Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുമിയും ഞാനും ലെസ്ബിയന്‍ കപ്പിളാണെന്ന് പറയുന്നു, ഞങ്ങള്‍ക്ക് കുടുംബമുണ്ട്'; മഞ്ജുവിന്റെ ചുട്ടമറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പത്രോസ്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ മഞ്ജു ബിഗ് ബോസില്‍ എത്തിയതോടെയാണ് കൂടുതല്‍ പ്രിയങ്കരിയായി മാറിയത്. ബിഗ് ബോസില്‍ പങ്കെടുത്തിന് ശേഷം ഒട്ടേറെ വിവാദങ്ങള്‍ മഞ്ജുവിനെ തേടിയെത്തിയിരുന്നു. ഒട്ടേറെ തവണ സൈബര്‍ ആക്രമണത്തിനും മഞ്ജു ഇരയായിരുന്നു.

കൂടാതെ ഒരുപാട് ഗോസിപ്പുകളും മഞ്ജുവിനെ കുറിച്ച് പ്രചിരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കുന്ന പുതിയ ഗോസിപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു. തന്റെ വീടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഹോം ടൂര്‍ പരിപാടിയിലാണ് മഞ്ജു ഇതേ കുറിച്ച് വ്യക്തത വരുത്തിയത്.

മഞ്ജുവും സുമിയുടെയും സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്കാണ് ഇപ്പോഴത്തെ മറുപടി. മഞ്ജുവും സുമിയും ചെയ്യുന്ന ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുമിയും മഞ്ജുവും ലെസ്ബിയന്‍സ് കപ്പിളാണെന്ന തരത്തില്‍ ചില യൂട്യൂബ് ചാനലുകകള്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ദയവ് ചെയ്ത് അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മഞ്ജു പറയുന്നു.

manju pathros

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സുമി. ഞങ്ങള്‍ ലെസ്ബിയന്‍സ് ഒന്നുമല്ല. സുമിക്ക് ഒരു കുടുംബമുണ്ട്. ഭര്‍ത്താവും രണ്ട് മക്കളും അമ്മായിയമ്മയും ഒക്കെയുണ്ട്. അവര്‍ക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരാളാണ് സുമി. അവളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് മഞ്ജു പറഞ്ഞു.

ഞങ്ങള്‍ ഒരുമിച്ചല്ല താമസിക്കുന്നതെന്നും ലെസ്ബിയന്‍സ് അല്ല എന്നതും വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് വ്യക്തമായി അറിയാം. എന്നിരുന്നാലും ഒരു ക്ലിക്ക് ബൈറ്റിന് വേണ്ടി ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് തെറ്റാണെന്ന് മഞ്ജു പറയുന്നു. വാര്‍ത്തകള്‍ വളച്ചൊടിക്കുമ്പോള്‍ അതിനെ കുടുംബത്തന് ബാധിക്കാത്ത തരത്തില്‍ നോക്കണം.

എന്നെക്കുറിച്ച് ഇതിന് മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ കേട്ട് കേട്ട് ശീലമായി, പക്ഷേ, വീട്ടിലുള്ള അമ്മയ്ക്കും അമ്മച്ചിക്കും എല്ലാം അതൊരു വേദനയാണ്. ഞങ്ങളെ അവര്‍ക്ക് അറിയാം. എന്നിരുന്നാലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഒരു വേദനയാണ്- മഞ്ജു പറയുന്നു.

നേരത്തെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മഞ്ജു പത്രോസ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മഞ്ജുവിന്റെ വിമര്‍ശനം. മരിക്കാത്തവനെ കൊന്നും ഡൈവോഴ്‌സ് ആകാത്തവരെ തമ്മില്‍ പിരിച്ചും ഗര്‍ഭിണിയാകാത്തവരെ പ്രസവിപ്പിച്ചും നിങ്ങള്‍ മാധ്യമധര്‍മ്മം നിറവേറ്റാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ.

ഒരു മുറിയും ഒരു ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്നാണോ? ആരാണ് നിങ്ങള്‍ക്ക് ഇതിനൊക്കെയുള്ള ലൈസന്‍സ് തന്നത്? നിങ്ങളെക്കാളൊക്കെ അന്തസ്സ് തെരുവ് നായ്ക്കള്‍ക്ക് പോലും ഉണ്ട് ... ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കണം നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാനുള്ള അവകാശം ഇവിടെ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ട്- മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+