Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസേ, പോലീസ് സ്റ്റേഷനിൽ വെച്ച് കാണാം', റിയാസിന്റെ കെലിപ്പണ്ണൻ കമന്റിൽ ആരതി, വൈറൽ

ലെഹങ്ക വിവാദത്തിന് പിന്നാലെ റിയാസിനെതിരെ വീണ്ടും രംഗത്തത്തിയിരിക്കുകയാണ് റോബിന്റെ ഭാവി വധു ആരതി

riasaratipodi

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു റോബിനും സംരഭകയും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെയായിരുന്നു കഴിഞ്ഞത്. ആഡംബരപൂർവ്വം വലിയ ചടങ്ങായിരുന്നു നിശ്ചയത്തിന് ഉണ്ടായത്. അന്ന് വിവാഹ നിശ്ചയ വിശേഷങ്ങൾക്കൊപ്പം മറ്റൊരു വിവാദം കൂടി ഉയർന്നിരുന്നു. ആരതി പൊടിയുടെ വിവാഹ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു അത്.

നിശ്ചയ ദിവസം ആരതി ധരിച്ച വസ്ത്രം താൻ തന്നെയാണ് ഡിസൈൻ ചെയ്തതെന്ന് ആരതി പറഞ്ഞിരുന്നു, എന്നാൽ ആരതിയുടെ വസ്ത്രത്തിന്റെ ഡിസൈൻ അവർ മറ്റൊരു ഡിസൈനറുടേത് അതേ പടി കോപ്പിയടിച്ച് വെയ്ക്കുകയായിരുന്നുവെന്നതായിരുന്നു ആരോപണം ഉയർന്നത്.

വസ്ത്ര ഡിസൈൻ ആരതി കോപ്പിയടിച്ചെന്നായിരുന്നു

വസ്ത്ര ഡിസൈൻ ആരതി കോപ്പിയടിച്ചെന്നായിരുന്നു

ജെസാഷ് എന്ന വസ്ത്ര സ്ഥാപനായിരുന്നു ആരതിക്കെതിരെ ആരോപണം ഉയർത്തിയത്. മറ്റൊരു വധുവിന് വേണ്ടി തങ്ങൾ തയ്യാറാക്കിയ വസ്ത്ര ഡിസൈൻ ആരതി അത് പോലെ പകർത്തിവെച്ചുവെന്നായിരുന്നു ആരോപണം. നിരവധി പേർ തങ്ങളെ ടാഗ് ചെയ്ത് വസ്ത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം ഇത് സംബന്ധിച്ച് ജെസാഷ് പങ്കിട്ട വീഡിയോ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റിയാസ് സലീമും പങ്കുവെച്ചതോടെ വിവാദം കടുത്തു.

റിയാസിന്റെ പരിഹാസം

റിയാസിന്റെ പരിഹാസം

കോപ്പിയടിച്ചോളൂ, എന്നാൽ ക്രെഡിറ്റ് കൊടുക്കാം എന്ന വരികളോടെയായിരുന്നു റിയാസ് ജെസാഷിന്റെ പോസ്റ്റ് ട്വീറ്റ് ചെയ്തത്. നേരത്തേ തന്നെ റോബിനും ആരതിയുമായി കൊമ്പ് കോർത്ത ബിഗ് ബോസ് താരമായിരുന്നു റിയാസ്. ഒരിക്കൽ റിയാസിനോട് ആരതി പൊടിയെ അറിയുമോയെന്ന ചോദ്യത്തിന് അന്ന് റിയാസ് കടുത്ത പരിഹാസം ഉയർത്തിയിരുന്നു. ഗോതമ്പ് പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, പ്രശസ്തനായ കാമുകന്റെ പേരിൽ അറിയപ്പെടുന്നയാളാണോയെന്ന പരിഹാസവും അന്ന് റിയാസ് ഉയർത്തിയിരുന്നു.

