'അഭിനയിക്കുന്നത് കൊണ്ടാണോ സാറെ ഇഷ്ടമല്ലാത്തത്': സീരിയല്‍ നടികളെ വിമര്‍ശിച്ചയാള്‍ക്ക് ചുട്ടമറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. മഞ്ജു പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ബിഗ് ബോസ് സീസണില്‍ പങ്കെടുത്തതോടെയാണ് മഞ്ജുവിന് കൂടുതല്‍ ആരാധകരുണ്ടായത്. ബിഗ് ബോസില്‍ വന്നതിന് പിന്നാലെ താരത്തെ തേടി ഒരുപാട് വിവാദങ്ങളും എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മഞ്ജുവിന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു പൊതുപരിപാടിക്കിടെ സീരിയല്‍ താരങ്ങളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ വച്ച് തന്നെ മഞ്ജു മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്. പെരുമ്പിലാവില്‍ വച്ച് നടന്ന കുടുംബശ്രീ സി ഡി എസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ വച്ചാണ് സംഭവം. പരിപാടിയില്‍ സംസാരിച്ച രാഷ്ട്രീയ നേതാവിന് മഞ്ജു മറുപടി നല്‍കുകയായിരുന്നു.

manju patrose

സീരിയല്‍ താരം സാജന്‍ സൂര്യയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സീരിയല്‍ നടികള്‍ വരുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ കാണാറില്ല, സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ അതോ സാര്‍ കാണാഞ്ഞിട്ടാണോ എന്നറിയില്ല. എന്തായാലും ഇതൊരു തൊഴില്‍ മേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴില്‍ മേഖലയാണ്.

ഒരു മേഖലയിലും മുമ്പിലെത്തുക എന്നത് ഈസിയല്ല. എനിക്ക് കൃഷി ഇഷ്ടമല്ല,. അതുകൊണ്ട് ഒരു കര്‍ഷകന്‍ വേദിയില്‍ ഇരിക്കുന്നത് ഇഷ്ടമല്ല എന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാര്‍ ആലോചിച്ചാല്‍ കൊള്ളാമെന്നായിരുന്നു മഞ്ജു പറഞ്ഞ മറുപടി. സാജന്‍ സൂര്യ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചത്. മഞ്ജുവിന് എല്ലാവിധ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

വീഡിയോ പങ്കുവച്ച് സാജന്‍ സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്, പെരുമ്പിലാവില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സിനിമ സീരിയല്‍ നടി മഞ്ജു പത്രോസിനെ വേദിയില്‍ ഇരുത്തിക്കൊണ്ട് ''സീരിയല്‍ നടികളെ ഇകഴ്ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴില്‍ രംഗത്തെ പുച്ഛവല്‍ക്കരിക്കുകയും ചെയ്ത പ്രമുഖ പാര്‍ട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കില്‍ കൂടിയും മഞ്ജു പത്രോസ് നല്‍കി.

അഭിനന്ദനങ്ങള്‍ മഞ്ജു. പരിപാടിയുടെ പേര് ' പെണ്‍വെട്ടം'' എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കല്‍.ആളെകൂട്ടാന്‍ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയല്‍ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കള്‍ കാരണം ടി വിയിലെ വാര്‍ത്തകള്‍ പോലും കാണാന്‍ നാണക്കേടാന്ന്. കലികാലം- സാജന്‍ സൂര്യ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+