Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാൽ ബിഗ് ബോസ് എപ്പിസോഡ് കുത്തിയിരുന്ന് കാണുമോ?; കാത്തിരുന്ന ഉത്തരം ഇതാ, ആര്യ പറയുന്നു

മോഹൻലാൽ എല്ലാ എപ്പിസോഡും കണ്ടിട്ടാണോ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം.

arya2-1677823324.jp

കൊച്ചി: ബിഗ് ബോസ് ഷോയെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത നിരവധി കാര്യങ്ങൾ ഇപ്പോഴും ഉണ്ട്. മത്സരാർത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം മുതൽ ബിഗ് ബോസ് അവതാരകനായ മോഹൻലാലിന്റെ അവതരണം സ്ക്രിപ്റ്റഡ് ആണോ എന്നതടക്കമുള്ള കാര്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചെല്ലാം തുറന്ന് പറയുകയാണ് ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥി കൂടിയായ ആര്യ.
ആർജെ മഞ്ജുവുമായുള്ള അഭിമുഖത്തിലാണ് ആര്യയുടെ പ്രതികരണം വായിക്കാം

ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആയിരുന്നെങ്കിൽ

ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആയിരുന്നെങ്കിൽ

ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും പോകില്ലായിരുന്നു. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല, അതേസമയം വളരെ നല്ല രീതിയിൽ എഡിറ്റ് ചെയ്ത ഷോയാണ് അത്. പ്രേക്ഷകർക്ക് എന്താണോ കാണാൻ ഇഷ്ടം അതാണ് അവർ പ്രേക്ഷകരിൽ എത്തിക്കുന്നത്. അതിൽ ചാനലിനെ ഒരിക്കലും കുറ്റം പറയില്ല. ഇത്രയും കോടികൾ മുടക്കി ഒരു പരിപാടി നടത്തുമ്പോൾ നമ്മുക്ക് അതിൽ നിന്നും വരുമാനം ഉണ്ടാകണം. അതിന് ആളുകൾ ഈ ഷോ കാണുകയും ഈ ഷോ ടോക്ക് ഓഫ് ദി ടൗൺ ആകണം.

 ബിസിനസ് ആണെന്ന് മനസിലാക്കാനുള്ള ബോധം

ബിസിനസ് ആണെന്ന് മനസിലാക്കാനുള്ള ബോധം

ആളുകൾ എവിടെയാണോ ട്രിഗർ ആകുന്നത് അത് കൊടുക്കുക. അത് ഏത് ഷോയാണെങ്കിലും അത് അങ്ങനെയാണ്. അൾട്ടിമേറ്റ്ലി നടക്കുന്നത് ബിസിനസ് ആണ്. പക്ഷേ നടക്കുന്നത് ബിസിനസ് ആണെന്ന് മനസിലാക്കാനുള്ള ബോധം നമ്മുടെ പ്രേക്ഷകർക്ക് ആയിട്ടില്ല. അവർ ഈ നടക്കുന്നതെല്ലാം ഉള്ളിലേക്കെടുക്കും, അതാണ് പ്രശ്നം', ആര്യ പറഞ്ഞു.

 ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രതിഫലം

ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രതിഫലം

ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികൾക്ക് പ്രതിദിനം വലിയ പ്രതിഫലം ലഭിക്കാറുണ്ടെന്ന് മത്സരാർത്ഥികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരാർ ഉള്ളതിനാൽ എത്ര തുക ലഭിച്ചുവെന്നത് ഇതുവരെ മത്സരാർത്ഥികൾ ആരും തന്നെ തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം മത്സരാർത്ഥികൾ പരസ്പരം ഇത്തരത്തിൽ പ്രതിഫല തുകയെ കുറിച്ച് പറയാറുണ്ടോയെന്ന് അഭിമുഖത്തിൽ ചോദിച്ചു. തീർച്ചയായും ഇല്ലെന്നായിരുന്നു ആര്യ ഇതിന് നൽകിയ മറുപടി.

 ഫ്രൊഫഷണലാണെന്ന് തോന്നുന്നില്ല

ഫ്രൊഫഷണലാണെന്ന് തോന്നുന്നില്ല

അതൊക്കെ വളരെ കോൺഫിഡൻഷ്യലായി സൂക്ഷിക്കുന്ന വിവരമാണ്. മാത്രമല്ല നമ്മുക്ക് അക്കാര്യങ്ങൾ പങഅകുവെയ്ക്കാനുള്ള അനുമതിയില്ല. പുറത്തിറങ്ങിയാലും ഇത് പങ്കുവെയ്ക്കാറില്ല, അതൊട്ടും പ്രൊഫഷണൽ ആണെന്ന് തോന്നുന്നില്ല. സുഹൃത്തുക്കൾ ചിലപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയുമായിരിക്കും. പക്ഷേ അതൊട്ടും പ്രൊഫഷണലാണെന്ന് തോന്നുന്നില്ല', ആര്യ പറഞ്ഞു.

 മോഹൻലാൽ ബിഗ് ബോസ് കാണാറുണ്ടോ?

മോഹൻലാൽ ബിഗ് ബോസ് കാണാറുണ്ടോ?


ബിഗ് ബോസ് സീസൺ ഷോ അവതാരകൻ കൂടിയായ മോഹൻ ലാൽ ആഴ്ചയിൽ വന്ന് മത്സരാർത്ഥികളുടെ ഒരാഴ്ചയിലെ പ്രകടനങ്ങളെ വിലയിരുത്തുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹം എല്ലാ എപ്പിസോഡും കണ്ടിട്ടാണോ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നായിരുന്നു അഭിമുഖത്തിലെ മറ്റൊരു ചോദ്യം. അതിന് ആര്യ നൽകിയ മറുപടി ഇങ്ങനെ-'അത് ലാലേട്ടനോട് തന്നെ ചോദിക്കേണ്ടി വരും. കാണുന്നിണ്ടായിരിക്കാം.സീസൺ 3 നടന്ന് കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കെപ്പോഴോ എന്നോട് ചോദിച്ചിരുന്നു, കണ്ടിരുന്നോ , നീ ആ എപ്പിസോഡ് കണ്ടാ, ഇതെന്താണ് ഇങ്ങനെ എന്നൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. ചിലപ്പോൾ സമയം കിട്ടുന്നതിന് അനുസരിച്ച് അദ്ദേഹം കാണുന്നുണ്ടായിരിക്കണം', ആര്യ പറഞ്ഞു.

 ബിഗ് ബോസ് വാട്സ് ആപ്പ് ഗ്രൂപ്പ്

ബിഗ് ബോസ് വാട്സ് ആപ്പ് ഗ്രൂപ്പ്

ബിഗ് ബോസ് സീസൺ എന്ന പേരിൽ ഒരു വാട്സ് ആപ് ഗ്രൂപ്പുണ്ട്. പക്ഷേ എന്റെ ഫോണിൽ ആ ഗ്രൂപ്പ് ഡെഡാണ്. സജിനയും ഫിറോസും ചേർന്നാണെന്ന് തോന്നുന്നു അത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കിയത്. പക്ഷേ സീസൺ 4 മത്സരാർത്ഥികളേയൊന്നും അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ചിലരെ ആ ഗ്രൂപ്പിൽ ചേർത്തപ്പോൾ തന്നെ അവർ ലെഫ്റ്റ് അടിച്ചിരുന്നു. ഇപ്പോൾ നമ്മൾ കുറച്ച് പേരൊക്കെ മാത്രമാണ് ആ ഗ്രൂപ്പിൽ ഉള്ളത്' ചോദ്യങ്ങൾ മറുപടിയായി ആര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+