Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതെന്റ് പ്രശ്‌നമല്ല, ഇനി ഇതുമാതിരി കാര്യങ്ങൾ എനിക്ക് അയക്കരുത്,'; താക്കീതുമായി നിമിഷ

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്ന് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ പുറത്താകാന്‍ കാരണമാകുന്നത് ബിഗ്‌ബോസീിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന റിയാസ് സലീമിനെ തല്ലിയതുകൊണ്ടായിരുന്നു. ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി ആകുമെന്ന് പ്രേക്ഷകര്‍ കരുതിയ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍.

എന്നാല്‍ ഈ പ്രശ്‌നത്തിന് പിന്നാലെ എല്ലാം തകിടം മറിഞ്ഞു. ബിഗ്‌ബോസ് മത്സരം കഴിഞ്ഞിട്ടും റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നം തുടരുകയാണ്. കഴിഞ്ഞദിവസം റോബിന്‍ രാധാകൃഷ്ണന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ആരതി പൊടിയെ ആക്ഷേപിച്ച് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇത് വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.

1

ആരതി പൊടി തന്നെ റിയാസിന് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിമിഷ.. സോഷ്യല്‍മീഡിയയിലൂടെ ഈ വിഷയത്തെക്കുറിച്ച് ചോദിച്ച ഒരു സ്ത്രീക്കാണ് നിമിഷ മറുപടി നല്‍കിയത്. വിശദമായി വായിക്കാം..

2

'റിയാസിന്റെ ഇന്റര്‍വ്യൂവില്‍ ഫെമിനിസ്റ്റായ റിയാസ് ആരതി പൊടിയെ കുറിച്ച് പറഞ്ഞത് കേട്ടിരുന്നോ. നിങ്ങളൊക്കെ ബിഗ്‌ബോസില്‍ നിന്ന് ഇറങ്ങി, അത് ഷോ ആണെന്നൊക്കെ മനസ്സിലാക്കി ലൈഫ് അടിപൊളിയായി മുന്നോട്ട് പോകുന്നു, പക്ഷേ ഈ റിയാസ് വാ തുറന്നാല്‍ റോബിനെ കുറ്റം പറയലും കളിയാക്കലും മാത്രം ആണ്,' എന്നാണ് നിമിഷയ്ക്ക് ഒരാള്‍ അയച്ച മെസേജ്. പക്ഷേ ആരതിയെ പറഞ്ഞത് മോശമായിപ്പോയെന്നും മെസേജില്‍ പറയുന്നുണ്ട്.. ഫ്രണ്ട് ആയതുകൊണ്ട് പറഞ്ഞതാണെന്നും ഇവര്‍ പറയുന്നു. ഈ മെസേജിന് നിമിഷ മറുപടി കൊടുത്തിട്ടുണ്ട്.

3

മാഡം, എനിക്ക് അവന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ഞാന്‍ അത് ശ്രദ്ധിക്കുന്നുമില്ല. അതെന്റെ പ്രശ്‌നമല്ല, ഞാന്‍ എന്റെ ജീവിതം ജീവിക്കുന്ന തിരക്കിലാണ്, ഇത്തരം കാര്യങ്ങള്‍ ദയവ് ചെയ്ത് എനിക്ക് അയക്കരുത്, ഇത് ആവര്‍ത്തിച്ചാല്‍ ഞാന്‍ നിങ്ങളെ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറയുന്നു. ഈ കാര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അയക്കാന്‍ ഉദ്ദേശിക്കുന്ന ആരെങ്കിലും ഉണ്ടേല്‍ ബ്ലോക്ക് ചെയ്യുമെന്നും നിമിഷ പറഞ്ഞു..

4

വിവാദം ശക്തമായതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി റിയാസ് രം​ഗത്തെത്തിയിരുന്നു. ആരതി പൊടിയേക്കുറിച്ച് തനിക്ക് പറയേണ്ടി വന്ന കാര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തിരുന്ന. പറയാന്‍ പാടില്ലാത്ത കാര്യമാണ് താന്‍ പറഞ്ഞതെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു റിയാസ് പറഞ്ഞത്.

5

ഞാന്‍ ആവശ്യമില്ലാത്ത ഒരു കാര്യം എന്ന് പറഞ്ഞു എന്ന് ബോധ്യമായതിനാലാണ് മാപ്പ് പറയുന്നത്. ഞാന്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ ഞാന്‍ നിരത്തി പരത്തി വെക്കേണ്ടതില്ല. എന്തൊക്കെ കഴിഞ്ഞിട്ടാണ് ഞാന്‍ ഒരു സ്ഥലത്ത് എത്തുന്നതെന്ന് എനിക്ക് അറിയാം. അതുപോലെ അവരുടെ നേട്ടങ്ങള്‍ക്കും ഒരു സ്ട്രഗിള്‍ ഉണ്ടായിരുന്നിട്ടുണ്ടാവും എന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും റിയാസ് സലീം പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+