Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്ബോസില്‍ നിന്ന് നടി രത്തന്‍ പുറത്തായി

ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ്‍ 7 ല്‍ നിന്ന് ടെലിവിഷന്‍ താരം രത്തന്‍ രാജ് പുട്ട് പുറത്തായി. 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രത്തന്‍ പുറത്താക്കപ്പെടുന്നത്. മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന നാലമത്തെ സെലിബ്രിറ്റിയാണ് രത്തന്‍. ടിവി സീരിയലുകളിലൂടെയാണ് രത്തന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്.

പൂര്‍ണമായും അടച്ചിട്ട വീട്ടിനുള്ളില്‍ 14 മത്സരാര്‍ത്ഥികള്‍ 90 ദിവസം താമയിയ്ക്കുന്നതാണ് മത്സരം. ഇവര്‍ക്ക് പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടായിനരിയ്ക്കില്ല. വീട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തും. എല്ലാ ആഴ്ചയും പ്രേക്ഷകരുടെ വോട്ടിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഒരു മത്സരാര്‍ഥി പുറത്താകും. രത്തന്‍ രാജ്പുട്ടിന്റെ ബിഗബോസ് ഷോയിലെ ചില നിമിഷങ്ങള്‍ ഇതാ...

ബിഗ് ബോസ് തെറ്റായ തീരുമാനം

ബിഗ് ബോസ് തെറ്റായ തീരുമാനം

ബിഗ് ബോസില്‍ പങ്കെടുത്തത് തെറ്റായ തീരുമാനമായി പോയെന്ന് മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട നട രാത്തര്‍ രാജ്പുട്ട്. തനിയ്ക്ക ഇത്തരമൊരു ഷോയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ഇവിടെ ഇഷ്ടപ്പെടാത്തത് അതിനാലാണെന്നും രത്തന്‍ പറഞ്ഞു. ജീവിതത്തിലെ 28 ദിവസങ്ങള്‍ നഷ്ടമായെന്നും രത്തന്‍.

രത്തന്‍ രാജ്പുട്ട്

രത്തന്‍ രാജ്പുട്ട്

അഗ്ലേ ദനം മോഹേ ബിടിയാ ഹി കിജോ എന്ന സീരിയലിലെ ലാലി എന്ന കഥാപാത്രവും മാഹാഭാരതം (2013) സീരിയലിലെ അംബ രാജകുമാരിയുടെ വേഷവും രത്തനെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി.

സ്വയംവര്‍3 രത്തന്‍ കാ റിഷ്ത

സ്വയംവര്‍3 രത്തന്‍ കാ റിഷ്ത

സ്വയംവര്‍ 3യിലെ രത്തന്‍ കാ റിഷ്താ എന്ന പരിപാടിയിലൂടെയാണ് രത്തന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.അഭിനവ് ശര്‍മ്മ എന്നയാളെ ഷോയിലൂടെ ജീവിത പങ്കാളിയായി രത്തന്‍ കണ്ടെത്തി. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ട് നിന്നില്ല.

സല്‍മാനൊപ്പം

സല്‍മാനൊപ്പം

സല്‍മാന്‍ഖാനും മറ്റ് മത്സരാര്‍ഥികള്‍ക്കുമൊപ്പം ദസ് കാ ധും എന്ന പരിപാടിയില്‍ രത്തന്‍.

സല്‍മാന്‍ രത്തന്‍ ബന്ധം

സല്‍മാന്‍ രത്തന്‍ ബന്ധം

സല്ലുവിനോട് കടുത്ത ആരാധനയാണ് രത്തന്. സല്ലുതന്നെ വരച്ച ഒരു പെയിന്റിംഗ് രത്തന് നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട. അന്നുമുതല്‍ സല്ലുവിന്റെ പെയിന്റിംഗിനായി വീടിന്റെ ഒരു ചുമര്‍ ഒഴിച്ചിട്ടിരിയ്ക്കുകയാണ് താരം.

