'റിനോഷിന്റെ വായിൽ വെറും പഴമല്ല ഏത്തപ്പഴം ,മസാജ് ചെയ്ത് മുടി പോയല്ലോ മിഥുനേ'; ഹൗസിൽ പൊളി ഫിറോസ് ഷോ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ വരും ദിവസങ്ങളിൽ പൊട്ടിത്തെറി ഉണ്ടാകുമോ? ചാലഞ്ചേഴ്സ് ആയെത്തിയ പൊളി ഫിറോസും റിയാസ് സലീമും ബിഗ് ബോസ് ഹൗസിൽ 'വെടിക്കെട്ടിന്' തിരി കൊളുത്തി കഴിഞ്ഞു. 'സേഫ് ഗെയിം' കളിച്ചിരുന്ന മത്സരാർത്ഥികളെ തിരഞ്ഞ് പിടിച്ചാണ് ഇരുവരും പ്രകോപിക്കുന്നത്. ഇതിൽ ഫിറോസിന്റെ ഇരകളിൽ ഒരാൾ റിനോഷ് ജോർജ് ആയിരുന്നു.
റിനോഷിനെ കണ്ടതോടെ താങ്കൾ എന്തെങ്കിലും സംസാരിക്കുമോയെന്നായി ഫിറോസ്. 'സംഭാഷണം കേൾക്കാൻ കൊതിയായിട്ട് വയ്യ. നിങ്ങൾ നന്നായി സംസാരിക്കുന്ന ആളല്ലേ, എന്തെങ്കിലും ഒന്ന് വായ തുറന്ന് പറയൂ, ഒരുപാട് പേരുടെ ശാപം കാണും കേട്ടോ, ചുമ്മാ ഇങ്ങനെ നിന്നിട്ട് യാതൊരു കാര്യവുമില്ല' ഫിറോസ് പറഞ്ഞു. ഇതിന് പിന്നാലെ റിനോഷിനോട് വായ തുറക്കൂവെന്നും ഫിറോസ് ആവശ്യപ്പെട്ടു. തൊട്ട് പിന്നാലെ പരിഹസിച്ച് കൊണ്ട് വായയിൽ വെറും പഴമല്ല ഏത്തപഴമാണെന്നും പരിഹസിച്ചു.

'ഇത് മാറ്റി പിടിക്കണം, ഞങ്ങൾ മത്സരാർത്ഥികളായി എത്തി ഊപ്പാട് ഇഉളകിയവരാണ്. പണം വാങ്ങിയല്ലേ വന്നത്, കയറി വാ. അടുത്ത നോമിനേഷിലും ഇല്ലല്ലോ, അപ്പോൾ എന്തായാലും രക്ഷപ്പെടും. നോമിനേഷനിലോ മറ്റോ വന്നിരുന്നുവെങ്കിൽ ജനം എടുത്ത് പുറത്ത് കളഞ്ഞേനെ. നിങ്ങളിൽ ഒരു സാധനമുണ്ട്, അത് പുറത്ത് വരട്ടെ, നിങ്ങൾ വൻ പൊളിയാണെന്ന് പുറത്തുള്ളവരെ കൊണ്ട് പറയിക്കുന്നിടത്താണ് മിടുക്ക്. വിഷയം പുറത്തേക്ക് വരണം', ഫിറോസ് പറഞ്ഞു.
അനിയൻ മിഥുനേയും ഫിറോസ് വെറുതെ വിട്ടില്ല. ബിഗ് ബോസിൽ എത്തിച്ച് മസാജ് ചെയ്യിപ്പിച്ച് നിങ്ങളുടെ മുടിയൊക്കെ പോയല്ലോയെന്നായിരുന്നു ഫിറോസിന്റെ പരിഹാസം. ഇതോടെ അത് ചെറിയ മസാജ് അല്ലേയെന്നായി മിഥുൻ. എന്നാൽ നല്ല കട്ടിക്കുള്ള മസാജാണെന്നും ഉള്ളിൽ സ്പാർക്ക് ഇല്ലാതെ മുന്നോട്ട് പോകരുതെന്നും ഫിറോസ് പറഞ്ഞു. വന്നത് എവിടെയാണെന്ന് ചിന്തിക്കണം, പുറത്ത് നിന്ന് ലക്ഷക്കണക്കിന് പേർ ഇതുപോലൊരു പ്ലാറ്റ്ഫോം ആഗ്രഹിക്കുന്നുണ്ടെന്നും ഫിറോസ് ഓർമ്മിപ്പിച്ചു.
ബിഗ് ബോസ് ഹൗസിലേക്ക് വന്നതിന് തൊട്ട് പിന്നാലെയും അനിയൻ മിഥുനെതിരെ ഫിറോസ് രംഗത്തെത്തിയിരുന്നു. അനിയൻ എന്ന് സ്വയം പരിചയപ്പെടുത്തി മിഥുൻ മുന്നോട്ട് വന്നപ്പോൾ പുതിയ എൻട്രിയാണോയെന്നായിരുന്നു ഫിറോസ് ചോദിച്ചത്. താൻ ആദ്യം മുതലെ ഇവിടെ ഉണ്ട് എന്ന് അനിയൻ മറുപടി നൽകിയതോടെ ആണോ താൻ കണ്ടിരുന്നില്ല കേട്ടോ അതിനാലാണ് ചോദിച്ചത് , ഇനി കാണണമെന്നും പൊളി ഫിറോസ് പറഞ്ഞിരിന്നു.
അതിനിടെ ബിഗ് ബോസിൽ വലിയ സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചന നൽകുന്ന ഒരു പ്രമോ വീഡിയോയും ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്. വളരെ ദേഷ്യത്തോടെ അഖിലിനോട് സംസാരിക്കുന്ന മിഥുനാണ് വീഡിയോയിൽ ഉള്ളത്. ഇതിനിടയിൽ ഫിറോസ് ഇടപെടുകയാണ്. എന്നാൽ ഇത് മറ്റ് മത്സാർത്ഥികൾ ചോദ്യം ചെയ്യുന്നുണ്ട്. ജുനൈസ്, സെറീന എന്നിവർ ഉൾപ്പെടെയാണ് രൂക്ഷമായി പ്രതികരിക്കുന്നത്. കഴിഞ്ഞ 60 ദിവസമായി ഹൗസിൽ ഉണ്ടാവായരാണ് ഞങ്ങളെന്നും നിങ്ങളാരാണ് ഞങ്ങളെ ചോദ്യം ചെയ്യാനെന്നും ജുനൈസ് ഫിറോസിനോടായി ചോദിക്കുന്നുണ്ട്. എന്നാൽ നീ ആരാണ് എന്നോട് അത് പറയാൻ എന്നാണ് ഫിറോസ് തിരിച്ച് ചോദിക്കുന്നത്.
എന്തായാലും ഇനി മത്സരം കൂടുതൽ മുറുകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇനിയെങ്കിലും തനിച്ച് മത്സരിക്കാനും പ്രേക്ഷകർക്ക് എന്റർടെയിൻമെന്റും കൊടുക്കാനും മത്സരാർത്ഥികൾക്ക് സാധിച്ചില്ലെങ്കിൽ ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസൺ ആയി സീസൺ 5 മാറുമെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications