Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്കാര്യം സംഭവിച്ചെങ്കിൽ റോബിൻ കണ്ടം വഴി ഓടിയേനെ; രജിത് കപ്പടിക്കുമെന്ന് പറഞ്ഞിട്ട് നടന്നോ';പൊളി ഫിറോസ്

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ ചാലഞ്ചറായി എത്തി പുറത്താക്കപ്പെട്ടതിന് പിന്നാലെ ഗുരുതര ആരോപണമായിരുന്നു ബിഗ് ബോസ് ഷോയ്ക്കെതിരെ റോബിൻ രാധാകൃഷ്ണൻ ഉയർത്തിയത്. ബിഗ് ബോസ് തട്ടിപ്പ് ഷോയാണെന്നായിരുന്നു റോബിന്റെ വിമർശനം. ഷോയുടെ റേറ്റിംഗ് കൂട്ടാൻ താൻ പങ്കെടുക്കണമെന്ന് അണിയറപ്രവർത്തകർ അപേക്ഷിച്ചതിനാലാണ് പങ്കെടുത്തതെന്നും അഖിൽ മാരാരിനേയും സാഗർ സൂര്യയേയും ടാർഗറ്റ് ചെയ്യണമെന്നതായിരുന്നു തനിക്ക് ലഭിച്ച നിർദ്ദേശമെന്നും റോബിൻ പറഞ്ഞിരുന്നു.

എന്നാൽ റോബിന്റെ ഈ വാദത്തെ തള്ളുകയാണ് ഈ സീസണിൽ റോബിന് പിന്നാലെ ചാലഞ്ചർ ആയി പങ്കെടുത്ത മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ. റോബിൻ പറയുന്നത് പച്ചക്കള്ളമാണെന്ന് ഫിറോസ് തുറന്നടിച്ചു 'മൈൽസ്റ്റോൺ മേക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം. വായിക്കാം

firoz-robin

'ബിഗ് ബോസ് ഷോ എന്നത് പൂർണമായും ഒരു റിയാലിറ്റി ഷോ ആണ്.രണ്ട് പേരെ ടാർഗറ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന റോബിന്റെ അവകാശവാദം പച്ചക്കള്ളമാണ്. ഇത്രയും വലിയ ഒരു കോർപറേറ്റ് കമ്പനി ഒരുത്തന്റെ കാല് പിടിച്ച് കൊണ്ടുവന്ന് ഇവിടെ റേറ്റിംഗ് ഉണ്ടാക്കിത്തരണം എന്ന് അപേക്ഷിക്കാൻ ഇവൻ ആരാണ്. ആ വ്യക്തിയോട് എനിക്ക് ഒരു വിരോധവും ഇല്ല, പക്ഷേ അയാൾ പറഞ്ഞതിനോട് യോജിക്കാൻ സാധിക്കില്ല.

ഉറങ്ങി കിടക്കുന്ന മത്സരാർത്ഥികളെ ഒന്ന് ഉണർത്തി മത്സരാർത്ഥികളെ തമ്മിൽ പരസ്പരം പോരടിപ്പിക്കുകയെന്നതാണ് ചാലഞ്ചേഴ്സിന്റെ റോൾ. അല്ലാതെ അവിടെ പോയി അവനേയും കൊണ്ടേ ഞാൻ വരൂവെന്ന് പറഞ്ഞാൽ റോബിനെ ഡോക്ടർ എന്നല്ല പേഷ്യന്റ് എന്നാണ് ഞാൻ വിളിക്കുക. രജിത് കുമാർ ചലഞ്ചർ എന്ന റോൾ വളരെ മനോഹരമായാണ് ചെയ്തത്', ഫിറോസ് പറഞ്ഞു.

