'മുസ്ലീം പെണ്‍കുട്ടിയുടെ വളര്‍ച്ച തടയുന്നതിനായി ഒരു കൂട്ടം ആള്‍ക്കാര്‍ എന്റെ പിന്നാലെയുണ്ട്'; മജിസിയ പറയുന്നു
ബിഗ് ബോസിന്റെ കഴിഞ്ഞ സീസണില്‍ ഏറ്റവും ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മജിസിയ ഭാനു. പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനായ മജിസിയ ടാസ്‌ക്കുകളിലെ മികച്ച പ്രകടനങ്ങളിലൂടേയും നിലപാടുകളിലൂടേയുമാണ് ബിഗ് ബോസ് വീട്ടില്‍ ശ്രദ്ധ നേടിയത്. എന്നാല്‍ മത്സരത്തിന്റെ ഇടയ്ക്ക് താരം എലിമിനേറ്റ് ആയി പുറത്തേക്ക് വന്നിരുന്നു.

പുറത്തെത്തിയെങ്കിലും ഭാനു സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും ഭാനു പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ കുറിച്ച് പ്രചരിക്കുന്നഇല്ലാക്കഥകളെ കുറിച്ച് തുറന്നുപറയുകയാണ് മജിസിയ.

ഗായകന്‍ എംജി ശ്രികുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് താരം മനസുതുറക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയും ഭാനുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ലക്ഷ്മി ജയനോടൊപ്പമാണ് താരം പരിപാടിയില്‍ എത്തിയത്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ചും താരം തുറന്നുപറയുന്നുണ്ട്.

ഭാനുവിനെ കുറിച്ച് പ്രചരിക്കുന്ന വള മോഷണ കഥയെന്താണ് എന്ന എംജിയുടെ ചോദ്യത്തിന് മറുപടിയ പറയുമ്പോഴാണ് താരം ഇതിനെ തുറിച്ച് വ്യക്തമാക്കുന്നത്. ഭാനുവിന്റെ വാക്കുകളിലേക്ക്..., എനിക്ക് കുറച്ച് കുടുംബ പ്രശ്‌നങ്ങളുണ്ട്. വീട്ടുകാരുടെ പേരിലൊക്കെ കുറച്ച് കേസുകല്‍ കൊടുത്തിട്ടുണ്ട്. ആ കൂട്ടത്തില്‍ പറയപ്പെട്ടുന്ന ഒരു കേസാണിത്.

ഈ കേസില്‍ ഞാന്‍ നിരപരാധിയാണെന്നും അതില്‍ വിക്ടിം അല്ലാ എന്നതിനുമുള്ള തെളിവും എന്റെ കയ്യിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍ അത് തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. അതുകൊണ്ട് മാത്രമാണ് ഞാന്‍ അതിനെ കുറിച്ച് പ്രതികരിക്കാത്തത്. അതും ഞാനുമായി യാതൊരുവിധ ബന്ധവുമില്ല.

വള മോഷണം എന്ന കഥയെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. ഞാന്‍ മനസിലാക്കിയിടത്തോളം, ഞാന്‍ വളരുന്നത് അനുസരിച്ച്, പ്രത്യേകിച്ച് ഞാന്‍ ഒരു മുസ്ലീം കമ്മ്യൂണിറ്റിയില്‍ നിന്നാണ്. ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വളര്‍ച്ച തടയുന്നതിനായി ഒരു കൂട്ടം ആള്‍ക്കാര്‍ എന്റെ പിന്നാലെയുണ്ട്. അവര്‍ മെനയുന്ന ചില കഥകളാണിതൊക്കെയെന്ന് മജിസിയ ഭാനു പറയുന്നു.

എന്റെ ഉമ്മ വേറെ കല്യാണം കഴിച്ചിട്ടുണ്ട്, എന്റെ ഉമ്മയ്ക്ക് ഞാന്‍ അറിയാത്ത വേറെ മക്കളുണ്ട്. അങ്ങനെ ഒരുപാട് കഥകളുണ്ടെന്ന് താരം പറയുന്നു. പരിപാടിയില്‍ മജിസിയ തന്റെ മറ്റ് വിശേഷങ്ങളും പങ്കുവച്ചു. തനിക്ക് പാട്ട് കേള്‍ക്കാന്‍ വലിയ ഇഷ്ടമാണെന്നും യാത്രകള്‍ ചെയ്യാറുണ്ടെന്നും ഭാനു പറഞ്ഞു.

ഒരുപാട് ട്രാവല്‍ ചെയ്തിട്ടുണ്ട്. സൗദി ഒഴികെയുള്ള ബാക്കി എല്ലാ ജിസിസി രാജ്യങ്ങളിലും പോയിട്ടുണ്ട്. മത്സരങ്ങളുമായി ബന്ധപ്പെട്ട് റഷ്യ, ഇന്തോനേഷ്യ, സുിംഗപ്പൂര്‍, എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് താരം പറയുന്നു. അതേസമയം, പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications