Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്നേഹം ഉള്ളിതൊലിയിൽ പൊതിഞ്ഞ് വെക്കാനുള്ളതല്ല, ബഹുമാനമില്ലാതെ പെരുമാറിയാൽ തിരിച്ച് കൊടുത്തിരിക്കും'; റിയാസ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് റിയാസ് സലീം. സീസൺ 4 കഴിഞ്ഞ് സീസൺ 5 ലേക്ക് എത്തിയെങ്കിലും റിയാസിന്റെ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് വളരെയേറെ ഇഷ്ടമാണ്. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് റിയാസ്. 'മൈൽസ്റ്റോൺ മെയ്ക്കേഴ്സ്' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

'എല്ലാവരോടും വളരെ നന്നായി പെരുമാറുന്ന ആളാണ് ഞാൻ, ആളുകൾ പ്രശ്നക്കാരാണെന്ന് മനസിലാക്കുന്നത് വരെ. കാരണം യാതൊരു ബഹുമാനവും ഇല്ലാതെ ആളുകൾ തന്നോട് ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല. കാരണം ഞാൻ ബഹുമാനം അർഹിക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ബഹുമാനം ഇല്ലാതെ എന്നോട് സംസാരിച്ചാൽ ഞാൻ അതിന് തിരിച്ച് കൊടുത്തിരിക്കും.

riyassalim-

എനിക്ക് ചുറ്റുമുള്ള പ്രശ്നങ്ങളിൽ ഇടപെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ നാട്ടുകാർക്കെല്ലാം എന്നോട് വളരെ സ്നേഹമാണ്. ഞാൻ 10 വർഷം മുൻപാണ് എന്റെ കുട്ടിക്കാലം എല്ലാം ചെലവഴിച്ച നാട്ടിൽ നിന്നും പൂർണമായി മാറി ഇപ്പോൾ കഴിയുന്ന സ്ഥലത്ത് വന്ന് താമസം തുടങ്ങിയത്. ആദ്യം താമസിച്ച ഇടത്താണ് ഞാൻ വളരെ അധികം ട്രോമ അനുഭവിച്ചത്', റിയാസ് പറഞ്ഞു.

മേയ്ക്കപ്പിനോടുള്ള പ്രത്യേക ഇഷ്ടമുള്ള ആളാണ് റിയാസ്. റിയാസിന്റെ മേയ്ക്കപ്പ് വീഡിയോകളെല്ലാം വളരെ അധികം വൈറലായിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ-'മേയ്ക്കപ്പിനോടുള്ള ഇഷ്ടം എനിക്ക് വളരെ മുൻപേ ഉണ്ട്. ഇത് എല്ലാവർക്കും ചെയ്യാവുന്നതാണ്, തീർത്തും സാധാരണമായ കാര്യമാണ്. സിനിമയിൽ ലാലേട്ടനും മമ്മൂക്കയും മെയ്ക്കപ്പ് ചെയ്താൽ അടിപൊളി, പക്ഷേ റിയാസ് മെയ്ക്കപ്പ് ചെയ്താൽ പ്രശ്നം. മെയ്ക്കപ്പ് ചെയ്യുന്നതൊക്കെ ഞാൻ ഇപ്പോൾ പഠിച്ച് വരികയാണ്. അത് മാത്രമല്ല പല കാര്യങ്ങളും. പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ', റിയാസ് പറഞ്ഞു.

'ഞാൻ വളരെ അധികം ആളുകളെ കേൾക്കാറുണ്ട്. അതുപോലെ തന്നെ ഞാൻ പറയുന്നത് കേൾക്കാും എനിക്ക് ജീവിതത്തിലൊരു സുഹൃത്തുണ്ട്, റിസ്വാൻ. അവനോടാണ് ഞാൻ എല്ലാ കാര്യങ്ങളും പറയാറുള്ളത്. എനിക്ക് ജീവിതത്തിൽ വളരെ നല്ല സുഹൃത്തുക്കൾ ഉണ്ട്. ഞാൻ അവരെ എത്ര സ്നേഹിക്കുന്നുവെന്ന് അവരോട് തന്നെ ഞാൻ പറയാറുണ്ട്. സ്നേഹം എന്നത് ഉള്ളിത്തൊലിയ്ക്കുള്ളിൽ പൊതിഞ്ഞ് വെയ്ക്കേണ്ടതല്ല. എന്റെ എല്ലാ ബന്ധങ്ങളേയും ഞാൻ വിലമതിക്കുന്നുണ്ട്. എനിക്ക് വളരെ കുറച്ച് നല്ല സുഹൃത്തുക്കൾ മാത്രമാണ് ഉള്ളത്. ജീവിതകാലം മുഴുവൻ ചേർത്ത് നിർത്താൻ കഴിയുന്ന സൗഹൃദങ്ങളെ ഞാൻ ഉണ്ടാക്കാറും ഉള്ളൂ.

ബിഗ് ബോസിൽ പോയപ്പോൾ എനിക്ക് സൗഹൃദം ഉണ്ടായിരുന്ന പലരും എന്നെ പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ല. അവർ എനിക്ക് വേണ്ടി വോട്ട് ചെയ്യുകയോ പരസ്യമായി പിന്തുണയ്ക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ എല്ലാവരും എന്നെ സ്നേഹിക്കാനും സ്വീകരിക്കാനും തുടങ്ങിയതോടെ അവരും എനിക്ക് വേണ്ടി വന്നു. സുഹൃത്തുക്കളും കുടുംബക്കാരും നാട്ടുകാരുമൊക്കെ ഇക്കൂട്ടത്തിൽ ഉണ്ട്.

തന്നെ സംബന്ധിച്ച് വളരെ സന്തോഷം തോന്നിയ ജീവിതത്തിലെ ഒരു നിമിഷം ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയായിരുന്നു.ഹൗസിൽ മൂന്നാമതെത്തി പുറത്ത് വന്നപ്പോൾ റിയാസ് ആണ് ഞങ്ങളെ സംബന്ധിച്ച് ബിഗ് ബോസ് വിജയി എന്ന് എല്ലാവരും പറഞ്ഞതാണ് തന്നെ സംബന്ധിച്ച് കിട്ടിയ ഏറ്റവും വലിയ അനുമോദനം. കാരണം സെൻസുള്ള മനുഷ്യർക്ക് അറിയാമായിരുന്നു ആരാണ് ആഘോഷിക്കപ്പെടേണ്ടതെന്ന്', റിയാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+