സീസൺ 5 ലെ മത്സരാർത്ഥികളുടെ ഗെയിമിനെ കുറിച്ചും ഫിറോസ് പ്രതികരിച്ചു. 'അഖിൽ മാരാർ ബ്രില്ല്യന്റ് ഗെയിമറാണ്. പക്ഷേ അഖിലിനെ സംബന്ധിച്ച് അവിടെ ശക്തനായ എതിരാളി ഇല്ല. പോരടിക്കാൻ പ്രാപ്തരായ മത്സരാർത്ഥികൾ ഉണ്ടാകുമ്പോൾ നല്ല കളികൾ പുറത്ത് വരും. ഇപ്പോൾ ഒരുപരിധി വരെ ഗോളിയില്ലാതെ ഗോളടിച്ച് കൊണ്ടിരിക്കുകയാണ് അഖിൽ. അവിടെ ചില ഗോളികളെ ഉണ്ടാക്കിയെടുക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ ഗോളികൾ ഒക്കെ ഉയർന്ന് വരുന്നുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്.

വിഷ്ണു നല്ലൊരു ഗെയിമറാണ്. ജുനൈസും നല്ലൊരു മത്സരാർത്ഥിയാണ്.ബാക്കി ഉള്ളവർ ഉറങ്ങുമ്പോൾ പോലും കണ്ടന്റ് കൊടുക്കാൻ ശ്രമിക്കുന്ന താരമാണ് ജുനൈസ്. മാരാർക്കെതിരെ പലപ്പോഴും ശക്തമായി തന്നെ ജുനൈസ് മത്സരിച്ചിട്ടുണ്ട്. ശോഭ അഖിൽ മാരാരെ ചുറ്റിപറ്റിയാണ് മത്സരിക്കുന്നത്. അങ്ങനെയാവരുത് ഒരു ഗെയിമർ.റിനോഷ് ഉള്ളിൽ ഒരുപാട് ഫയറുള്ള ബുദ്ധിയുള്ള, ചിൽ ആയിട്ടുള്ള ആളാണ്. പക്ഷേ നല്ലൊരു ഗെയിമർ അല്ല. റിനോഷ് അങ്ങനെയൊരു ട്രാക്കിലേക്ക് വീണാൽ ഒരുപക്ഷേ നല്ലൊരു മത്സരാർത്ഥിയായേക്കും.

ബിഗ് ബോസിൽ അഖിൽ കപ്പെടുക്കുമോയെന്ന് പറയാനാകില്ല. രണ്ടാം സീസണിൽ കപ്പടിക്കാൻ സാധ്യതയുണ്ടെന്ന് ഏറ്റവും കൂടുതൽ പ്രവചിക്കപ്പെട്ട രജിത് കുമാറിന് അത് സാധിച്ചില്ല. നാലാം സീസണിൽ വലിയ പിന്തുണയുണ്ടായിരുന്ന റോബിനും അത് കഴിഞ്ഞില്ല. ഞങ്ങൾക്ക് വലിയ വോട്ടിംഗ് പിന്തുണ ഉണ്ടായിരുന്നപ്പോഴായിരുന്നു ഞങ്ങൾ പുറത്ത് പോയത്. അത് പോലെ ബിഗ് ബോസിൽ എല്ലാം പ്രവചനാതീതമാണ്. ഒരുപക്ഷേ അവസാന നിമിഷം മറ്റ് മത്സരാർത്ഥികൾ ഉയർന്ന് വന്നേക്കാം.

ബിഗ് ബോസിലെ ഒരു ഗെയിമർക്ക് വേണ്ട ഗുണം എന്നത് ടാസ്ക് നന്നായി കളിക്കണം, മൈന്റ് ഗെയിം കളിക്കണം, അങ്ങനെ എല്ലാതലവും തൊട്ട് പോകണം. സീസൺ 5 ൽ റോബിൻ ഒരു ടാസ്ക് പോലും നല്ല രീതിയിൽ ചെയ്തിട്ടില്ല. നല്ല ഗെയിമേഴ്സിന്റെ ഇടയിലാണ് റോബിൻ വന്നതെങ്കിൽ രണ്ടാമത്തെ ആഴ്ച റോബിൻ കണ്ടംവഴി ഓടിയേനെ', ഫിറോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+