Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞില്ലേ, മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ വീഡിയോ ഒന്നുകൂടി കാണുക'

ജനപ്രിയ ടെലിവിഷന്‍ ഷോയായ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ പരിപാടിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യം ഉന്നയിച്ച് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അന്ന് ഷോയില്‍ അതിഥികളായെത്തിയ നിത്യ ദാസും നവ്യ നായരും അവതാരകയായ ലക്ഷ്മി നക്ഷത്രയും ചേര്‍ന്ന് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്.

1

എന്നാല്‍ പരിപാടിയുടെ ശൈലി അങ്ങനെയാണെന്നും സന്തോഷ് പണ്ഡിറ്റിനെ ഒരിക്കലും അപമാനിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ് പങ്കരുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ നടി നവ്യാ നായറിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം ദയ അശ്വതി.

2

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ദയ അശ്വതി സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ചും നവ്യ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചും ദയ അശ്വതി സംസാരിക്കുന്നത്. സ്‌കൂള് കലോത്സവത്തിനിടെ നവ്യ നായര്‍ക്ക് സംഭവിച്ച ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയാണ് ദയ അശ്വതിയുടെ വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ദയയെ പിന്തുണയ്ക്കുന്നത്. ചുട്ടമറുപടിയാണ് ദയ അശ്വതി നല്‍കിയതെന്നാണ് ഒരു വിഭാഗം പറയുന്നത്.

3

ഒരു മിനിറ്റോളം നീളുന്ന വീഡിയോയിലാണ് ദയ അശ്വതി സന്തോഷ് പണ്ഡിറ്റിന് പിന്തുണ അറിയിച്ചത്. അശ്വതിയുടെ വാക്കുകളിലേക്ക്, സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാര്‍ മാജിക് പരിപാടി കണ്ടു. എനിക്ക് വളരെ വിഷമം തോന്നി, അതിനെ പറ്റി രണ്ട് വാക്ക് പറയാനായിട്ടാണ് ഈ വീഡിയോ, കൂടുതല്‍ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്.

4

പണ്ട് സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ ആ ഒരു വീഡിയോ ഇടയ്ക്കിടയ്ക്ക് കാണുക. ആ വീഡിയോ ഇപ്പോഴും ഉണ്ട് യൂട്യൂബില്‍. എനിക്ക് കഴിവില്ലാതെയാണ് ആ സമ്മാനം കിട്ടാതെ പോയത് എന്ന് ഒന്ന് ചിന്തിക്കൂ.

5

രണ്ടാമതായി എനിക്ക് നവ്യ ചേച്ചിയോട് പറയാനുള്ളത്, ഒരുപാട് സിനിമകളില്‍ നായികയായി, വലിയ സ്റ്റാറായി, ഒരുപാട് സമ്പാദിച്ചു, വിവാഹത്തിന് സ്വര്‍ണം കണ്ടു. ഒരുപാടുണ്ടായിരുന്നു. അതില്‍ ഒരു ഗ്രാം എടുത്തിട്ട് മറ്റുള്ളവര്‍ക്ക് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ. സന്തോഷ് പണ്ഡിറ്റ് സിനിമയില്‍ വലിയ സ്റ്റാര്‍ അല്ലെങ്കിലും ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, ജീവിതത്തില്‍ അദ്ദേഹം വലിയ സ്റ്റാറാണ് എന്റെ മനസിലും ജനങ്ങളുടെ മനസിലും- ദയ അശ്വതി വീഡിയോയില്‍ പറഞ്ഞു.

6

അതേസമയം, അശ്വതിയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. മികച്ച മറുപടിയാണ് നവ്യ നായര്‍ക്ക് നല്‍കിയതെന്നാണ് ഒരു വിഭാഗം കമന്റായി രേഖപ്പെടുത്തുന്നത്. ഈ പറഞ്ഞത് വളരെ ശരിയാണ്, സന്തോഷ് പണ്ഡിറ്റിന്റെ മുന്നില്‍ നവ്യാ നായര്‍ എന്ന ആര്‍ട്ടിസ്റ്റ് ഒന്നും അല്ലാ....അത് അറിയാവുന്ന ആളുകള്‍ക്ക് നല്ലത് പോലെ അറിയാം എന്നായിരുന്നു ഒരാള്‍ കമന്റായി കുറിച്ചത്. കൂടാതെ സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.

7

സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കമന്റുകള്‍. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനും, മറ്റുള്ളവരുടെ കഷ്ടതകള്‍ കണ്ടറിഞ്ഞു സഹായിക്കുന്നവനും ആണ് യഥാര്‍ത്ഥ ഹീറോ.. ജനങ്ങളുടെ ദൈവം എന്ന് ചുരുക്കി പറയാം.. സ്റ്റാര്‍ മാജിക്കില്‍ ഇരുന്ന് ഊളത്തരം വിളിച്ചു പറയുന്ന എല്ലാവരും എല്ലാം തികഞ്ഞവര്‍ ആണെന്ന് ഉള്ള അഹങ്കാരത്തോടെയാണ് സന്തോഷ് പണ്ഡിറ്റിനെ ആ പ്രോഗ്രാമില്‍ കളിയാക്കാന്‍ ശ്രമിച്ചത്.. അളമുട്ടിയാല്‍ ചേരയും കടിക്കും.. അങ്ങനെ പ്രതികരിച്ചതിനു സന്തോഷ് പണ്ഡിറ്റിന് ഒരു വലിയ സല്യൂട്ട്..ഞാന്‍ സന്തോഷ് പണ്ഡിറ്റിന് ഒപ്പം- ശില്‍പ എന്നൊരാള്‍ കമന്റ് ചെയ്തു.

8

അതേസമയം, ചിലര്‍ വീഡിയോയ്ക്ക് താഴെ പ്രതികൂലിച്ചുള്ള കമന്റും പങ്കുവച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കു അവിടെ വെച്ച് ഇറങ്ങി പോകാമായിരുന്നിലെ? എന്നിട്ടും അയാള് അടുത്ത എപ്പിസോഡിനും വേണ്ടി എന്ത് കൊണ്ട് തയ്യാറായി? ഇത് എല്ലാം കഴിഞ്ഞു അയാള്‍ എന്തിനു ലൈവ് വീഡിയോ ഇട്ടു? എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+