Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടികൾ കുരക്കട്ടെ?',കണ്ണും കാതും പൊത്തി റോബിൻ..വൈറലായി പുതിയ പോസ്റ്റ്, കമന്റുകളുടെ പൂരം

സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി അറിയിച്ച് കൊണ്ട് ഒരു പോസ്റ്റ് റോബിൻ ആദ്യം പങ്കിട്ടിരുന്നു. ഇത് ഏറെ ചർച്ചയാകുന്നതിനിടയിലാണ് പുതിയ പോസ്റ്റും കുറിപ്പും

robin-1677137906.jpg -

കൊച്ചി: ബിഗ് ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ജീവിതം മാറി മറിഞ്ഞ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. വലിയൊരുകൂട്ടം ആരാധകരെ ചുരുങ്ങിയ കാലയളവ് കൊണ്ട് സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ഷോ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇതേ പിന്തുണ നിലനിർത്താൻ റോബിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് റോബിൻ. തന്റെ ആരാധകരുമായി നിരന്തരം റോബിൻ സോഷ്യൽ മീഡിയയിലൂടെ സംവദിക്കാറുമുണ്ട്. റോബിൻ പങ്കുവെയ്ക്കുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോൾ ഇതാ റോബിൻ പങ്കിട്ടൊരു പോസ്റ്റാണ് ബിഗ് ബോസ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി അറിയിച്ച് കൊണ്ട് ഒരു പോസ്റ്റ് റോബിൻ ആദ്യം പങ്കിട്ടിരുന്നു. ഇത് ഏറെ ചർച്ചയാകുന്നതിനിടയിലാണ് പുതിയ പോസ്റ്റും കുറിപ്പും.

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ


'ലോകേഷ് കനകരാജ് സർ നന്ദി' എന്ന വരികളോടെയായിരുന്നു റോബിന്റെ ആദ്യ കുറിപ്പ്. നവംബർ എന്നും പോസ്റ്റിന് തലക്കെട്ടായി കൊടുത്തിട്ടുണ്ട്. എന്നാൽ എന്താണ് ഇത് കൊണ്ട് റോബിൻ ഉദ്ദേശിച്ചതെന്ന് മനസിലാകാതെ അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ റോബിൻ പ്രധാന വേഷത്തിൽ എത്തുമോയെന്നാണ് ആരാധകരുടെ ചോദ്യം.

 ലിയോയും കാര്‍ത്തി നായകനാവുന്ന കൈതി 2 ഉും

ലിയോയും കാര്‍ത്തി നായകനാവുന്ന കൈതി 2 ഉും


ലോകേഷിന്‍റേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍ വിജയ് നായകനാവുന്ന ലിയോയും കാര്‍ത്തി നായകനാവുന്ന കൈതി 2 ഉും ആണ്. ഇതിൽ ലിയോ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് നവംബറിലാണ്. അതുകൊണ്ട് തന്നെ നവംബർ എന്ന് എഴുതിയതിനൽ റോബിൻ പ്രധാന കാഥാപാത്രത്തിൽ എത്തിയേക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നും ചിലർ പറയുന്നുണ്ട്.

റോബിൻ തന്നെ തിരക്കഥയും സംവിധാനവും നിർമ്മാണവും

റോബിൻ തന്നെ തിരക്കഥയും സംവിധാനവും നിർമ്മാണവും

അതേസമയം റോബിൻ തന്നെ തിരക്കഥയും സംവിധാനവും നിർമ്മാണവും നടത്താൻ ഇരികുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ലോകേഷ് കനകരാജ് നിർവ്വഹിക്കുമോയെന്നതാണ് മറ്റൊരു വിഭാഗം ആരാധകരുടെ ചോദ്യം. വിവാഹ നിശ്ചയം കഴിഞ്ഞാൽ താൻ തന്റെ സിനിമാ മോഹത്തിന് പിന്നാലെ പോകുമെന്ന് നേരത്തേ റോബിൻ വ്യക്തമാക്കിയിരുന്നു.

 വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ്

വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ്

അതേസമയം വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ പോസ്റ്റ് എന്ന തരത്തിലുള്ള പരിഹാസങ്ങളും ഉണ്ട്. പോസ്റ്റിന് താഴെ ആരാധകരുടെ ചർച്ച കൊഴുക്കുമ്പോഴും ഇതിനോടൊന്നും താരം പ്രതികരിച്ചിട്ടില്ല. പകരം മറ്റൊരു പോസ്റ്റാണ് റോബിൻ പങ്കിട്ടിരിക്കുന്നത്. നായകൾ കുരക്കുന്ന ചിത്രവും അവയ്ക്ക് താഴെ കണ്ണും ചെവിയും പൊത്തി നിൽക്കുന്ന റോബിനുമാണ് ചിത്രത്തിൽ. നെഗറ്റിവിറ്റിയെ അവഗണിക്കൂ, ചിരിച്ച് കൊണ്ടിരിക്കൂ', എന്ന കാപ്ഷനോടെയാണ് ഫോട്ടോ.

പുതിയ പോസ്റ്റിന് താഴെയും കമന്റുകളുടെ പൂരമാണ്

പുതിയ പോസ്റ്റിന് താഴെയും കമന്റുകളുടെ പൂരമാണ്

റോബിന്റെ പുതിയ പോസ്റ്റിന് താഴെയും കമന്റുകളുടെ പൂരമാണ്. ഹേറ്റേഴ്സിനെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി താങ്കൾ മപന്നോട്ട് പോകൂവെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. കുരയ്ക്കും പട്ടികൾ കടിക്കാറില്ലെന്ന് കേൾക്കാറില്ലേ ഡോക്ടറെ എന്നാണ് ചില കമന്റുകൾ. അതേസമയം ചിലർ റോബിന് ഉപദേശങ്ങളും നൽകുന്നുണ്ട്. സിനിമയിൽ കിട്ടുന്ന പുതിയ അവസരങ്ങൾ പബ്ലിക്കായി ഷെയർ ചെയ്യരുതെന്നാണ് ചിലരുടെ നിർദ്ദേശം.

ഹേറ്റേഴ്സിന്റെ ഒരു പട തന്നെ അപ്പുറത്ത് ഉണ്ട്

ഹേറ്റേഴ്സിന്റെ ഒരു പട തന്നെ അപ്പുറത്ത് ഉണ്ട്


ഹേറ്റേഴ്സിന്റെ ഒരു പട തന്നെ അപ്പുറത്ത് ഉണ്ട്. അതിനാൽ സിനിമാ അവസരങ്ങളൊന്നും ഇപ്പോൾ പുറത്ത് പറയാതിരിക്കുന്നതാണ് നല്ലതെന്നാണ് ഇവർ പറയുന്നത്. ബിഗ് ബോസിന് ശേഷം നിരവധി സിനിമ അവസരങ്ങൾ ലഭിച്ചതായി റോബിൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ അവസരങ്ങളൊക്കെ റോബിന് നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ഇതിന് പിന്നാലെ താൻ തന്നെ സംവിധാനം ചെയ്ത് ഒരു സിനിമ ഇറക്കുമെന്ന് റോബിൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+