'വിവാദങ്ങൾക്ക് പിന്നിൽ കളിക്കുന്നത് ആരെന്ന് കൃത്യമായി അറിയാം'; തുറന്ന് പറഞ്ഞ് ആരതി പൊടി
അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും ആരോപണം തീർച്ചയായും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും റോബിൻ

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ ഉന്നയിച്ച ആരോപണങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്ന പരിപാടിയിൽ നടൻ ഉണ്ണി മുകുന്ദനെ കൂവിക്കാൻ റോബിൻ പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് റോബിൻ.അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും ആരോപണം തീർച്ചയായും ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് റോബിൻ പറഞ്ഞു. തന്റെ വിവാഹ വിശേഷങ്ങളെ കുറിച്ചും മാധ്യമങ്ങളോട് റോബിൻ പ്രതികരിച്ചു.

ബിഗ് ബോസ് ജീവിതം മാറ്റി മറിച്ചു
'ബിഗ് ബോസ് ജീവിതം മാറ്റി മറിച്ചു. ഷോ വഴിയാണ് എനിക്ക് ആരതിയേയും കിട്ടിയത്. ഇല്ലെങ്കിൽ ഒരു ഡോക്ടറായി ജോലി ചെയ്ത് പോകുമായിരുന്നു. സീസണലായിട്ടുള്ള കുറച്ച് പേർ കൊഴിഞ്ഞ് പോയെങ്കിലും ഇപ്പോഴും ഒരുപാട് പേർ പിന്തുണയ്ക്കുന്നുണ്ട്. സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ തനിക്ക് വരുന്നുണ്ട്. എന്നിരുന്നാലും സ്വന്തം സിനിമ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹം.കുടുംബത്തിന്റെ കാര്യത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. വിവാഹം കഴിഞ്ഞ് കഴിഞ്ഞാലെ സിനിമയെ കുറിച്ച് ആലോചിക്കുന്നുള്ളൂ'.

ഇങ്ങോട്ട് കയറി പ്രശ്നം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ട്
'വലിയ പ്ലാനിംഗ് ഒന്നുമില്ല. ഇപ്പോൾ അനാവശ്യമായ വിവാദങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. നമ്മൾ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ വെറുതെ ഇങ്ങോട്ട് കയറി പ്രശ്നം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞാൻ ആരുടെ ജീവിതത്തിലും അനാവശ്യമായി പോയി പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. തിരിച്ച് അത് എന്റ ജീവിതത്തിലും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്' .

ബിഗ് ബോസിൽ കയറിയത്
ബിഗ് ബോസിൽ കയറിയത് പല തന്ത്രങ്ങളും പ്രയോഗിച്ചാണെന്ന് സംവിധായകൻ അഖിൽ മാരാരുടെ ആരോപണത്തിനുള്ള മറുപടി ഇങ്ങനെ-തന്ത്രങ്ങളല്ല മന്ത്രങ്ങളും പൂജകളും ചെയ്തിട്ടുണ്ട്. മുട്ട വെച്ചിരുന്നു, ഇരിക്കട്ടെ, അല്ലാതെ എന്ത്. വിവാദങ്ങൾ ഉണ്ടാകുമ്പോഴൊക്കെ ആരതി തന്നെ വളരെ അധികം പിന്തുണച്ചിട്ടുണ്ട്. അവൾക്ക് എന്നെ നന്നായി അറിയാം', റോബിൻ പറഞ്ഞു.

വിവാദങ്ങളൊന്നും ഞങ്ങളെ ബാധിക്കുന്നില്ല
അതേസമയം ഇവരെയൊന്നും കണ്ടിട്ടല്ലല്ലോ ജീവിതത്തിൽ റോബിൻ എന്തെങ്കിലും തുടങ്ങിയത് എന്നായിരുന്നു ആരതിയുടെ പ്രതികരണം.'ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തന്നെ അത്തരം വിവാദങ്ങളൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. ജീവിതത്തിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഈ വിവാദങ്ങളുടെ പിന്നാലെ പോകാൻ നേരമില്ല', ആരതി വ്യക്തമാക്കി.

അഖിൽ മാരാർ എനിക്കെതിരെ തെളിവ് നൽകണം
അഖിൽ മാരാർ എനിക്കെതിരെ തെളിവ് നൽകണം. അല്ലാതെ വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. അഖിലിനെ ഈ ആരോപണം കൊണ്ട് നാല് പേർ അറിഞ്ഞു. കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ ഗോകുലം ഗോപാലനെ പോലൊരു വ്യക്തി മകനെ പോലെയാണ് താൻ എന്ന് വെറുതേ ഒന്നും പറയില്ല. അദ്ദേഹത്തിന്റെ ആശുപത്രിയിലാണ് ഞാൻ ജോലി ചെയ്തത്. അവിടെ അദ്ദേഹം അഡ്മിറ്റായപ്പോൾ ഞാനാണ് നോക്കിയത്. ആ സ്നേഹമാണ് അദ്ദേഹത്തിന് . അങ്ങനെ ഒരു പരിപാടിയിൽ വെച്ച് ഉണ്ണി മുകുന്ദനെ കൂവിക്കേണ്ട ആവശ്യം എനിക്കില്ല', റോബിൻ പറഞ്ഞു.

ആരാണ് പിന്നിൽ എന്ന് പറയാം
അതേസമയം ഇതൊക്കെ ആരാണ് ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതുമെന്ന് അറിയാം എന്നായിരുന്നു ആരതിയുടെ പ്രതികരണം. ഇത് ആദ്യമായിട്ടല്ല. ഇത് പലപ്പോഴായി ഞങ്ങളുടെ ചെവിയിൽ എത്തിയതാണ്. പക്ഷേ മൈന്റ് ചെയ്യാതെ ഇരിക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു.

ബിഗ് ബോസിൽ പെരുമാറിയത്
'ഞാൻ ഞാനായി നിൽക്കുന്നയാളാണ്. എനിക്ക് തോന്നിയ കാര്യങ്ങൾ ഞാൻ മുഖത്ത് നോക്കി പറയും. വിവാഹത്തിന് ദിൽഷയേയും റിയാസിനേയും വിളിക്കാം എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ജനുവിനായി നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അലറി വിളിക്കുന്ന ആളാണ്. അങ്ങനെയാണ് ബിഗ് ബോസിൽ പെരുമാറിയത്. പുറത്ത് വരുമ്പോൾ അതെങ്ങനെയാണ് പ്രശ്നമാകുന്നുത്', റോബിൻ ചോദിച്ചു.












Click it and Unblock the Notifications