രാഖി സാവന്തിന്റെ ഗുരുതര ആരോപണം, പിന്നാലെ പരാതി; ഭർത്താവ് ആദിൽ അറസ്റ്റിൽ
അടുത്തിടെയാണ് താൻ വീണ്ടും വിവാഹം കഴിച്ച വാർത്ത രാഖി സാവന്ത് വ്യക്തമക്കിയത്. മൈസൂർ സ്വദേശിയാണ് ബിസിനസുകാരൻ കൂടിയായ ആദിൽ

മുംബൈ: ബിഗ് ബോസ് താരവും ബോളിവുഡ് നടിയുമായ രാഖി സാവന്തിന്റെ പരാതിയിൽ ഭർത്താവ് ആദിൽ ഖാൻ ദുരാനി അറസ്റ്റിൽ. മുംബൈ ഓഷിവാര പോലീസാണ് ആദിലിനെ ഇന്ന് രാവിലെയോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആദിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ്. എന്നാൽ ആദിലിനെതിരെ എന്ത് പരാതിയാണ് രാഖി നൽകിയതെന്ന് വ്യക്തമല്ല.

വീണ്ടും വിവാഹം കഴിച്ച വാർത്ത
വിവാദങ്ങളുടെ തോഴിയാണ് രാഖി സാവന്ത്. അടുത്തിടെയാണ് താൻ വീണ്ടും വിവാഹം കഴിച്ച വാർത്ത രാഖി സാവന്ത് വ്യക്തമക്കിയത്. മൈസൂർ സ്വദേശിയാണ് ബിസിനസുകാരൻ കൂടിയായ ആദിൽ. വിവാഹത്തിന്റെ ചിത്രങ്ങൾ രാഖിയായിരുന്നു പുറത്തുവിട്ടിരുന്നത്. തന്റെ വിവാഹം 2022 ൽ തന്നെ കഴിഞ്ഞെന്നും രാഹുലിന്റെ താത്പര്യം അനുസരിച്ചായിരുന്നു വിവാഹം മറച്ച് വെച്ചതെന്നുമായിരുന്നു രാഖി സാവന്ത് വെളിപ്പെടുത്തിയത്.

വിവാഹം കഴിഞ്ഞതായി ആദിലും സ്ഥിരീകരിച്ചു
ആദിലിന്‍റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമായിരുന്നു രാഖി പറഞ്ഞത്. വിവാഹം കഴിച്ചില്ലെന്നും രാഖി പ്രചരിപ്പിച്ച ചിത്രങ്ങൾ വ്യാജമാണെന്നും ആരോപിച്ച് ആദ്യം ആദിലും രംഗത്തെത്തിയിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയതയ്ക്കൊടുവിൽ പിന്നീട് വിവാഹം കഴിഞ്ഞതായി ആദിലും സ്ഥിരീകരിച്ചു.

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു
എന്നാൽ വിവാദങ്ങൾ അതുകൊണ്ടൊന്നും അവസാനിച്ചില്ല. തന്റെ വിവാഹ ജീവിതം തകരാൻ പോകുകയാണെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ രാഖി സാവന്ത് കഴിഞ്ഞ ദിവസം പൊട്ടിക്കരഞ്ഞു. ആദിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നായിരുന്നു രാഖി ആരോപിച്ചത്. എന്നാൽ താൻ ആദിലിനെ ഡിവോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഖി പറഞ്ഞു.

പണം നൽകാൻ ആദിൽ തയ്യാറായില്ലെന്നും
തന്റെ അമ്മയുടെ ചികിത്സയ്ക്കുള്ള പണം നൽകാൻ ആദിൽ തയ്യാറായില്ലെന്നും ആദിലിനെതിരെ രാഖി ആരോപണം ഉയർത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു രാഖിയുടെ അമ്മ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിക്കുന്നത്. തന്റെ അമ്മയുടെ സര്‍ജറിയ്ക്ക് ആദില്‍ പണം നൽകിയിരുന്നുവെങ്കിൽ അവർ ഇന്ന് ജീവിച്ചിരിക്കുമായിരുന്നുവെന്ന് രാഖി പറഞ്ഞു.

എന്നെ തെരുവിലേക്ക് വലിച്ചെറിഞ്ഞു
'എന്റെ അമ്മയെ കൊന്നത് അവനാണ്. കൃത്യമായ ചികിത്സ നൽകാൻ കഴിയുമായിരന്നുവെങ്കിൽ അവർ മരിക്കുമായിരുന്നില്ല. നീ എന്നെ കൊള്ളയടിച്ച് എന്നെ തെരുവിലേക്ക് വലിച്ചെറിഞ്ഞു. എന്റെ അക്കൗണ്ടിൽ പണം ഉണ്ടായിട്ട് കൂടി ആദിൽ അത് അമ്മയുടെ ചികിത്സയ്ക്ക് നൽകാൻ തയ്യാറായില്ല. അയാളൊരു ഭിക്ഷക്കാരനാണ്. അയാൾക്ക് സ്വന്തമായി ഒന്നുമില്ല', വീഡിയോയിൽ രാഖി ആരോപിച്ചു

ആദിലിനെ കുറിച്ചുള്ള വിവരങ്ങൾ
ആദിൽ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നും രാഖി പറഞ്ഞു. ബിഗ് ബോസ് മറാത്തിയിൽ പങ്കെടുക്കും മുൻപാണ് താൻ ആദിലിന് പത്ത് ലക്ഷം കൈമാറിയത്. എന്നാൽ ഇത് എന്റെ അമ്മയ്ക്ക് ഇയാൾ നൽകിയത്. അമ്മ മരിക്കാൻ കാരണം ആദിലാണ്. വിവാഹത്തിന് ശേഷമാണ് ആദിലിനെ കുറിച്ചുള്ള വിവരങ്ങൾ താൻ അറിഞ്ഞത്. അയാൾക്കെതിരെ നിരവധി കേസുകൾ മൈസൂരിൽ ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു.












Click it and Unblock the Notifications