'റോബിൻ രാധാകൃഷ്ണന്റെ ഫാനല്ല, ഇഷ്ടം റിയാസ് സലീമിനെ..ഹേറ്റ്ഴേസിനെ ഭയമില്ല'; മനസ് തുറന്ന് ഫുക്രു
കൊച്ചി: ബിഗ് ബോസ് സീസൺ 2 ലെ ശക്തമായ മത്സരാർത്ഥിയായിരുന്നു ഫുക്രു എന്ന കൃഷ്ണജീവ്. ഷോയിലെ പ്രകടനത്തിന് കടുത്ത വിമർശനം ഏറ്റ താരം കൂടിയായിരുന്നു ഫുക്രു. എന്നാൽ 'ബിഗ് ബോസ്' എന്നത് ഒരു ഷോ എന്ന രീതിയിൽ മാത്രം കണ്ടാൽ മതിയെന്നും ഷോയിലെ മത്സാർത്ഥികളുടെ പ്രകടനം വിലയിരുത്തി അവരോട് ദേഷ്യം കാണിക്കരുതെന്നും പറയുകയാണ് ഫുക്രു. മാത്രമല്ല കഴിഞ്ഞ സീസണിലെ തന്റെ ഇഷ്ടമത്സരാർത്ഥിയെ കുറിച്ചും താരം പ്രതികരിച്ചു. വെറൈറ്റി മീഡിയയ്ക്ക് നൽകി.യ അഭിമുഖത്തിലാണ് ഫുക്രുവിന്റെ പ്രതികരണം. വായിക്കാം

'ബിഗ് ബോസ് ഷോയിലെ മത്സാർത്ഥികളുടെ പ്രകടനം വിലയിരുത്തി അവരോട് ദേഷ്യം കാണിക്കരുത്. ബിഗ് ബോസിലൂടെ മത്സരാർത്ഥികൾ കടന്ന് പോകുന്ന സാഹചര്യത്തെ കുറിച്ച് അവർക്ക് മാത്രമേ അറിയൂ. നമ്മുക്ക് പുറത്തിരുന്ന് വെറുതെ ഇതൊക്കെ ജഡ്ജ് ചെയ്യാം. അവരുടെ മാനസികാവസ്ഥ നമ്മുക്ക് അറിയില്ല. നമ്മുടെ ചിന്തയ്ക്ക് അനുസരിച്ച് അവർ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് നമ്മൾ ദേഷ്യപ്പെടുന്നത്'.

'ബിഗ് ബോസിനെ ഒരു ഷോ ആയി മാത്രം കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ. ബിഗ് ബോസിലെ മറ്റുള്ള മത്സരാർത്ഥികളുടെ കാര്യത്തെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി തലയിടുന്നതാണ് നമ്മുടെ രീതി. ഈ രീതികൾ മാറ്റാൻ ഞാൻ പരാമവധി ശ്രദ്ധിക്കാറുണ്ട്',ഫുക്രു പറഞ്ഞു.

ബിഗ് ബോസ് സീസൺ 4 ൽ ഉണ്ടായിരുന്നുവെങ്കിൽ റോബിൻ രാധാകൃഷ്ണന്റെ ഗെയിമിനോട് എത്തരത്തിൽ പ്രതികരിക്കുമായിരുന്നുവെന്ന ചോദ്യത്തിന് ഇഷ്ടമില്ലാത്തത് ആര് പറഞ്ഞാലും പ്രതികരിക്കുമെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. 'റോബിൻ മാത്രമല്ല അവിടെ കുറെ പേരുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ പുറത്താണെങ്കിലും അകത്താണെങ്കിലും പ്രതികരിക്കും. അതുകൊണ്ടാണ് ലോഡ് ഹേറ്റേഴ്സ് എനിക്കുണ്ടായത്'.

'മറ്റുള്ളവർക്ക് വേണ്ടി നല്ലപിള്ളയായി നിൽക്കാൻ സാധിക്കില്ല. അങ്ങനെ നിന്നാൽ തന്നെ സാധാരണ മനുഷ്യന് ഒരു 21 ദിവസമൊക്കെ പിടിച്ച് നിൽക്കാം. അല്ലേങ്കിൽ അയാൾ വലിയ അഗ്രഗണ്യനായിരിക്കണം. ചിലർക്ക് ആളുകൾ കാര്യങ്ങൾ ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ താത്പര്യപ്പെടുന്നവർ ഉണ്ട്. ചിലർ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ താത്പര്യം കാണിക്കുന്നവർ ഉണ്ട്'.

'ഡോ റോബിൻ രാധാകൃഷ്ണന്റെ ഫാൻ അല്ല ഞാൻ, അങ്ങനെ ഫാൻ ആകാൻ തോന്നിയിട്ടില്ല.ബിഗ് ബോസിൽ ഞാനും മത്സരാർത്ഥിയായിരുന്നു. മത്സരാർത്ഥികളായെത്തിയ കുറെ പേരെ എനിക്ക് ഇഷ്ടമാണ്. കുറെ പേരെ പിന്തുണച്ചിരുന്നു. ബിഗ് ബോസ് സീസൺ 4 ൽ റിയാസിനെ വളരെ അധികം ഇഷ്ടമായിരുന്നു', ഫുക്രു പറഞ്ഞു.

'റോബിൻ പരിപാടികളിൽ ഉറക്കെ സംസാരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് റോബിനെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുമ്പോൾ റോബിന് അത് കൊടുത്തേ പറ്റൂവെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. അതിനെ കുറിച്ച് ഞാൻ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ല. ഹേറ്റേഴ്സിനെ എനിക്ക് ഭയമില്ല. ആരോഗ്യകരമായ വിമർശനകൾ സ്വീകരിക്കും. മോശമായ രീതിയിലുള്ള പ്രതികണങ്ങൾ അംഗീകരിക്കില്ല'.

'ആരെങ്കിലും മോശമായി പ്രതികരിക്കുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ അവരുടെ സ്വഭാവമാണ് പുറത്തുവരുന്നത്. പത്ത് പേർ വന്ന് തെറി വിളിക്കുമ്പോൾ അവരാണ് മോശക്കാരാകുന്നത്. അല്ലാതെ എന്നെ അത് ബാധിക്കാനൊന്നും പോകുന്നില്ല',ഫുക്രു പറഞ്ഞു. ആളുകളുടെ തന്നെ കുറിച്ചുള്ള ധാരണ മാറിയതെന്നത് സന്തോഷമാണ്.നിരവധി ഹേറ്റേഴ്സ് അവരുടെ തന്നെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയിട്ടുണ്ടെന്നും ഫുക്രു പറഞ്ഞു.












Click it and Unblock the Notifications