'റോബിന്റേത് പോലൊരു ഫാൻസ് ഫോളോവേഴ്സിനെ ഉണ്ടാക്കാൻ പറ്റുമോ?' ഫുക്രുവിന്റെ മറുപടി വൈറൽ
ഷോയ്ക്ക് പിന്നാലെ വലിയ സൈബർ ആക്രമണങ്ങളും ഫുക്രു നേരിട്ടിരുന്നു. ഇപ്പോഴും അത്തരം ഹേറ്റ് കമന്റ്സിന് കുറവുമൊന്നുമില്ലെന്ന് പറയുകയാണ് ഫുക്രു

കൊച്ചി: ബിഗ് ബോസ് സീസൺ 3 യിലൂടെയാണ് ഫുക്രു എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണജീവ് മലയാളി ആരാധകർക്കിടയിൽ ശ്രദ്ധനേടിയത്. എന്നാൽ ഷോയ്ക്ക് പിന്നാലെ വലിയ സൈബർ ആക്രമണങ്ങളും ഫുക്രു നേരിട്ടിരുന്നു. ഇപ്പോഴും അത്തരം ഹേറ്റ് കമന്റ്സിന് കുറവുമൊന്നുമില്ലെന്ന് പറയുകയാണ് ഫുക്രു. അതേസമയം ബിഗ് ബോസ് തന്റെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും ഫുക്രു പറയുന്നു.ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഫുക്രുവിന്റെ പ്രതികരണം. വായിക്കാം

അത് വ്യക്തിപരമായി ബാധിക്കാറില്ല
ഫാൻസ് എന്ന് പറയാൻ ആകില്ല, അവർ ഇപ്പോഴെന്നെ മനസിലാക്കി. അതിനെ വലിയ സംഭവമാക്കി കാണില്ല. ഡോ രജിത് കുമാറിന്റെ ഫാൻസ് ഹേറ്റ് കമന്റ്സ് പറഞ്ഞപ്പോൾ അത് ബാധിച്ചിട്ടില്ല. അത് വ്യക്തിപരമായി ബാധിക്കാറില്ല. അവർ നെഗറ്റീവ് കമന്റ്സ് ഇട്ടത് കൊണ്ട് എന്റെ ജീവിതം കളഞ്ഞ് കഴിഞ്ഞാൽ തീർന്നില്ലേ. അവർ കമന്റ് ചെയ്ത് അവരുടെ പാട്ടിന് പോയി, നമ്മൾ അത് വായിച്ച് നമ്മുടെ പാട്ടിന് പോകുക, അത്രയേ ഉള്ളൂ.

ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്തായിരുന്നു
ഹേറ്റേഴ്സ് ഇപ്പോഴും ഉണ്ട്. യുട്യൂബിൽ ഇല്ല, പക്ഷേ ഫേസ്ബുക്കിൽ കാണാം. അതേസമയം വ്യക്തിപരമായി വരാറില്ല. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ സമയത്തായിരുന്നു അത്തരത്തിലുള്ള വിമർശനങ്ങൾ. ബിഗ് ബോസിലേക്ക് പോയപ്പോഴാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്. പ്രായമുള്ളവർ മുതൽ നമ്മളെ തിരിച്ചറിയുന്നുണ്ട്. ഇത് സന്തോഷം തരുതുന്നുണ്ട്.

യഥാർത്ഥ സ്നേഹമാണ്
വാവ് ഫാക്ടർ കൊടുക്കാൻ എന്റെ കൈയ്യിലില്ല. എന്റെർടെയിൻമെന്റ് ഫാക്ടർ ഇഷ്ടമുള്ളത് കൊണ്ട് എന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ഹൈദരാബാദിൽ ഉള്ള ഒരു പയ്യൻ എന്റെ പേര് അവന്റെ ദേഹത്ത് ടാറ്റൂ ചെയ്തിരുന്നു, മലയാളി പോലും അല്ല. പഠിക്കുന്ന കുട്ടികൾ സ്നേഹം പ്രകടിപ്പിക്കാറുണ്ട്. ഒരിക്കൽ പോയപ്പോൾ ഒരു കുട്ടി എന്നെ കണ്ട് വളരെ എക്സൈറ്റഡ് ആയിരുന്നു. അത് കണ്ടപ്പോൾ സന്തോഷം തോന്നി. അതൊക്കെ യഥാർത്ഥ സ്നേഹമാണ്. അവർ നമ്മളെ വലിയ സംഭവമാക്കി വെച്ചിരിക്കുകയാണ്, ഫുക്രു പറഞ്ഞു.

ബിഗ് ബോസ് സീസൺ 5 ലേക്ക് പോകാൻ അവസരം ലഭിച്ചാൽ
അതേസമയം ബിഗ് ബോസ് സീസൺ 5 ലേക്ക് പോകാൻ അവസരം ലഭിച്ചാൽ തീർച്ചയായും പോകുമെന്ന് ഫുക്രു മറ്റൊരു പ്രമോഷൻ പരിപാടിക്കിടെ പറഞ്ഞു. ബിഗ് ബോസ് തീർച്ചയായും ജീവിതം മാറ്റി.ഇപ്പോൾ മൈക്കിന് മുന്നിൽ നിന്നും സംസാരിക്കാൻ ധൈര്യം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ബിഗ് ബോസിൽ പങ്കെടുത്തതിനാലാണ്', ഫുക്രു പറഞ്ഞു.

റോബിൻ രാധാകൃഷ്ണന്
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണന് ഇപ്പോഴും വലിയ ഫാൻ ബേസ് ഉണ്ടല്ലോ, അത് പോലെൊരു ഫോളോവേഴ്സിനെ സൃഷ്ടിക്കാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ഒരിക്കലും തനിക്ക് അത് അറിയില്ലെന്നായിരുന്നു ഫുക്രുവിന്റെ മറുപടി.ഞാനൊരിക്കലും ഫോളോവേഴ്സിനെ താരതമ്യപ്പെടുത്താറില്ല. റോബിന് എത്രയുണ്ട്, എനിക്ക് എത്രയുണ്ടാക്കാം എന്നൊന്നും ചിന്തിച്ചിട്ടില്ല, നമ്മളെ മനസിലാക്കുന്നവർ നമ്മളെ പിന്തുണയ്ക്കട്ടെ', ഫുക്രു പറഞ്ഞു.












Click it and Unblock the Notifications