• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രൊഡ്യൂസര്‍ ചതിച്ചു; ബിഗ് ബോസ് വിജയിക്ക് നഷ്ടമായത് രണ്ട് വീടും കാറും, വെളിപ്പെടുത്തി റുബിന

Google Oneindia Malayalam News

ഒട്ടേറെ ആരാധകരുള്ള ടെലിവിഷന്‍ താരമാണ് റുബിന ദിലെയ്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തന്റെ വണ്ണത്തെ കുറിച്ച് ട്രോളുന്നവര്‍ക്ക് ചുട്ടമറുപടിയുമായി താരം രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ചിലര്‍ ബോഡി ഷെയ്മിംഗ് കമന്റുകള്‍ പങ്കുവച്ചത്. ഈ വര്‍ഷം ആദ്യം തനിക്ക് കൊറോണ ബാധിച്ചിരുന്നെന്നും ഗുരുതരാവസ്ഥയിലായിരുന്നെന്നും താരം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് താന്‍ വണ്ണം വച്ചതെന്നായിരുന്നു താരം വ്യക്തമാക്കിയത്.

1

അസുഖത്തില്‍ നിന്ന് സുഖം പ്രാപിച്ച് വരികയാണെന്നും കൊവിഡ് കാലത്ത് ശരീരം ഏറെ പ്രയാസങ്ങളിലൂടെ കടന്നു പോകുകയുണ്ടായിരുന്നു. ഒരു മാസത്തോളം ഞാന്‍ കിടക്കയില്‍ തന്നെയായിരുന്നെന്നും താരം പരഞ്ഞിരുന്നു. തന്റെ യഥാര്‍ഥ ആരാധകരെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇത്തരത്തില്‍ ബോഡിഷെയിമിങ് ചെയ്യുന്നവര്‍ തന്റെ ആരാധകരെന്ന് സ്വയംവിളിക്കരുതെന്നും റുബിന വ്യക്തമാക്കിയിരുന്നു.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

എന്നാല്‍ ഇപ്പോഴിതാ താന്‍ നേരിട്ട ഒരു ചതിയെ കുറിച്ചും അതിന് ശേഷം തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും തുപറന്നുപറയുകയാണ് താരം. ഒരു പ്രൊഡ്യൂസര്‍ ചതിച്ചതിനെ തുടര്‍ന്ന് രണ്ട് വീടുകളും കാറും വില്‍ക്കേണ്ടി വന്നെന്നാണ് താരം വ്യക്തമാക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് വ്യക്തമാക്കുന്നത്.

3

തനിക്ക് ലഭിക്കാനുള്ള പ്രതിഫലം ഒമ്പത് മാസത്തെ കുടിശികയായി നിന്നു. ഞാന്‍ എന്റെ പ്രൊഡക്ഷന്‍ ഹൗസിനെയും നിര്‍മ്മാതാക്കളെയും വിളിക്കുകയും അവരുടെ ഓഫീസ് സന്ദര്‍ശിക്കുകയും എന്റെ വീടിന് ഇഎംഐ അടയ്ക്കേണ്ടതിനാല്‍ എനിക്ക് പണം നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണം ലഭിച്ചില്ല.

4

തുടര്‍ന്ന് 16 ലക്ഷത്തോളം രൂപ പിഴയായി അടക്കേണ്ടി വന്നു. നഗരത്തിലെ എന്റെ ആദ്യത്തെ വീട് എനിക്ക് വില്‍ക്കേണ്ടി വന്നു. അതിനുശേഷം ഞാന്‍ ഒരു വീട് വാങ്ങിയിട്ടില്ല. ഓരോ മാസത്തെ ഇഎംഐ അടക്കമുള്ളവ നല്‍കാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇതോടെ എനിക്ക് എന്റെ കാറും വില്‍ക്കേണ്ടി വന്നു. അപ്പോഴാണ് അനിശ്ചിതത്വത്തിലും അരക്ഷിതാവസ്ഥയിലും നിരന്തരമായ ഉത്കണ്ഠയിലും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തീരുമാനിച്ചത്. ആ സമയത്ത് എനിക്ക് രണ്ട് വീടുകള്‍ ഉണ്ടായിരുന്നു, എനിക്ക് അവ വില്‍ക്കേണ്ടി വന്നെന്ന് താരം പറയുന്നു.

ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്; മറുപടിയുമായി ഫാത്തിമ തെഹ്ലിയലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല; എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്; മറുപടിയുമായി ഫാത്തിമ തെഹ്ലിയ

cmsvideo
  Omicron threat in Kerala | Oneindia Malayalam
  English summary
  Bigg Boss 14 winner Rubina Dilaik Opens Up Goes Viral about cheating Of A Producer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion