ബിഗ് ബോസ് ഹൗസിലെ 'ജെന്റില്മാന്' അനൂപിന്റെ ജീവിതത്തിന്റെ സ്റ്റാറ്റസ് മാറുന്നു!!! ഐശ്വര്യയുമായി വിവാഹനിശ്ചയം
ബിഗ് ബോസ് മലയാളം സീസണ് ത്രീയിലെ മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും ഏറെ പ്രിയപ്പെട്ട ആള് ആയിരുന്നു സീരിയല്‍ താരമായ അനൂപ് കൃഷ്ണന്. ബിഗ് ബോസ് ഹൗസില്‍ വച്ച് തന്നെ ആയിരുന്നു തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് വെളിപ്പെടുത്തിയത്.
എന്തായാലും ആ പ്രണയം ഇപ്പോള്‍ പൂവണിയുകയാണ്. അനൂപ് കൃഷ്ണനും ഡോ ഐശ്വര്യയും തമ്മിലുള്ള എന്‍ഗേജ്മെന്റ് ജൂണ്‍ 23 ന് നടക്കുകയാണ്. അനൂപ് തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

ബിഗ് ബോസ് ഹൗസിലെ ജെന്റില്മാന്
ബിഗ് ബോസ് മലയാളം സീസണ് ത്രീയിലെ 'ജെന്റില്മാന്' ആയിരുന്നു അനൂപ് കൃഷ്ണന്. തുടക്കത്തില്‍ പെട്ടെന്ന് ദേഷ്യമൊക്കെ വരുമായിരുന്നെങ്കിലും, പിന്നീട് അനൂപ് കൃഷ്ണന് ഷോയിലെ തന്നെ ഏറ്റവും പക്വമതിയായ മത്സരാര്‍ത്ഥിയായി മാറി. ഏവര്‍ക്കും പ്രിയപ്പെട്ടവനും ആയി.

സീരിയലിലൂടെ
സീതാ കല്യാണം എന്ന പരമ്പരയിലൂടെ ആണ് അനൂപ് കൃഷ്ണന് ശ്രദ്ധേയനാകുന്നത്. കല്യാണ്‍ എന്ന കഥാപാത്രത്തെ ആയിരുന്നു അനൂപ് അവതരിപ്പിച്ചിരുന്നു. പട്ടാമ്പി സ്വദേശിയായ അനൂപ് അതിന് മുമ്പ് ചില സിനിമകളില്‍ മുഖം കാണിച്ചിട്ടും ഉണ്ട്. എന്തായാലും അനൂപിനെ ബിഗ് ബോസ് അവസാനിക്കും വരെ പ്രേക്ഷകര്‍ കൈവിട്ടിരുന്നില്ല.

പ്രണയിനിയെ കുറിച്ച്
ബിഗ് ബോസ് ഹൗസില്‍ വച്ച് തന്നെ ആയിരുന്നു അനൂപ് തന്റെ പ്രണയിനിയെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഡോ. ഐശ്വര്യ നായര്‍ എന്നാണ് പേര്. എന്തായാലും രണ്ട് പേരും വിവാഹിതരാകാന്‍ പോവുകയാണിപ്പോള്‍.

സേവ് ദ ഡേറ്റ്
ഇന്‍സ്റ്റാഗ്രാമിലൂടെ ആയിരുന്നു അനൂപ് കൃഷ്ണന് തന്റെ വിവാഹ നിശ്ചയ വിവരം ആരാധകരെ അറിയിച്ചത്. സുഹൃത്തായ ഷജില്‍ കബീര്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സേവ് ദി ഡേറ്റ് വീഡിയോ ആയിരുന്നു അനൂപ് പങ്കുവച്ചത്. ഇനി വിവാഹ ദിനം എന്നാണെന്നാണ് അറിയേണ്ടത്.

ബിഗ് ബോസില്‍ പറഞ്ഞ വിവാഹം
താന്‍ ബിഗ് ബോസില്‍ എത്തിയത് സഹോദരിയുടെ വിവാഹം നടത്താന്‍ വേണ്ടി കൂടിയാണെന്ന് ഒരിക്കല്‍ അനൂപ് പറഞ്ഞിരുന്നു. പിന്നീട് തര്‍ക്കങ്ങള്‍ക്കിടെ കിടിലം ഫിറോസ് ഇത് വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നു. അതിനെതിരെ അനൂപും ശക്തമായി പ്രതികരിച്ചിരുന്നു.

അവസാന എട്ടില്‍
ബിഗ് ബോസ് മലയാളം സീസണ് ത്രീ കൊവിഡ് വ്യാപനത്തേയും ലോക്ക് ഡൗണിനേയും തുടര്‍ന്ന് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. അവശേഷിച്ച എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു അനൂപ് കൃഷ്ണന്. ബിഗ് ബോസ് വിജയിയെ അധികം വൈകാതെ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. എന്തായാലും അതിന് മുമ്പ് അനൂപിന്റെ വിവാഹക്കാര്യത്തില്‍ ഒരു തീരുമാനം ആയിക്കഴിഞ്ഞു.
ഹോട്ട് ലുക്കിൽ യാഷിക ആനന്ദ്; ബിഗ് ബോസ് താരത്തിന്റെ ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications