'ഈ വിഷയത്തില്‍ തീർച്ചയായും കുറ്റക്കാരന്‍ ഷിയാസാണ്; റോബിന്‍ സംസാരിച്ചത് വളരെ ഹാർഡായിട്ട്'
ഷിയാസ് കരീമും റോബിനും തമ്മിൽ അടുത്തിടെ വലിയ തർക്കമാണ് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായത്

ബിഗ് ബോസ് മലയാളം താരങ്ങളായ ഷിയാസ് കരീമിനും റോബിനും ഇടയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായ തർക്കവും വെല്ലുവിളികളും അനാവശ്യമെന്ന് തിരക്കഥാകൃത്തും സംഗീത സംവിധായികയുമായ ലേഖ. നിലവിലേതില്‍ നിന്നും ഒരുപാട് മുന്നോട്ട് പോവണമെന്ന ലക്ഷ്യമുള്ളവരാണ് ഷിയാസ് കരീമും റോബിനും. ഈ വിഷയത്തില്‍ തീർച്ചയായും കുറ്റക്കാരന്‍ ഷിയാസ് തന്നെയാണ്. എന്തിനാണ് റോബിനോട് ഇങ്ങനെയൊരു വിദ്വേഷം. നല്ല വിദ്വേഷമുണ്ടെന്ന് റോബിനെ കുറിച്ച് പറയുമ്പോഴുള്ള ആ ശരീരഭാഷ കണ്ടാല്‍ മനസ്സിലാവുമെന്നും ലേഖ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അവർ. ലേഖയുടെ വാക്കുകളിലേക്ക്.

റോബിനും ഷിയാസ് കരീമും മികച്ചവർ
ഡോക്ടർ ആവുന്നത് വലിയ സംഭവമൊന്നും അല്ലെന്ന് പറഞ്ഞ് ഡോക്ടർ വിഭാഗത്തോട് തന്നെ വലിയ പുച്ഛം ഉള്ളത് പോലെയാണ് സംസാരിക്കുന്നത്. എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെട്ട് അനാവശ്യമായി ഒരു ഇഷ്യൂ ഉണ്ടാക്കുന്നത്. അതിലെ പ്രസിദ്ധനാവട്ട ആവശ്യമൊന്നും ഉള്ള ആളല്ല ഷിയാസ്. ഷിയാസിനെ സ്നേഹിക്കുന്ന നിരവധി ആളുകളുണ്ട്. അവരെയൊക്കെ എന്‍റർടെയിന്‍ ചെയ്യിക്കുകയും കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുകയുമാണ് വേണ്ടത്.

രണ്ട് പേരുടേയും വീഡിയോ
രണ്ട് പേരുടേയും വീഡിയോ കണ്ടിരുന്നു. റോബിന്‍ വളരെ ഹാർഡായിട്ടാണ് സംസാരിച്ചത്. റോബിന് മോന്‍ ഇങ്ങനെയൊക്കെ സംസാരിക്കണമോയെന്ന് ചോദിച്ചുകൊണ്ട് എനിക്ക് തന്നെ മെസേജ് വന്നിരുന്നു. റോബിന്‍ ഫാമിലിയില്‍ ഒരു വിഭാഗം അങ്ങനേയും ചിന്തിച്ചേക്കാം. ഇത്തരം സംസാരം ചിലർക്കൊക്കെ ബുദ്ധിമുട്ടിച്ചിരിക്കാമെന്നും തിരക്കഥാകൃത്ത് പറയുന്നു.

റോബിൻ പറയുന്നത് ഇതാവും
ഞാന്‍ ഇങ്ങനെയൊക്കെയാണ്. ഇങ്ങനത്തെ എന്നെ ഇഷ്ടപ്പെട്ടാല്‍ മതി എന്നാവും റോബിന്‍ പറയുന്നുണ്ടാവുക. തീർച്ചയായും രണ്ടുപേരും പബ്ലിക് ഫിഗറാണ്. കുഞ്ഞുകുട്ടികളെപ്പോലേയുള്ള തർക്കങ്ങള്‍ക്ക് രണ്ടുപേരും എന്തിനാണ് സമയം കൊടുക്കുന്നത്. എത്രകാലം ഈ ലോകത്ത് എന്ന് നമുക്ക് അറിയില്ല. എല്ലാവരും പരസ്പരം സ്നേഹിച്ച് മുന്നോട്ട് പോവുക. റോബിന്‍ റോബിന്റെ വഴിക്കും ഷിയാസ് ഷിയാസിന്റെ വഴിക്കും മുന്നോട്ട് പോവുക.

റോബിന്റെ ആരാധകർ കളിയാക്കുന്നു
രണ്ട് പേരും മികച്ച ആളുകളായത് കൊണ്ടാണ് ഇവിടം വരെ എത്തി നില്‍ക്കുന്നത്. ഷിയാസിന്റെ സംസാരമൊക്കെ കേള്‍ക്കുമ്പോള്‍ കുഞ്ഞുകുട്ടികള്‍ സംസാരിക്കുന്നത് പോലെയാണ് തോന്നുക. എന്താണ് സംസാരിക്കുന്നതെന്ന് ഷിയാസിന് തന്നെ അറിയുന്നുണ്ടാവില്ല. കുറച്ചുകൂടെ പക്വത വേണം. റോബിന്റെ ആരാധകർ കളിയാക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിന് പിന്നാലെ പോവുന്നത് എന്തിനാണ്. റോബിന്‍ ഒന്നും പറയുന്നില്ലാലോ.

ബിഗ് ബോസ് സമയത്തൊക്കെ
നേരിട്ട് പറയുകയാണെങ്കില്‍ തീർച്ചയായും പ്രതികരിക്കാം. അല്ലാത്തതിനെ അതിന്റെ വഴിക്ക് വിടണം. റോബിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ആളുകളൊന്നും അങ്ങനെ ആരേയും പോയി അറ്റാക്ക് ചെയ്യില്ല. ബിഗ് ബോസ് സമയത്തൊക്കെ ഞാനൊക്കെ കമന്റൊക്കെ ഇട്ടിരുന്നു. അതൊക്കെ കഴിഞ്ഞു. ആരെങ്കിലും ചൊറിയാന്‍ വരുന്നുണ്ടെങ്കില്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് പോവുക. ഷിയാസ് വരുന്ന പരിപാടികള്‍ക്കൊ നല്ല ആളുണ്ട്. അങ്ങനെയുള്ള ആളുകള്‍ ഇങ്ങനെയൊന്നുമല്ല പ്രതികരിക്കേണ്ടതെന്നും ലേഖ ചൂണ്ടിക്കാട്ടുന്നു.

പത്തുപേരെ കൊണ്ട് മോശം
പത്തുപേരെ കൊണ്ട് മോശം പറയിപ്പിക്കുന്നതിനേക്കാളും പാട് ഒരാളെ കൊണ്ട് നല്ലത് പറയിപ്പിക്കാനാണ്. റോബിന്റെ ആരാധകരുടെ സ്നേഹം കൂടി പിടിച്ചെടുക്കാനാണ് നോക്കേണ്ടത്. നിങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ വേണം. വിദ്വേഷമുണ്ടെങ്കില്‍ അത് ഉള്ളില്‍ ഒതുക്കി വെക്കണം. ആർമിയാണെങ്കില്‍ കശ്മീരില്‍ പോയി വെടിവെക്കട്ടെ എന്നൊക്കെ പറഞ്ഞ് ഒറ്റയിച്ച് താറടിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications