Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരതിയും ഞാനും ഒന്നിക്കാതിരിക്കാൻ ചിലർ കൂടോത്രം നടത്തി, ഇനി ഞങ്ങളെ വെറുതെ വിടണം'; റോബിൻ

തങ്ങൾ ഒന്നിക്കരുതെന്നായിരുന്നു നിരവധി പേർ ആഗ്രഹിച്ചതെന്നും അതെല്ലാം തരണം ചെയ്ത് മുന്നോട്ടുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് തങ്ങളെന്നും റോബിൻ പ്രതികരിച്ചു.

Bigg Boss Fame Robin

കൊച്ചി: ഒടുവിൽ ബിഗ് ബോസ് ആരാധകരുടെ പ്രിയ താരം റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് റോബിൻ അറിയിച്ചത്.

തന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം തിരിച്ചറിഞ്ഞാണ് ആരതി തന്നെ സ്വീകരിച്ചതെന്ന് വിവാഹ നിശ്ചയത്തിന് പിന്നാലെ റോബിൻ പറഞ്ഞു. തങ്ങൾ ഒന്നിക്കരുതെന്നായിരുന്നു നിരവധി പേർ ആഗ്രഹിച്ചതെന്നും അതെല്ലാം തരണം ചെയ്ത് മുന്നോട്ടുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് തങ്ങളെന്നും ചടങ്ങിന് ശേഷം റോബിൻ പ്രതികരിച്ചു. റോബിന്റെ വാക്കുകളിലേക്ക്

 ആരതി പൊടിയെ ആദ്യമായി കാണുന്നത്

ആരതി പൊടിയെ ആദ്യമായി കാണുന്നത്

പൊടിയെ ഞാൻ ആദ്യമായി കാണുന്നത് ജൂൺ എട്ടിനായിരുന്നു.എന്നോട് സമയം ചോദിച്ചു. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ബിഗ് ബോസിലൂടെയാണ് പലർക്കും എന്നെ അറിയാവുന്നത്. എന്താണോ ഞാൻ അത് പോലെയാണ് ഞാൻ അവിടെ നിന്നത്. എന്റെ പോസിറ്റീവും നെഗറ്റീവും എല്ലാം കണ്ടതാണ്. അത് മനസിലാക്കി എന്നെ ഞാനായി സ്വീകരിച്ച വ്യക്തിയാണ് ആരതി പൊടി. എന്നെ ഇനിയും അവൾ സഹിക്കണം.

 പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ ശ്രമിക്കും

പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ ശ്രമിക്കും

ഒരിക്കലും ഒരു റിലേഷൻഷിപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്ന് പറയാനാകില്ല. പ്രശ്നങ്ങൾ ഉണ്ടായി അത് തരണം ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിലാണ് കാര്യം. പരമാവധി പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ ശ്രമിക്കും. ഞങ്ങൾ ഒന്നാവാൻ കാരണം തന്നെ നിങ്ങളോരോരുത്തരുമാണ്. എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും അനുഗ്രവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 ചെറിയ പരിപാടിയാക്കാനായിരുന്നു ആഗ്രഹം.

ചെറിയ പരിപാടിയാക്കാനായിരുന്നു ആഗ്രഹം.

എൻഗേജ്മെന്റ് ചെറിയ പരിപാടിയാക്കാനായിരുന്നു ആഗ്രഹം. എന്നാൽ എല്ലാവരും വന്നു. വളരെയധികം നന്ദി. ഞങ്ങൾ രണ്ട് പേരും ഒരുപാട് ആഗ്രഹങ്ങളുള്ള ആളുകളാണ്. അത് ഒരുമിച്ച് പൂർത്തീകരിക്കാൻ വേണ്ടി ഒരുമിച്ച് കഷ്ടപ്പെടും. പ്രശ്നങ്ങൾ വന്നാലും ഞങ്ങൾ അതിനെ നേരിടും കാരണം ഞങ്ങൾ വളരെ സ്ട്രോങ് ആയിട്ടുള്ള ആളുകളാണ്. ആരതി പൊടിയും ഞാനും രണ്ട് ഇൻഡിപെൻറന്റ് വ്യക്തികളാണ്. നമ്മൾ രണ്ട് പേരേയും സ്വീകരിച്ച എല്ലാവർക്കും നന്ദി.

ആരതിയും ഞാനും പിരിയാൻ

ആരതിയും ഞാനും പിരിയാൻ

ഞങ്ങൾ രണ്ട് പേരും പിരിഞ്ഞ് പോകാനും ഒരുമിക്കാതിരിക്കാനും ഒരുപാട് പേര് പ്രാർത്ഥിച്ചു, മുട്ട വെച്ച് കൂടോത്രം നടത്തിയെന്ന് കേട്ടിട്ടുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റ്സ് വരും. കുറേപേർ കുത്തിതിരിപ്പുണ്ടാക്കാൻ നോക്കി. അതൊന്നും നടക്കില്ല. ഇത് ആൾ വേറെയാണ്. ഞങ്ങളെ മനസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക. ഞങ്ങൾ രണ്ട് പേരും ആരെങ്കിലും നശിക്കണമെന്നോ നന്നാകണമെന്നോ ആഗ്രഹിക്കുന്ന ആളുകൾ അല്ല. എല്ലാവരും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്', റോബിൻ പറഞ്ഞു.

 സിനിമയെ കുറിച്ചുള്ള അപ്ഡേറ്റ്

സിനിമയെ കുറിച്ചുള്ള അപ്ഡേറ്റ്

ഇനി ഞാൻ എന്റെ സിനിമയെ കുറിച്ചുള്ള അപ്ഡേറ്റ് തരും. ആരതി പൊടിയുടെ സിനിമയുടെ പാട്ട് റിലീസായിട്ടുണ്ട്. സിനിമ അപ്ഡേറ്റുകൾ എല്ലാവരേയും അറിയക്കും. ഞങ്ങൾ രണ്ട് പേരും സാധാരണ മിഡിൽക്ലാസ് ഫാമിലിയിൽ നിന്നും സ്വയം കഷ്ടപ്പെട്ട് ഐഡന്റിറ്റി ഉണ്ടാക്കാൻ ശ്രമിച്ച ആളുകളാണ്. എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രവും വേണം.

 ബിഗ് ബോസ് ചാപ്റ്റർ തീർന്നു

ബിഗ് ബോസ് ചാപ്റ്റർ തീർന്നു

ബിഗ് ബോസ് സീസൺ 5 വരാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് സീസൺ 4 എന്ന ചാപ്റ്റർ അവിടെ തീർന്നിരിക്കുന്നു. ബിഗ് ബോസിലെ നല്ല മത്സരാർത്ഥികളായ ഒരുപാട് പേരിൽ വളരെ ചെറിയ ആളായിരുന്നു ഞാൻ. എന്നെ സ്വീകരിച്ച എല്ലാവരോടും നന്ദി', റോബിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+