'ദിവ്യ പ്രണയമൊന്നും അവിടെ നടക്കാൻ സാധ്യത ഇല്ല; അത് അവളുടെ സ്ട്രാറ്റജി';പൊളി ഫിറോസ്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികൾ സമ്പൂർണ പരാജയമാണെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥി പൊളി ഫിറോസ്. അതുകൊണ്ടാണ് ഇത്തവണ നാല് ചാലഞ്ചേഴ്സിനെ പുറത്ത് നിന്ന് കൊണ്ടുവരേണ്ടി വന്നതെന്നും ഫിറോസ് പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന മത്സരാർത്ഥികളെ ഒന്ന് ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് താൻ അടക്കമുള്ള ചാലഞ്ചേഴ്സിനെ ബിഗ് ബോസ് വിളിച്ചത്. തങ്ങൾ ഇറങ്ങിയതിന് ശേഷം ഹൗസിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചതെന്നും ഫിറോസ് പറഞ്ഞു. 'വൺ ഇന്ത്യ മലയാള'ത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫിറോസിന്റെ പ്രതികരണം. മത്സരാർത്ഥികളെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകളും അഭിമുഖത്തിൽ ഫിറോസ് പങ്കുവെച്ചു. വായിക്കാം
'കണ്ടന്റുകൾ എങ്ങനെ ഉണ്ടാക്കണമെന്ന് അവിടെ ആർക്കും അറിയില്ല. മാരാർ മുണ്ട് പൊക്കിയ വിഷയം പോലും ഞാൻ പറഞ്ഞപ്പോൾ മാത്രമാണ് അവർ പിന്നീട് ചർച്ചയാക്കിയത്. പക്ഷേ എങ്ങനെ എവിടെ കണ്ടന്റ് ഉണ്ടാക്കണമെന്ന് മാരാർക്ക് അറിയാം. അവിടെ മാരാർക്കെതിരെ വായ തുറന്ന് സംസാരിക്കുന്നത് ജുനൈസ് ആണ്, അവൻ നല്ല എതിരാളി ആണ്. പക്ഷേ കുറച്ച് ശക്തമായി കളിച്ചാൽ മാത്രമേ മാരാർക്ക് മുകളിൽ വരാൻ സാധിക്കൂ.

'മിഥുൻ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് പറ്റിയ സ്ഥലമല്ല ബിഗ് ബോസ്. മിഥുനെ സംബന്ധിച്ച് അവൻ സുഖിക്കാൻ വേണ്ടി കയറിയതാണ്, അതുകൊണ്ട് തന്നെ മസാജ് ചെയ്യുന്നത് നല്ലതാണ്. അതേസമയം മിഥുൻ മറ്റുള്ളവരെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന് എന്തെങ്കിലും തെറ്റായ വശം ഉണ്ടെന്ന് തോന്നുന്നില്ല. വേറെ ഒന്നും ചെയ്യാനില്ലല്ലോ അവർക്ക്, അതുകൊണ്ടാണ് മസാജൊക്കെ ചെയ്ത് സുഖമായി പോകുന്നത്.
റിനോഷ് നല്ല പവർഫുൾ മത്സരാർത്ഥിയാണ്. നല്ല വിവരമുള്ള, നന്നായി സംസാരിക്കാൻ കഴിയുന്ന ആൾ. എന്നാൽ ഗെയിമിലേക്ക് പുള്ളി വീണിട്ടില്ല. അതുകൊണ്ട് തന്നെ റിസോർട്ടിൽ ജീവിച്ച് പോകുന്നത് പോലെ ജീവിച്ച് കഴിയുകയാണ്. റിനോഷ് ഒന്ന് ഉണർന്നാൽ അഖിൽ മാരാരോട് പിടിച്ച് നിൽക്കാൻ അദ്ദേഹത്തിന് കഴിയും. രണ്ട് പേരുടേയും രണ്ട് തരത്തിലുള്ള സ്ട്രാറ്റജിയാണ്.
സാഗറിനോടുള്ള നാദിറയുടെ പ്രണയം ഒരുപക്ഷേ അവളുടെ സ്ട്രാറ്റജിയായിരിക്കാം. കാരണം അവൾക്ക് അവിടെ നിൽക്കണമല്ലോ, അവൾ ഇപ്പോഴും ചോദിക്കുന്നത് എനിക്ക് സാഗറിനെ പ്രണയിച്ചൂടെയെന്നാണ്. എന്തായാലും ദിവ്യ പ്രണയമൊന്നും അവിടെ നടക്കാനുള്ള സാധ്യത ഇല്ല. രണ്ട് പേർ പരസ്പരം വിചാരിച്ചാൽ മാത്രമേ അത്തരത്തിലുള്ള പ്രണയമൊക്കെ നടക്കൂ. സാഗർ പറഞ്ഞത് തനിക്ക് അവൾ സഹോദരിയെ പോലെ ആണെന്നാണ്. ഇക്കാര്യം ജുനൈസിനോടും സാഗർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ജുനൈസ് പലപ്പോഴും ഈ വിഷയം സംസാരിക്കുന്നത്.
നാദിറ പലപ്പോഴും ട്രാൻസ് കമ്മ്യൂണിറ്റി എന്ന സ്ട്രാറ്റജി ഇറക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു ഗെയിമർക്ക് വേണ്ടത് തന്നെയാണ് അത്. നാദിറയ്ക്ക് നല്ല ഹ്യൂമർസെൻസ് ഉണ്ട്. രസകരമായാണ് സംസാരിക്കുക'.
അഖിൽ മാരാരിന്റെ ഉള്ളിൽ സ്പാർക്ക് ഉണ്ട്. അയാൾ ചീത്ത വിളി അവസാനിപ്പിച്ചാലോ നാവ് കടിക്കാതെ നിന്നാലോ ഒന്നും അയാളുടെ ഗെയിം തണുപ്പൻ രീതിയിലേക്ക് പോകില്ല. അഖിലിനെ സംബന്ധിച്ച് അയാൾക്ക് ശക്തനായ എതിരാളി ഇല്ല. അത് അഖിൽ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അഖിൽ മാരാറിൽ നിന്നും ഇനി കണ്ടന്റ് കിട്ടണമെങ്കിൽ മറ്റുള്ളവർ ഗെയിം കളിക്കണം.
ഈ സീസൺ പരാജയമായത് കൊണ്ടാണ് 4 ചാലഞ്ചേഴ്സിനെ കൊണ്ടുവരേണ്ടി വന്നത്.പലരേയും ഉണർത്താൻ മത്സരാർത്ഥികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ വന്ന് പോയതിന് ശേഷം അത്യാവശ്യം മാറ്റം വന്നിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്', ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications