'അഖിലിനെ പുറത്താക്കേണ്ട കാര്യമില്ല'; റിയാസിന്റെ പിന്തുണ അഖിലിനോ? തുറന്ന് പറഞ്ഞ് താരം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ നന്നായി ഗെയിം കളിക്കുന്നവർ കുറവാണെന്ന് മുൻ ബിഗ് ബോസ് താരമായ റിയാസ് സലീം. മത്സരാർത്ഥികളായി എത്തിയവർ നല്ല വ്യക്തിത്വങ്ങളാണ്. എന്നാൽ ഇത്തവണത്തെ സെലക്ഷൻ കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയെന്നും റിയാസ് പറഞ്ഞു. ബിഗ് ബോസിൽ ചാലഞ്ചർ ആയി പങ്കെടുത്ത് മടങ്ങവേ എയർപോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാസ്. ഇത്തവണ ഫൈനൽ ഫൈവിൽ വരാൻ സാധ്യതയുള്ളവരെ കുറിച്ചും ചാലഞ്ചർ ആയി പങ്കെടുത്ത അനുഭവത്തെ കുറിച്ചുമെല്ലാം റിയാസ് പ്രതികരിച്ചു.
റിയാസിന്റെ വാക്കുകളിലേക്ക് -'സീസൺ 5 ലെ മത്സരാർത്ഥികൾ എല്ലാവരും നല്ല മനുഷ്യരാണ്. പക്ഷേ നല്ല ഗെയിമേഴ്സ് അല്ല. എല്ലാവരും ശക്തരാണോയെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, പക്ഷേ നല്ല വ്യക്തികളാണ്, ഇത്തവണത്തെ സെലക്ഷൻ കുറച്ച് കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നി. മൂന്ന് ദിവസമാണ് ഞങ്ങൾ അവിടെ ഉണ്ടായിരുന്നത്. ഇത്ര ദിവസം കൊണ്ട് ഗെയിം ചെയ്ഞ്ച് ചെയ്യാൻ സാധിച്ചോ എന്നതൊന്നും എനിക്ക് അറിയില്ല. പക്ഷേ കഴിയുന്നത് പോലെ പെർഫോം ചെയ്തിട്ടുണ്ട്.

ഫിസിക്കൽ അസോൾട്ട് വിഷയത്തിൽ ബിഗ് ബോസ് ഒരു പക്ഷപാതവും കാണിച്ചിട്ടില്ല. കഴിഞ്ഞ തവണ നടന്നത് ഫിസിക്കൽ അസോൾട്ട് ആയിരുന്നു. എന്നാൽ ഇത്തവണ നടന്നത് അഖിൽ മാരാർ ജുനൈസിനെ ബോഡി കൊണ്ടൊന്ന് തള്ളി. അത് ബിഗ് ബോസിൽ സാധാരണ നടക്കുന്നതാണ്. അത് ഫിസിക്കൽ അസോൾട്ടായി ജുനൈസിന് തോന്നിയെങ്കിൽ അത് തെറ്റ് തന്നെയാണ്. പക്ഷേ ഒരു പ്രോപ്പർ രീതിയിൽ ഉള്ള ഫിസിക്കൽ അസോൾട്ട് ആയിരുന്നില്ല അത്. അതിന് അഖിലിനെ പുറത്താക്കേണ്ട കാര്യമില്ല', റിയാസ് പറഞ്ഞു. താൻ ഒരിക്കലും അഖിലിനെ പിന്തുണയ്ക്കുന്നില്ലെന്നും റിയാസ് പറഞ്ഞു.
ഫൈനൽ ഫൈവിൽ ആരൊക്കെയുണ്ടാകുമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-' അഖിൽ മാരാർ ഒരു ഗെയിമറാണെന്ന് നിങ്ങൾക്ക് തോന്നിയാൽ അദ്ദേഹം ഉണ്ടാകാം. ഹൗസിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് സെറീനയ്ക്കും ജുനൈസിനുമൊപ്പമാണ്, അവർ നല്ല വ്യക്തികളാണെന്ന് എനിക്ക് മനസിലായി. മാത്രമല്ല നാദിറ മെഹ്റിനും നല്ല വ്യക്തിയാണ്. അവർ 5 ൽ വരട്ടെയെന്ന് ആഗ്രഹിക്കുന്നു. അല്ലാതെ അവർ വരണമെന്ന് പറയുന്നില്ല, കാരണം ഇത് കാണുന്നവർക്ക്, നല്ല വ്യക്തികളാണെന്നും നന്നായി ഗെയിം കളിക്കുന്നുണ്ടെന്നും തോന്നുന്നവരെ പിന്തുണയ്ക്കാം. അതുകൊണ്ട് ആർക്കാണ് തന്റെ പിന്തുണ എന്ന് ഈ ഘട്ടത്തിൽ പറയുന്നില്ല', റിയാസ് പറഞ്ഞു.
ഒരു ഗെയിം ചെയ്ഞ്ചർ ബിഗ് ബോസ് സീസൺ 5 ഉണ്ടോയെന്ന ചോദ്യത്തിന് തീർച്ചയായും ഗെയിം ചെയ്ഞ്ചർ ഉണ്ടാകാം എന്നും റിയാസ് പറഞ്ഞു. 'നാദിറ വിജയിച്ചാൽ ഞാൻ സന്തോഷവാനായിരിക്കാം, പക്ഷേ അവർ വിജയിക്കുമോയെന്ന് അറിയില്ല. കേരളത്തിൽ ടോക്സിക് ആയ ആളുകൾ ആയതിനാലാകണം അഖിൽ മാരാരെ പോലെ ടോക്സിക് ആയ ആളുകളെ മലയാളികൾ കൂടുതലായി പിന്തുണയ്ക്കുന്നതെന്നും റിയാസ് തുറന്നടിച്ചു.
ഹൗസിൽ വെച്ച് റിയാസിനെ അഖിൽ മാരാർ മാപ്പ് പറയിച്ചില്ലേയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്ന് റിയാസ് പറഞ്ഞു. പൊളിറ്റിക്കലി തെറ്റായ ഒരു കാര്യം താൻ പറഞ്ഞത് അഖിൽ മാരാർ അടക്കം ഹൗസിലുള്ളവർ ചൂണ്ടിക്കാണിച്ചപ്പോഴാണ് താൻ ക്ഷമ പറഞ്ഞത്. അല്ലാതെ അഖിൽ ന്നെ മാപ്പ് പറയിപ്പിച്ചതല്ലെന്നും തെറ്റായ കാര്യം പറഞ്ഞപ്പോൾ മാപ്പ് പറയാൻ താൻ മനസ് കാണിച്ചതാണ് അവിടെ വലിയ കാര്യമെന്നും റിയാസ് പറഞ്ഞു.












Click it and Unblock the Notifications