രത്തന്‍ ബിഗ് ബോസില്‍

രത്തന്‍ ബിഗ് ബോസില്‍

ബിഗ് ബോസില്‍ നാലമതെത്തുന്ന മത്സരാര്‍ഥിയും നാലാമത് പുറത്താക്കപ്പെടുന്ന മത്സരാര്‍ഥിയും രത്തനാണ്.

രത്തനും പ്രത്യഷയും വഴക്കിടുന്നു

രത്തനും പ്രത്യഷയും വഴക്കിടുന്നു

തങ്ങളുടെ കഴിഞ്ഞകാലത്തെപ്പറ്റിയും പൂര്‍വ്വ കാമുകന്‍മാരെപ്പറ്റിയും സംസാരിച്ച് തുടങ്ങിയ രത്തനും പ്രത്യൂഷയും ഒടുവില്‍ വഴക്കിടുകയായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തില്‍ രത്തന്‍ അഭിപ്രായം പറയേണ്ടെന്നാണ് പ്രത്യുഷ പറഞ്ഞത്.

ചാണകത്തില്‍

ചാണകത്തില്‍

തന്റെ ടീമിന് പോയിന്റ് നേടി കൊടുക്കാന്‍ ഒരു മണിയ്ക്കൂറോളം ചാണകത്തില്‍ കിടന്നു രത്തന്‍

രത്തനും ശില്‍പ്പയും

രത്തനും ശില്‍പ്പയും

അടുക്കളയില്‍ ശില്‍പയെ സഹായിക്കുന്ന രത്തന്‍

രത്തന്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം

രത്തന്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം

വളരെ ഗൗരവകരമായ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന രത്തനും മറ്റ് ടീം അംഗങ്ങളും. മത്സരത്തിന്റെ 26 ാം ദിവസത്തെ ദൃശ്യം

രത്തനില്ല

രത്തനില്ല

ഇനി ഈ ഗ്രൂപ്പില്‍ ചേരാന്‍ രത്തനില്ല

ആരോടും മിണ്ടാതെ

ആരോടും മിണ്ടാതെ

ബിഗ്‌ബോസില്‍ ആരോടും അധികം അടുപ്പം കാട്ടാത്ത മത്സരാര്‍ഥിയാണ് രത്തന്‍. എന്നാല്‍ അപൂര്‍വ, ശില്‍പ അഗ്നിഹോത്രി എന്നിവരുമായി ഇടയ്ക്ക് കൂട്ടികൂടാറുണ്ട് രത്തന്‍

 രത്തന്റെ പേര് പ്രഖ്യാപിയ്ക്കുന്നു

രത്തന്റെ പേര് പ്രഖ്യാപിയ്ക്കുന്നു

മത്സരത്തില്‍ നിന്ന് പുറത്തായപ്പോള്‍ മറ്റ് ടീമിലെ മത്സരാര്‍ഥികളേയും ആശ്ലേഷിയ്ക്കണമെന്ന് രത്തന്‍ ആവശ്യപ്പെട്ടു.

യാത്ര അവസാനിച്ചു

യാത്ര അവസാനിച്ചു

മത്സരത്തില്‍ നിന്ന് എലിമിനേറ്റ് ആയതോടെ രത്തന്റെ ബിഗ്‌ബോസിലെ യാത്ര അവസാനിച്ചു

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

മത്സരത്തില്‍ ഇപ്പോഴുള്ള മറ്റ് താരങ്ങള്‍ ഇവരാണ്. വിജെ ആന്‍ഡി, ഗൗഹര്‍, കുഷാല്‍ ടന്‍ടണ്‍, അപൂര്‍വ്വ അഗ്നിഹോത്രി ഭാര്യ ശില്‍പ്പ അഗ്നി ഹോത്രി, താനി, മുഖര്‍ജി, അര്‍മാന്‍ കൊഹ്ലി, ആസിഫ് അസീം, സംഗ്രം സിംഗ്,ഇല്ലി, കാമിയ പഞ്ചാബി , പ്രത്യുഷ ബാനര്‍ജി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+