Get Updates
Get notified of breaking news, exclusive insights, and must-see stories!

'എസ്എംഎ ബാധിച്ച കുഞ്ഞിന് വേണ്ടി ധനസഹായം ചോദിക്കാൻ റോബിൻ 1 ലക്ഷം ചോദിച്ചു, വീണയുമായി തെറ്റി'; ശാലു പേയാട്

കൊച്ചി: ബിഗ് ബോസ് മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചയാളാണ് സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട്. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ആരാധകരെ റോബിൻ വഞ്ചിക്കുകയാണെന്നായിരുന്നു ശാലു മുൻപ് തുറന്നടിച്ചത്. റോബിനെതിരെ പല തെളിവുകളും ശാലു പേയാട് നേരത്തേ പുറത്ത് വിട്ടിരുന്നു.

ഇപ്പോഴിതാ റോബിനെതിരെ വീണ്ടും ഗുരുതര ആരോപണം ഉയർത്തുകയാണ് ശാലു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു റോബിനെതിരെ രംഗത്തെത്തിയത്. ബിഗ് ബോസിലേക്ക് അഖിൽ മാരാർ പോകാനുണ്ടായ സാഹചര്യത്തെ കുറിച്ചും അഭിമുഖത്തിൽ ശാലു പറഞ്ഞു. വിശദമായി വായിക്കാം

robin-shalupeyad

'എസ് എം എ ബാധിച്ച കുട്ടിയ്ക്ക് വേണ്ടി എല്ലാവരും ധനസമാഹരണം നടത്തുന്ന സമയത്ത് അവതാരകയായ വീണ റോബിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ വീഡിയോ ചെയ്യാൻ തനിക്ക് ഒരു ലക്ഷം രൂപ തരണമെന്നായിരുന്നു റോബിൻ ആവശ്യപ്പെട്ടത്. ഫ്രീ പ്രമോഷൻ ചെയ്യില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ പിണങ്ങി. വിവാദങ്ങൾ ഉണ്ടായതിന് പിന്നാലെ ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയായിരുന്നു ചിൽഡ്രൻസ് ഹോമിൽ ഭക്ഷണ പൊതിയുമായി പോയത്.പക്ഷേ അത് അടപടലം തകർന്ന് പോയി.

ഞങ്ങളാണ് റോബിന്റെ കൂടെ നടന്നത് എന്നതാണ് അവൻ പറഞ്ഞത്. എന്നാൽ ഇപ്പോൾ എല്ലാവർക്കും കാര്യം മനസിലായി കാണും. റോബിൻ എനിക്കെതിരെ കേസ് കൊടുത്തതിൽ യാതൊരു ഭയവുമില്ല. ഞാൻ ആരുടേയും പണം മോഷ്ടിക്കുകയോ പറ്റിക്കുകയോ ചെയ്തിട്ടില്ല. റോബിന്റെ ചിന്ത ബിഗ് ബോസും ഗെയിമും ഒക്കെയാണ് ലോകം എന്നാണ്. റോബിന്റെ പൊയ്മുഖം ലോകത്തിന് തുറന്ന് കാണിച്ച് കൊടുക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഇതുപോലൊരു ഫ്രോഡൊന്നും എല്ലാ കാലത്തും ജനങ്ങളെ പറ്റിച്ച് ഇങ്ങനെ ജീവിക്കേണ്ട.

shalu-peyad-robin-

റോബിൻ രാധാകൃഷ്ണൻ ഉണ്ണി മുകുന്ദനെ കൂവിക്കാൻ പണം നൽകിയെന്നത് സംബന്ധിച്ച് ഞാനാണ് അഖിൽ മാരാരെ വിളിച്ച് പറഞ്ഞത്. എന്നാൽ തെളിവുണ്ടെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഞാൻ പ്രതികരിക്കൂവെന്ന നിലപാടിലായിരുന്നു അഖിൽ.സൗഹൃദത്തിന്റെ പേരിൽ സംസാരിക്കില്ലെന്നും പറഞ്ഞു. എന്നാൽ തെളിവ് ഉണ്ടെന്നും ഇപ്പോൾ തന്നെ നൽകാമെന്നുമായിരുന്നു ഞാൻ പറഞ്ഞത്. അക്കൗണ്ടിൽ പൈസ ഇട്ടതും അവൻ വിളിച്ച് സംസാരിച്ചതും എല്ലാമായി എല്ലാ വിവരങ്ങളും ഞാൻ അഖിലിന് നൽകി. ആ ധൈര്യത്തിലാണ് അഖിൽ മാരാർ പ്രതികരിച്ചത്.

എന്നാൽ റോബിൻ ഇത് കണ്ട് പുലർച്ചെ മൂന്ന് മണിക്ക് വീഡിയോ ഇട്ടു. അഖിലിനോട് ക്ഷമ പറയാൻ ആവശ്യപ്പെട്ടു. അഖിലൊക്കെ സോറി പറയുമെന്നതൊക്കെ ഇവന്റെ വെറും ചിന്തയല്ലേ. ആ സംഭവത്തിന് ശേഷമാണ് അഖിലിന്റെ മനസിൽ ബിഗ് ബോസ് എന്ന സംഭവം തന്നെ കയറുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന്റെ തലേദിവസം വിളിച്ചിരുന്നു. അഖിൽ വളരെ അധികം ജനുവിനായിട്ടുള്ള വ്യക്തിയാണ്.

അഖിൽ ദേഷ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും മനസിൽ വെക്കില്ല. എന്നാൽ റോബിൻ അങ്ങനെയല്ല. മനസിൽ വെച്ച് അത് പെരുമാറും. ബിഗ് ബോസ് ഷോ ഫോളോ ചെയ്യുന്ന ആളല്ല ഞാൻ. അതുകൊണ്ട് തന്ന ആര് ജയിക്കണമെന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല, അഖിൽ ജയിച്ചാൽ സന്തോഷം. ഷിജുവിന്റേയും ശ്രുതിയുടെ കൂടെയുമെല്ലാം വർക്ക് ചെയ്ത ആളാണ് ഞാൻ.

അഖിൽ മാരാർ കുറച്ചധികം കഷ്ടപ്പെട്ട് വന്നവനാണ്. അതുകൊണ്ട് തന്നെ ഷോയിൽ വിജയിച്ച് കുറച്ച് പണം അയാൾക്ക് ലഭിച്ചാൽ അയാൾ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരോടും നല്ല നിലയിൽ ഇടപെടുന്ന മനുഷ്യനാണ്', ശാലു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+