Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതി പൊടിക്കെതിരെ ആടലോടകം ടീം; 'തെളിവുണ്ടെങ്കിൽ കൊണ്ടുവാ, ഇതാണ് വ്യക്തി ഹത്യ'

തങ്ങൾക്കെതിരെ വ്യാജ അക്കൗണ്ടിൽ നിന്നും കടുത്ത അധിക്ഷേപവും തെറിവിളികളുമാണ് ഉണ്ടാകുന്നതെന്ന് ആടലോടകം ടീം പറയുന്നു.

 robin-4-1677578110.jpg -Properties

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ വെച്ച് വന്ന ഒരു സ്പൂഫ് വീഡിയോ കഴിഞ്ഞ ദിവസം വലിയ രീതിയിൽ വൈറലായിരുന്നു. 'ആടലോടകം' എന്ന ടീമായിരുന്നു വീഡിയോയ്ക്ക് പിന്നിൽ. എന്നാൽ ഇവർക്കെതിരെ റോബിന്റെ ഭാവി വധുവായ ആരതി പൊടി രംഗത്തെത്തി. പണം വാങ്ങി തങ്ങൾക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന ആക്ഷേപമാണ് ആരതി ഉന്നയിച്ചത്. മുൻപ് റോബിന്റെ സംഘത്തിൽ ഉണ്ടായിരുന്ന ശാലു പേയാട് എന്നയാളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന ആക്ഷേപവും ആരതി ഉന്നയിച്ചിട്ടുണ്ട്. ആടലോടകം ടീമിനൊപ്പമുള്ള ശാലു പേയാടിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ആരതി രൂക്ഷമായ വിമർശനം ഉയർത്തിയത്.

ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണം നൽകുകയാണ് ആടലോടകം ടീം. തങ്ങൾക്കെതിരെ വ്യാജ അക്കൗണ്ടിൽ നിന്നും കടുത്ത അധിക്ഷേപവും തെറിവിളികളുമാണ് ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു. ഇവരുടെ വാക്കുകളിലേക്ക്

 ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണ് വ്യക്തിഹത്യ

ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണ് വ്യക്തിഹത്യ


വ്യാജ അക്കൗണ്ടിൽ നിന്നും ചീത്ത വിളിക്കുന്നവരോടാണ്, നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ നിങ്ങൾക്ക് പ്രശ്നമുള്ളവരുടെ ലിസ്റ്റ് തന്നാൽ ഞങ്ങൾ വഴി മാറി പോയിക്കോളാം. ഒരു തെളിവും ഇല്ലാതെ ഞങ്ങളുടെ ഫോട്ടോ ഇട്ട് ‍ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണ് വ്യക്തിഹത്യ. അല്ലെങ്കിൽ എന്തെങ്കിലും തെളിവ് കൊണ്ടുവാ. ഞങ്ങൾ മുൻപും ബിഗ് ബോസ് താരങ്ങളെ വെച്ച് വീഡിയോ ചെയ്തിട്ടുണ്ട്. അന്ന് ആർക്കും കുഴപ്പമില്ല. നമ്മൾ ട്രോളും നമ്മളേയും ട്രോളിക്കും. മിസ്റ്റർ പെർഫെക്ട് ഒന്നും അല്ല നമ്മൾ.

 വ്യാജ അക്കൗണ്ടിൽ നിന്നാണ് ചിലർ രംഗത്തെത്തുന്നത്

വ്യാജ അക്കൗണ്ടിൽ നിന്നാണ് ചിലർ രംഗത്തെത്തുന്നത്

ജെനുവിനായിട്ടുള്ള അക്കൗണ്ടിൽ നിന്നും വരുന്നതല്ല, വ്യാജ അക്കൗണ്ടിൽ നിന്നാണ് ചിലർ രംഗത്തെത്തുന്നത്. നമ്മുക്ക് ഈ പറയുന്ന വ്യക്തികളോടൊന്നും യാതൊരു വ്യക്തി വിരോധവുമില്ല. കൂടുതൽ ആളുകൾ കാണുകയും ചർച്ചയാകുകയും ചെയ്ത ഒരു സീൻ നമ്മൾ കോമഡിയാക്കിയെന്നതേയുള്ളൂ. നിരവധി പേർ നമ്മളോട് പറയുന്നത് വീഡിയോ നന്നായി എന്നാണ്.