നിയമ നടപടി സ്വീകരിക്കുമെന്നും ആരതി

നിയമ നടപടി സ്വീകരിക്കുമെന്നും ആരതി

അതേസമയം ആരതിയ്ക്കെതിരായ റിയാസിന്റെ ആരോപണം വലിയ വിവാദങ്ങൾക്കാണ് കാരണമായത്. ഡിസൈൻ തന്റേത് തന്നെ ആണെന്നും വ്യാജ ആരോപണങ്ങൾ ഉയർത്തിയ സ്ഥാപനത്തിനെതിരേയും വ്യക്തിക്കെതിരേയും തീർച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നും ആരതി അന്ന് വ്യക്തമാക്കി. അതിനിടയിൽ വിഷയത്തിൽ വിശദീകരണവുമായി ജെസാഷ് രംഗത്തെത്തി.

റിയാസിനും ഡിസൈൻ സ്ഥാപനത്തിനുമെതിരെ കേസ് കൊടുക്കുമെന്ന്

റിയാസിനും ഡിസൈൻ സ്ഥാപനത്തിനുമെതിരെ കേസ് കൊടുക്കുമെന്ന്

തങ്ങളുടെ ഡിസൈൻ ആണെന്ന് തെറ്റിധരിച്ചതാണെന്നും വിവാഹ നിശ്ചയം പോലൊരു സന്തോഷകരമായ സമയത്ത് വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു ജെസാഷിന്റെ വിശദീകരണ കുറിപ്പ്. ആരതി ഒരു സെലിബ്രിറ്റിയായിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ജെസാഷ് തങ്ങളുടെ വിശദികരണ കുറിപ്പിൽ പറഞ്ഞു. എന്നാൽ തനിക്കെതിരെ വ്യാജ ആരോപണം ഉയർത്തിയവർക്കെതിരായ നിയമനടപടിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നായിരുന്നു ആരതി പ്രതികരിച്ചത്.
തന്റെ കഠിനാധ്വാനത്തേയും പരിശ്രമത്തേയും പരിഹസിച്ച റിയാസിനും ഡിസൈൻ സ്ഥാപനത്തിനുമെതിരെ കേസ് കൊടുക്കുമെന്നും ആരതി പറഞ്ഞിരുന്നു.

വീണ്ടും റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകാണ് ആരതി

വീണ്ടും റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകാണ് ആരതി

ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകാണ് ആരതി. റിയാസിനെതിരെ റോബിൻ ആരാധകൻ പങ്കിട്ട ഒരു സ്റ്റോറിയാണ് ആരതി തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 'ഡിയർ സ്യൂഡോ ഫെമിനിസ്റ്റ്, കിട്ടിയോ,ഇല്ല ചോദിച്ച് വാങ്ങുന്നു, റിയാസ് എന്തിനാണ് വെറുതെ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്, അടങ്ങി ഇരുന്നൂടെ, ഇത്തരം ചില കാര്യങ്ങളിൽ ഞങ്ങൾ ഫാൻസ് കുറച്ച് ടോക്സിക് ആണ്, ഇത് ഞങ്ങൾ ഫാൻസിന്റെ കോൺഫിഡൻസ് ആണ് അഹങ്കാരമല്ല എന്നാണ് സ്റ്റോറിയിലെ വരികൾ. ഇതിനൊപ്പം ഒരു സ്ക്രീൻഷോട്ടുമുമഅട്.

മോനെ റിയാസ് നമ്മുക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് കാണാം

മോനെ റിയാസ് നമ്മുക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് കാണാം

റോബിന്റെ ഒരു ബിഗ് ബോസ് വീഡിയോയ്ക്ക് താഴെ കെലിപ്പണ്ണൻ എന്ന് റിയാസിന്റെ പ്രൊഫൈൽ പിക്ചറോട് കൂടിയ അക്കൗണ്ടിൽ നിന്നും കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ആരതിയുടെ പ്രൊഫൈലിൽ നിന്നുള്ള കമന്റ് കാണാം. മോനെ റിയാസ് നമ്മുക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് കാണാം വെയ്റ്റിംഗ്, എന്നാണ് ആ കമന്റിന് താഴെ ആരതി കുറിച്ചത്്. എന്തായാലും വിഷയത്തിൽ റോബിന്റെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+