Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലയാള സിനിമയെ അപമാനിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്, ആരാണ് അനുമതി നല്‍കിയത്'

ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടി സ്റ്റാര്‍ മാജിക്ക് സമീപകാലത്തായി വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ബോഡി ഷെയ്മിംഗ് കോമഡിയും അധിക്ഷേപിക്കുന്ന തമാശകളുമാണ് ഇതിനുള്ള പ്രധാന കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ അധിക്ഷേപിച്ചെന്ന തലത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സന്തോഷ് എഴുതി ഈണം നല്‍കിയ ഗാനങ്ങളെ കളിയാക്കിയെന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്.

1

നടിമാരായ നവ്യ നായര്‍, നിത്യ ദാസ്, അവതാരക ലക്ഷ്മി നക്ഷത്ര എന്നിവര്‍ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നായിരുന്നു ആരോപണം. ഇവര്‍ ചേര്‍ന്ന് സന്തോഷിന്റെ പാട്ടുകള്‍ കോപ്പിയടിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

തന്നെ ചാനല്‍ അധികൃതര്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ സാറ്റാര്‍ മാജിക്കിലെ പങ്കെടുക്കുന്ന പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റായ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. വളരെ മോശമായ രീതിയിലാണ് ബിനു അടിമാലിയോട് സന്തോഷ് പണ്ഡിറ്റ് സംസാരിക്കുന്നത്.

3

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ഒരുത്തനും ശ്രദ്ധിക്കില്ല. പിന്നെ ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിച്ചു എന്ന് വരും. അല്ലേലും ചില ജീവികളൊക്കെ അങ്ങനെയാ. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടൂ. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അത് ആരുടെയും കുറ്റമല്ല'. ഹരിശ്രി അശോകന്‍ അടക്കമുള്ളവര്‍ അതിഥിയായി പങ്കെടുത്ത എപ്പിസോഡിലായിരുന്നു ഈ പരാമര്‍ശനം നടന്നത്.

4

എന്നാല്‍ ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ദിയ സന മറുപടി നല്‍കിയിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണെന്ന് ദിയ സന പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

5

ദിയ സനയുടെ കുറിപ്പ് വായിക്കാം, ഫ്‌ലവേര്‍സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടി ഇഷ്ടമുള്ള ഒരാളാണ് ഞാന്‍.. അവിടെ നടക്കുന്ന കോമഡികളെ പൊളിറ്റിക്കലി നോക്കിക്കാണാന്‍ ശ്രമിച്ചിട്ടില്ല.. അങ്ങനെ കണ്ടാല്‍ നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു പരുപാടികളും ആര്‍ക്കും തന്നെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാകും... എനിക്ക് തമാശകള്‍ അവതരിപ്പിക്കുന്നവരെയും മറ്റുള്ളവരെ ചിരിപ്പിക്കുന്നവരെയും ഇഷ്ടമാണ്...

6

സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല... പക്ഷെ ഇവിടെ ബിനു അടിമാലി ചേട്ടനെയും മലയാള സിനിമയെയും മൊത്തത്തിത്തില്‍ അപമാനിച്ചതയാണ് കാണിച്ചിരിക്കുന്നത്... സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയെ അപമാനിചുകൊണ്ടിരിക്കുന്ന ഒരാളാണ് എന്ന് ഇവിടെ വ്യക്തമാണ്..

7

ഹരിശ്രീ അശോകന്‍ ചേട്ടനുള്‍പ്പെടെ ഉള്ള കലാകാരന്മാര്‍ ഉണ്ടായ വേദിയില്‍ ഇത്രക്കും നീച്ചമായി മലയാള സിനിമയെ മൊത്തത്തില്‍ അപമാനിക്കാന്‍ സന്തോഷ് പണ്ഡിറ്റിനു ആരാണ് അനുമതി നല്‍കിയത്?? സ്റ്റര്‍മാജിക്കിലെന്നല്ല പല പരുപാടികളിലും നര്‍മ്മം അവതരിപ്പിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള ആള്‍ തന്നെയാണ് ഞാന്‍.. പക്ഷെ ഇവിടെ സന്തോഷ് പണ്ഡിറ്റിനെതിരെ സംസാരിക്കാന്‍ അവിടെ ഉണ്ടായിരുന്ന ഒരു കലാകാരന്മാര്‍ക്കും സാധിച്ചില്ലേ...??

8

ബിനു ചേട്ടന്‍ എന്ന നടന്റെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതാണ്... ഓരോരുത്തരും ഇത്തരം വേദികളില്‍ എത്തിപ്പെടുന്നത് സിനിമ എന്ന മോഹവുമായാണ്... അവരെ ഒക്കെ അപമാനിക്കുന്ന സ്റ്റേറ്റ്‌മെന്റ് ആണ് സന്തോഷ് പണ്ഡിറ്റ് നടത്തിയത് ... ഫ്‌ലവേര്‍സ് ഇത്തരം റോങ് സ്റ്ററ്റ്‌മെന്റുകളെയും വക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശെരിയായില്ല... ഇത് എന്റെ അഭിപ്രായമാണ് ?????? ഫ്‌ലവേര്‍സ് ക്രൂ ഇതിന് വരും എപ്പിസോഡില്‍ മറുപടി നല്‍കണമെന്ന് ദിയ സന പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+