ഫിറോസിന്റെ ആദ്യ കൊട്ട് മിഥുനിട്ട്; സിനിമ സ്‌റ്റൈലില്‍ മാസ് ഡയലോഗ്; വിട്ടുകൊടുക്കാതെ മിഥുനും

ബി​ഗ്ബോസ് മലയാളം സീസൺ 5 ലെ സർപ്രൈസുകൾ അവസാനിക്കുന്നില്ല. ആദ്യത്തെ സർപ്രൈസ് തുടക്കത്തിൽ തന്നെ വൈൽഡ് കാർഡ് എൻട്രികളെ കൊണ്ടുവന്നായിരുന്നു. എന്നാൽ സംഭവം സർപ്രൈസൊക്കെ തന്നെ ആയിരുന്നെങ്കിലും അതത്ര ഏറ്റില്ല. പിന്നീടാണ് മത്സരാർത്ഥികളേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് മുൻ സീസണുകളിലെ രണ്ട് മത്സരാർത്ഥികളെ കൊണ്ടുവന്നത്. മറ്റ് ഭാഷകളിലെ ബി​ഗ്ബോസിൽ ഇങ്ങനെ മുൻസീസണുകളിൽ നിന്ന് മത്സരാർത്ഥികളെ കൊണ്ടുവരാറുണ്ടെങ്കിലും മലയാളം ബി​ഗ്ബോസിൽ ഇത് ആദ്യമായിരുന്നു.

റോബിനേയും രജിത് കുമാറിനേയും ആയിരുന്നു കൊണ്ടുവന്നത്. ഇതോടെ ഷോ ഉഷാറായി. മത്സരാർത്ഥികളെ പരമാവധി പ്രകോപിപ്പിക്കലായിരുന്നു രജിത്തിന്റെ പരിപാടി. എന്നാൽ ഭയങ്കര ശാന്തനായിട്ടാണ് റോബിൻ നിന്നത്. എന്നാൽ അവസാനം നിമിഷം റോബിന്റെ കയ്യിൽ നിന്ന് പോയി. അങ്ങനെയാണ് റോബിൻ ഷോയ്ക്ക് പുറത്താവുന്നത്. തൊട്ടുപിന്നാലെ രജിത്തും പോയി. ഇവർ രണ്ടുപേരും അവസാനം വരെ ഉണ്ടാകുമെന്ന് കരുതിയ പ്രേക്ഷകർ‌ ആകെ വിഷമത്തിലായി. എന്നാൽ ഇപ്പോൾ വീണ്ടും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ബി​ഗ്ബബോസിലേക്ക് രണ്ട് മുൻ മത്സരാർത്ഥികൾ കൂടി എത്തിയിരിക്കുകയാണ്.

Bigg Boss New

റിയാസും ഫിറോസും ആണ് ബി​ഗ്ബോസിലേക്ക് ഇപ്പോൾ വന്നിരിക്കുന്നത്. എന്തൊക്കയോ പദ്ധതിയുമായി തന്നെയാണ് ഇവർ എത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ നിന്ന് അത് മനസ്സിലാകും. മാസ് എൻട്രി തന്നെയാണ് ഫിറോസിനും റിയാസിനും ബി​ഗ്ബോസ് നൽകിയത്. ബി​ഗ്ബോസ് ഹൗസിനകത്തേക്ക് അപ്രതീക്ഷിതമായി എത്തിയ ഫിറോസിനേയും റിയാസിനേയും കണ്ട് മത്സരാർത്ഥികൾ ഞെട്ടുകയാണ്. എന്നാൽ അനിയൻ‌ മിഥുൻ ഫിറോസിനോട് സംസാരിക്കാൻ പോകുന്നുണ്ട്.

അനിയൻ എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് ഫിറോസിനോട് മിഥുൻ സംസാരിക്കാൻ പോകുന്നത്. എന്നാൽ മിഥുനെ കളിയാക്കുന്നത് പോലെയായിരുന്നു ഫിറോസിന്റെ മറുപടി. ഇപ്പോൾ എൻട്രിയായതാണോ എന്നാണ് ഫിറോസ് മിഥുനോട് ചോദിക്കുന്നത്. എന്നാൽ വളരെ ശാന്തനായി ഞാൻ ആദ്യം മുതലെ ഇവിടെയുണ്ട് എന്നാണ് മിഥുൻ മറുപടി പറയുന്നത്. ആണോ കണ്ടിട്ടില്ല, അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും ഇനി കാണാമെന്നും പറഞ്ഞുകൊണ്ടാണ് ഫിറോസ് അവിടെ നിന്ന് പോകുന്നത്. മിഥുൻ, റിനോഷ് തുടങ്ങിയവർ സേഫ് ​ഗെയിം കളിക്കുന്നവരാണ് എന്ന വിമർശനത്തിനിടെയാണ് മിഥുനെ കൊട്ടിക്കൊണ്ട് ഫിറോസ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.

ഇതോടെ ബി​ഗ്ബോസിൽ ഇനി തീപാറുന്ന പോരാട്ടമായിരിക്കും എന്ന് ഏതാണ്ട് ഉറപ്പായി. മത്സരാർത്ഥികളുമായി സൗഹൃദത്തിലാവാനല്ല , പകരം നല്ലരീതിയിൽ കൊമ്പ് കോർക്കാൻ തന്നെയാണ് ഇവർ വന്നിരിക്കുന്നത്. ഇനി ബി​ഗ്ബോസിൽ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാവും എന്നുതന്നെയാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ‌ ഇവരും റോബിനേയും രജിത്തിനേയും പോലെ കുറച്ച് ദിവസത്തേക്ക് മാത്രം വന്നതാണോ അതോ വരും ദിവസങ്ങളിൽ ഉണ്ടാവുമോ? വൈൽഡ് കാർഡ് ആണോ എന്നൊന്നും നിലവിൽ വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+