Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെട്ടിപിടിച്ചത് മോർഫിങ്ങല്ല, കെട്ടിപിടിച്ചത് തന്നെയാണ്; ഇവരെന്ത് ചിന്തിക്കുന്നുവെന്ന് അവർക്കെങ്ങനെ പറയാനാകും'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും വളരെ പെട്ടെന്ന് പുറത്തായ മത്സരാർത്ഥികളാണ് മനീഷയും ദേവുവും. തുടക്കത്തിൽ ബിഗ് ബോസ് ഹൗസിൽ വളരെ അധികം ചർച്ച ചെയ്യപ്പെട്ട താരങ്ങൾ കൂടിയായിരുന്നു ഇരുവരും.

ഇപ്പോഴിതാ തങ്ങളുടെ ബിഗ് ബോസ് അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണിവർ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങളുടെ പ്രതികരണം. ബിഗ് ബോസിൽ നടന്ന പല കാര്യങ്ങളും അവിടെ നടന്നത് പോലെ അല്ല പുറത്ത് ചർച്ച ചെയ്യപ്പെട്ടതെന്ന് താരങ്ങൾ അഭിമുഖത്തിൽ പറഞ്ഞു. റിനോഷ് -ശ്രുതി, ദേവു-വിഷ്ണു വിവാദങ്ങളെ കുറിച്ചും ഇരുവരും പ്രതികരിച്ചു.

maneeshanew

ദേവു പറഞ്ഞത്- 'ഞാൻ വളരെ പാവം ക്യാരക്ടറാണ്. ബിഗ് ബോസിൽ പോകുന്നതിന് മുൻപ് എല്ലാവരോടും പെട്ടെന്ന് കയറി ചോദിക്കുന്നൊരു ടൈപ്പായിരുന്നു. ഇപ്പോൾ അത് മാറി. കാരണം ചിലത് നമ്മൾ ചോദിക്കേണ്ട ആവശ്യമില്ല അത് ആ വഴിക്ക് പോയിക്കോട്ടെയെന്ന തോന്നലിലേക്ക് എത്തി. ബിഗ് ബോസിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ഇമോഷ്ണലി വീക്ക് ആണെന്നാണ്.

ഞാൻ വികാരങ്ങൾ പിടിച്ച് വെയ്ക്കുന്നൊരാളല്ല. അത് പ്രകടിപ്പിക്കുന്ന ആളാണ്. സമൂഹത്തെ സംബന്ധിച്ച് കരയുന്ന ആൾ എന്നാൽ വളരെ വീക്കാണ് അവർ എന്ന ധാരണയാണ്.എനിക്ക് ഒരാളോട് ഇഷ്ടമല്ലെങ്കിൽ അത് മുഖത്ത് വരും. കൂടുതൽ ഇമോഷൻ എക്സ്പ്രസ് ചെയ്തത് കൊണ്ട് തിരിച്ച് പെട്ടെന്ന് വീട്ടിലേക്ക് എത്തിയെന്നാണ് തോന്നുന്നത്', ദേവു പറഞ്ഞു.

'ബിഗ് ബോസിൽ എല്ലാവരുമായി വഴക്കുണ്ടായിരുന്നുവെങ്കിലും ഒരു മ്യൂച്വൽ ധാരണ ഉണ്ടായിരുന്നു എല്ലാവരുമായും. പക്ഷേ അവിടെ ഫൈറ്റ് വന്നൊരു വ്യക്തിയുണ്ട്, ഉപയോഗിച്ച ചില വാക്കുകൾ ഉണ്ട്, എനിക്ക് അത് വളരെ വേദനയുണ്ടാക്കി.

ഒരാളെ അറ്റാക്ക് ചെയ്യുന്നത് തല്ലുന്നത് മാത്രമാണെന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ച് എതിരെ നിൽക്കുന്ന ആളെ പരാജയപ്പെടുത്തണം എന്ന ചിന്ത മാത്രമേ ഉള്ളൂ. അത് എങ്ങനേയും ആകാം. ക്ഷമ പറയുന്നതും, കെട്ടിപിടിക്കുന്നതുമൊക്കെ വേറെ നിലയിൽ പുറത്ത് ആളുകൾ കണ്ടത് ബുദ്ധിമുട്ടിച്ചു. അവിടെ നടന്നത് അത് പോലെയല്ല പലതും പുറത്ത് ആളുകൾ എടുത്തത്',ദേവു പറഞ്ഞു.

ഇതിനിടെ മനീഷ ഇടപെട്ടു. 'ശ്രുതി -മിഥുൻ-റിനോഷ് കൂട്ടുകെട്ടിനിടയിൽ ആണെങ്കിലും വിഷ്ണുവും ദേവുവും ആണെങ്കിൽ അവിടെ വളരെ മാന്യമായി നിന്ന ആളുകളാണ്. കെട്ടിപിടിച്ചത് മോർഫിംഗില്ല, കെട്ടിപിടിച്ചത് തന്നെയാണ്, പക്ഷേ മനസിന്റെ ഉള്ളിൽ കയറി ഇരുന്നിട്ട് ഇവരെന്താണ് ചിന്തിക്കുന്നതെന്ന് അവർക്കെങ്ങനെ അറിയാം.

ഇത് പറയുമ്പോൾ ആളുകൾ ചോദിക്കും മനീഷ ശ്രുതിയെ കുറിച്ച് പറഞ്ഞിട്ടില്ലേയെന്ന്. എന്റെ കൂടെയിരിക്കുന്ന ഒരു സുഹൃത്തിനെ കൊണ്ട് പോകുമ്പോ കണ്ടോ അവരെ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കുശുമ്പും കുന്നായ്മയൊക്കെ അതിനുള്ളിൽ പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഞാനും ശ്രുതിയും തമ്മിൽ യാതൊരു പ്രശ്നവുമില്ല', മനീഷ പറഞ്ഞു.

അതേസമയം ഇത്രയും കാമാറയുടെ മുന്നിൽ നിന്ന് കെട്ടിപിടിക്കുന്ന എനിക്ക് ബോധമുണ്ടാകില്ലേയെന്നായിരുന്നു ഇടയിൽ ഇടപെട്ട് ദേവുവിന്റെ ചോദ്യം. 'ഞാൻ കെട്ടിപിടിക്കുമ്പോൾ മറ്റേ വ്യക്തിയും എന്നെ തിരിച്ച് കെട്ടിപിടിക്കുന്നുണ്ട്. ആ കെട്ടിപിടിത്തത്തിനെയൊക്കെ ഇത്രയും വലിയ ഭീകര വിഷയമായി പുറത്ത് ചർച്ചയാക്കിയതാണ് അത്ഭുതപ്പെടുത്തിയത്. എന്നോട് നേരിട്ടാണ് ചോദിക്കുന്നതെങ്കിൽ കുഴപ്പമില്ല. ഇത് അങ്ങനെയല്ല', ദേവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+