'വന്ന വഴി മറക്കരുത്, നീ ചാരിറ്റിക്ക് വേണ്ടിയാണോ ബിഗ് ബോസിൽ പോയത്'; റിയാസിനെതിരെ വ്ലോഗർ സീക്രട്ട് ഏജന്റ്
ചിലർ പണത്തിന് വേണ്ടി മാത്രം യുട്യൂബിൽ കോണ്ടന്റ് ഉണ്ടാക്കുകയാണെന്നായിരുന്നു റിയാസിന്റെ വിമർശനം.

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 താരം റിയാസ് സലീം കഴിഞ്ഞ ദിവസം വ്ലോഗർ സായ് കൃഷ്ണയെക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചിലർക്ക് ഫോണും കാറും ഉണ്ടെങ്കിൽ മറ്റുള്ളവരെ എന്തും വിളിച്ച് പറയാമെന്ന ധാരണയാണെന്നായിരുന്നു റിയാസ് പറഞ്ഞത്. വരുമാനം മാത്രമാണ് ഇവരുടെ ലക്ഷ്യം അതിന് വേണ്ടി ദിവസേന ഓരോ കണ്ടന്റ് ഉണ്ടാക്കുകയാണെന്നും റിയാസ് വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഈ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീക്രട്ട് ഏജന്റ്. യുട്യൂബ് വീഡിയോയിലൂടെയാണ് പ്രതികരണം.

പരോക്ഷ വിമർശനവുമായി റിയാസ്
റിയാസ് സലീം പറഞ്ഞത്-'യുട്യൂബ് വരുമാനത്തിന് വേണ്ടി ഒരു ഫോണും കാറും ഉണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാം എന്നൊക്കെയാണ് ചിലരുടെ ധാരണ. കാരണം അവർക്ക് എന്നും കോണ്ടന്റ് ഉണ്ടാക്കണം. കുറഞ്ഞത് നാല് വീഡിയോയെങ്കിലും ഇടണം. എന്ത് കിട്ടിയാലും കണ്ടന്റ് ആണ്. പൊളിറ്റിക്സിനെ കുറിച്ച് സംസാരിക്കുന്നവർ തന്നെ ഒരു ദിവസം റിയാസ് സലിം, അടുത്ത ദിവസം ദിൽഷ പ്രസന്നൻ എന്നിങ്ങനെ വീഡിയോ ഉണ്ടാക്കും. എന്തും പറയാം എന്നതാണ് അവരുടെ ധാരണ, കാരണം അവർക്ക് വേണ്ടത് വരുമാനമാണ്', എന്നായിരുന്നു റിയാസ് പറഞ്ഞത്.

അന്ന് റിയാസിന് ഫെയിം ഉണ്ടാക്കണമായിരുന്നു
'ഞാൻ വരുമാനത്തിന് വേണ്ടിയല്ല, ചാരിറ്റി വേണ്ടിയാണ് വീഡിയോ ഇടുന്നതെന്ന് ആരോടെങ്കിലും പറഞ്ഞോ. റിയാസ് സലീമും ഇതുപോലെ ഒരു റൂമിനകത്ത് ഇരുന്നത് ഒരു കണ്ണടയും വെച്ച് വീഡിയോ ഇട്ടിരുന്നത് എനിക്ക് അറിയാം.ആ കാലഘട്ടം മുതൽ ഞാൻ കണ്ടിട്ടുണ്ട്. നീയും ഇതേ വഴി ഉണ്ടാക്കിയതാണ് വീഡിയോ, അന്ന് നിനക്ക് ഫെയിം വേണമായിരുന്നു'.

റിയാസ് വന്ന വഴി മറക്കരുത്
'നീ ബിഗ് ബോസിൽ എത്തി നിനക്ക് കുറച്ച് എക്സ്പോഷർ കിട്ടിയപ്പോൾ നീ മറ്റുള്ളവരോട് പറയുന്നു. ദിവസവും യുട്യൂബിൽ കണ്ടന്റ് ഉണ്ടാക്കുന്നവർ വൃത്തിക്കെടവൻമാരാണെന്ന്. അവർക്കൊന്നും സോഷ്യൽ കമ്മിറ്റ്മെന്റ് എന്നൊന്നില്ലെന്ന്. വന്നവഴി എന്നൊന്നുണ്ട്. അതൊന്നും മറക്കരുത്. അങ്ങനെയൊരു ചിന്ത മനസിൽ കയറിയാൽ നമ്മൾ നമ്മളല്ലാതാകും. പിന്നേ മുന്നോട്ടൊരു പോക്കില്ല. നമ്മുടെ ജീവിതം സീറോ ആയിരിക്കും'.

റിയാസും റോബിനും ദിൽഷയുമെല്ലാം
'ഞങ്ങൾക്ക് കണ്ടന്റ് തന്നെയാണ് വണ്ടത്. അങ്ങനെ വരുമ്പോൾ റിയാസ് സലീമും ദിൽഷയും റോബിനും ബിഗ് ബോസും രാഷ്ട്രീയവും അങ്ങനെ നമ്മുക്ക് ചുറ്റം നടക്കുന്ന വിഷയങ്ങൾ എല്ലാം നമ്മുക്ക് കോണ്ടന്റാവും. റിയാസിന് ബിഗ് ബോസ് ഫെയിം കിട്ടിയത് കൊണ്ട് വീഡിയോ ചെയ്യേണ്ട ആവശ്യം ഇല്ല, അതുകൊണ്ട് നിർത്തി. കാലാകാലം ഇതുമായി മുന്നോട്ട് പോകാൻ പറ്റുമോ നിനക്ക്? ഇല്ല നീ തിരിച്ച് വരും. നീ ഇപ്പോഴും വീഡിയോ ഇടുന്നില്ലേ'.

റിയാസ് അല്ലാതെ മറ്റാരെങ്കിലും
'റിയാസിനെ എന്തിനാണ് ആളുകൾ ചീത്ത പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ട്. ഇതുപോലെ ചൊറിഞ്ഞാൽ പിന്നെ നാട്ടുകാർ ചീത്ത പറയാതിരിക്കുമോ? മറ്റാരെങ്കിലുമാണ് എന്നെയൊക്കെ വിമർശിച്ചിതെങ്കിൽ വിഷയമില്ല. റിയാസ് സലീമൊക്കെ എന്ന് മുതലാണ് വീഡിയോ ചെയ്യാതിരിക്കാൻ തുടങ്ങിയത്. റിയാസ് ഒക്കെ ഒരുപാട് പൊങ്ങി പോയാൽ ഉണ്ടല്ലോ പടേയെന്ന് പറഞ്ഞ് താഴേക്ക് വീഴും'.

ബിഗ് ബോസിൽ നിന്നും കിട്ടിയ പണം
'റിയാസ് തന്റെ പ്രോഗ്രസീവ് നിലപാട് പറയാനായിട്ടാണോ ബിഗ് ബോസിൽ പോയത്? എന്നാൽ ബിഗ് ബോസിൽ നിന്നും കിട്ടിയ പണം കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊടുക്ക്. വരുമാനത്തിന് വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിന് വേണ്ടിയാണ് ആളുകൾ വീഡിയോ ചെയ്യുന്നത്? എന്റെ ലക്ഷ്യം വരുമാനം തന്നെയാണ്. ഞാൻ നാട് നന്നാക്കാൻ അല്ല വീഡിയോ ചെയ്യുന്നത്. റിയാസിനെതിരെ ചെയ്ത വീഡിയോ ഏതെങ്കിലും അവന് കൊണ്ടിട്ടുണ്ടാവും. അത് മനസിൽ വെച്ച് വേറെ ഏതെങ്കിലും വേദിയിൽ മൈക്ക് കിട്ടിയാൽ വിളിച്ച് പറയുകയാണ്. റിയാസിനെ ബിഗ് ബോസിലേക്ക് വിളിച്ചത് തന്നെ ഇത്തരത്തിൽ പ്രതികരിച്ച് കണ്ടന്റ് ചെയ്യുന്ന പ്രൊഫൈൽ ആയത് കൊണ്ടാകാം'.

റിയാസ് പറയുന്ന രീതി കൊണ്ടായിരിക്കാം
'റിയാസ് സലീമിനെ എനിക്ക് ഇഷ്ടമാണ്. പക്ഷേ റിയാസ് പറയുന്ന പല കാര്യങ്ങളും എനിക്ക് ഇഷ്ടമാകാറേ ഇല്ല, ഒരു പക്ഷേ റിയാസ് പറയുന്ന രീതി കൊണ്ടായിരിക്കാം. റിയാസ് പറയുന്നത് ആളുകൾക്ക് മനസിലാക്കാൻ പാടാണ്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനാണ് പ്രോഗ്രസീവ് ആളുകൾ ചെയ്യേണ്ടത്'.












Click it and Unblock the Notifications