 റോബിന് വോട്ട് ചെയ്തവരാണ് ഞങ്ങൾ

റോബിന് വോട്ട് ചെയ്തവരാണ് ഞങ്ങൾ

ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഈ വ്യക്തിക്ക് വോട്ടിട്ട വ്യക്തികളാണ് ഞങ്ങൾ. കാരണം സൂപ്പർ പ്ലെയർ ആണ്. വ്യക്തി എന്ന നിലയിൽ ഞങ്ങൾക്ക് അദ്ദേഹത്തെ അറിയില്ല. ഞങ്ങളെ ഫോണിൽ വിളിച്ചപ്പോൾ മാന്യമായാണ് സംസാരിച്ചത്. ആ യുവതിയും മെസേജ് അയച്ചിരുന്നു. തികച്ചും തമാശക്കാണ് ചെയ്തത്, അത് നിങ്ങൾ അങ്ങനെ എടുക്കും എന്ന നിലയ്ക്കാണ് ചെയ്തത്െന്ന് മറുപടി കൊടത്തിരുന്നു. ഇത് കണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതിയില്ല, ആയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം, എന്നാണ് പറഞ്ഞത്.

 റോബിനോട് ഞങ്ങൾ സംസാരിച്ചിരുന്നു

റോബിനോട് ഞങ്ങൾ സംസാരിച്ചിരുന്നു


ഈ പറയുന്ന രണ്ട് വ്യക്തികളുമായി നമ്മൾ സംസാരിച്ചിരുന്നു. അവർക്കും ഒരു കുഴപ്പമില്ലെന്ന രീതിയിലാണ് അവർ നമ്മളോട് പ്രതികരിച്ചത്. ഞങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾ തെറ്റിധരിക്കരുതെന്ന് കരുതിയാണ് വിശദീകരണം നൽകുന്നത്. ഈ വീഡിയോ വിഷയം ആക്കേണ്ട കാര്യമൊന്നുമില്ല, വളരെ ഫണ്‍ ആയ ഒന്നുമല്ല. തികച്ചും കോമഡി രീതിയിലാണ് കണ്ടന്റ് അവതരിപ്പിക്കുന്നത്.

 ആരതി പൊടിക്ക് വിഷമം ആകുമെന്ന്

ആരതി പൊടിക്ക് വിഷമം ആകുമെന്ന്


ഈ വീഡിയോയിൽ പറയുന്ന വ്യക്തി വിളിച്ചപ്പോൾ പറഞ്ഞത് നിങ്ങളുടെ വീഡിയോ കാണറുണ്ടെന്നാണ് പറഞ്ഞത്. പുള്ളി ബിഗ് ബോസിൽ പോകുന്നതിന് മുൻപ് നമ്മുടെ ജലസിംഹം എന്ന വീഡിയോ ഒരുപാട് തവണ റിപ്പീറ്റ് അടിച്ച് കണ്ടിരുന്നു ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ഈ വീഡിയോയും അതേ രീതിയിലാണ് എടുത്തത് പക്ഷേ ഈ കുട്ടിക്ക് അത് വിഷമം ഉണ്ടാക്കാൻ ചാൻസുണ്ട് അതുകൊണ്ട് ഇനി ചെയ്യുമ്പോൾ ഇക്കാര്യം പരിഗണിക്കണം എന്നാണ് പറഞ്ഞത്.

തെറ്റ് ചൂണ്ടിക്കാണിച്ചാൽ വിശദീകരണം നൽകാം

തെറ്റ് ചൂണ്ടിക്കാണിച്ചാൽ വിശദീകരണം നൽകാം


നമ്മൾ തെറ്റ് പറ്റാത്ത ആളുകൾ ഒന്നുമല്ല. തെറ്റ് പറ്റുമ്പോൾ തീർച്ചയായും ആളുകൾ വിമർശിക്കും. വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ഞങ്ങൾ തയ്യാറാണ്. ജെനുവിനായുള്ള അക്കൗണ്ടിൽ നിന്ന് വന്ന് ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ തീർച്ചയായും വിശദീകരണം തരാൻ ഞങ്ങൾ തയ്യാറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+