'തള്ളിമറിച്ച് റെലവൻസ് ഉണ്ടാക്കി ജീവിക്കേണ്ട കാര്യമില്ല എനിക്ക്'; ആരതിക്കും റോബിനും മറുപടിയുമായി റിയാസ്
ബിഗ് ബോസിൽ നിന്നും രണ്ടാമതും പുറത്താക്കപ്പെട്ടതിന് പിന്നാലെ കടുത്ത ഭാഷയിലായിരുന്നു മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ ഷോയ്ക്കെതിരെ പ്രതികരിച്ചത്. ഷോ സ്ക്രിപ്റ്റഡ് ആണെന്നും ആടിനെ പട്ടിയാക്കുന്ന പരിപാടിയാണെന്നും റോബിൻ തുറന്നടിച്ചിരുന്നു. എന്നാൽ റോബിന്റെ ആരോപണങ്ങൾക്ക് ചുട്ടഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ റിയാസ്. ബിഗ് ബോസ് സീസൺ 5 ൽ ചാലഞ്ചറായി പങ്കെടുത്ത് മടങ്ങവെ എയർപോർട്ടിൽ വെച്ചായിരുന്നു റിയാസിന്റെ പ്രതികരണം. വായിക്കാം
'ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. അഞ്ച് സീസൺ ഇപ്പോൾ ആയിട്ടുണ്ട്. ഇത്രയും നാളും ഒരു മത്സരാർത്ഥികളും ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്ന് പറഞ്ഞിട്ടില്ല. സൊസൈറ്റിയുടെ മുന്നിൽ നാണം കെടുമ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ പറയേണ്ടി വരും. അതൊക്കെ കോപ്പിംഗ് മെക്കാനിസം ആണ്. ഞാനൊരിക്കലും അങ്ങനെ പറയില്ല. ബിഗ് ബോസ് എന്നത് അത്രമാത്രം കൃത്യമായി മുന്നോട്ട് പോകുന്ന ഒരു ഷോയാണ്. ഷോ എഡിറ്റഡ് ആണോയെന്ന് ചോദിച്ചാൽ എല്ലാ ഷോയും എഡിറ്റഡ് ആണ്. 24 മണിക്കൂറും നടക്കുന്ന കാര്യങ്ങൾ 1 മണിക്കൂറായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുമ്പോൾ എഡിറ്റ് ചെയ്യേണ്ടി വരും. അതൊരു പുതിയ കാര്യമായി പറയേണ്ട കാര്യമില്ല ', റിയാസ് പറഞ്ഞു.

റേറ്റിംഗ് കുറഞ്ഞതിനാലാണോ റിയാസിനേയും ഫിറോസിനേയും ബിഗ് ബോസ് വിളിച്ചതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ചിലപ്പോൾ ആയിരിക്കാം, ഇതൊന്നും പുതിയ കാര്യമല്ല, ഹിന്ദി ബിഗ് ബോസിൽ ഒക്കെ എല്ലാ സീസണിലും ചാലഞ്ചേഴ്സ് ആയി മുൻ മത്സരാർത്ഥികളെ കൊണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ അതൊന്നും പുതിയ സംഭവമല്ല, ഇതൊക്കെ ബിഗ് ബോസിന്റെ ഒരു ഫോർമാറ്റാണ്', റിയാസ് പറഞ്ഞു.
'അഖിൽ മാരാർ തുണി പൊക്കിയത് ഗെയിം സ്ട്രാറ്റജിയൊന്നുമല്ല, പെട്ടെന്നുള്ള പ്രവോക്കേഷനിൽ നടന്ന അബദ്ധമാണ്. ശോഭ സുഖിപ്പിച്ച് നടക്കുന്നുവെന്നൊക്കെയുള്ള അഖിൽ മാരാരുടെ പ്രതികരണങ്ങളെല്ലാം വളരെ മോശമാണ്. മാത്രമല്ല അതുപോലുള്ള തെറ്റായ പല കാര്യങ്ങളും അഖിൽ അവിടെ പറയുന്നുണ്ട്. അതിനോട് പ്രതികരിക്കാനൊക്കെ അവിടെ ആളുണ്ട്. എന്നാലും അഖിൽ മാരോട് മത്സരിച്ച് നിൽക്കാൻ കഴിവുള്ള മത്സരാർത്ഥികൾ അവിടെ കുറവാണെന്ന് തോന്നി. കോടതി ടാസ്കിനിടയിൽ അഖിലിന്റെ സ്വഭാവം തുറന്ന് കാട്ടാൻ ശ്രമിച്ചിരുന്നു. അത് ബുദ്ധിയുള്ള ആളുകൾക്ക് മനസിലാകും' റിയാസ് പറഞ്ഞു.
റോബിനെ കരിവാരിത്തേക്കാൻ എല്ലാ അഭിമുഖങ്ങളിലും റിയാസ് ശ്രമിക്കാറുണ്ടെന്ന ആരതി പൊടിയുടെ പരാമർശം യുട്യൂബ് ചാനലുകൾ ചൂണ്ടിക്കാട്ടിയപ്പോൾ റിയാസിന്റെ മറുപടി ഇങ്ങനെ-' ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി തള്ളി മറിക്കേണ്ട കാര്യം എനിക്ക് ഇല്ല. എനിക്ക് ടാലന്റ് ഉണ്ട്, ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്, ആരേയും കരി വാരിത്തേക്കണ്ട കാര്യമില്ല.. ബിഗ് ബോസിൽ പോയി അതിന്റെ എല്ലാ ഗുണങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുന്ന ഒരാൾ ഷോയ്ക്കെതിരെ വിമർശനം ഉന്നയിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല', റിയാസ് പറഞ്ഞു.












Click it and Unblock the Notifications