Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ രാധാകൃഷ്ണന്‍ അഞ്ച് ദിവസമായി ആശുപത്രിയില്‍: 'ആരതിയും ഡ്രിപ്പിട്ട് കിടക്കുന്നുണ്ടായിരുന്നു'

robin

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ഏറെ പ്രശസ്തനായ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ ഗ്രാന്‍ഡ് ഫിനാലയില്‍ പോലും എത്താന്‍ സാധിച്ചില്ലെങ്കിലും ഒരു സാധാരണ വിജയിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫെയിം താരത്തിന് ലഭിച്ചു. ഷോ കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും തന്റെ താരമൂല്യം നിലനിർത്തിക്കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നാണ് ശ്രദ്ധേയമായ കാര്യം.

കേരളത്തില്‍ മാത്രമല്ല, വിദേശത്തും നിരവധി ഉദ്ഘാടന പരിപാടികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന താരമാണ് റോബിന്‍. ഇതിനിടയിലാണ് റോബിന്‍ ആശുപത്രിയിലാണെന്ന വിവരം പുറത്ത് വരുന്നത്. ഇതേക്കുറിച്ച് റോബിനുമായി ബന്ധപ്പെട്ടവരോട് കാര്യങ്ങള്‍ അന്വേഷിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് തിരക്കഥാകൃത്ത് ലേഖ. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അവരുടെ പ്രതികരണം. തിരക്കഥാകൃത്തിന്റെ വാക്കുകളിലേക്ക്.

റോബിന്‍ രാധാകൃഷ്ണന്‍ ഡെങ്കിപ്പനി കാരണം

റോബിന്‍ രാധാകൃഷ്ണന്‍ ഡെങ്കിപ്പനി കാരണം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ആ സമയത്ത് പലരും എന്നെ ബന്ധപ്പെട്ട് റോബിന് എന്തുറ്റിയെന്ന് ചോദിച്ചിരുന്നു. സംഭവം അപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. സമ്മർ മീഡിയയുടെ ഒരു വീഡിയോയിലൂടെയാണ് ഞാന്‍ അതേക്കുറിച്ച് അറിഞ്ഞതെന്നും ലേഖ പറയുന്നു.

എല്ലാവരും റോബിന്റെ കാര്യം അന്വേഷിച്ചതുകൊണ്ട്

അപ്പോള്‍ തന്നെ ഞാന്‍ അന്‍ഷാദ് എന്നയാളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. അഞ്ച് ദിവസത്തേക്ക് അഡ്മിറ്റാവണമെന്നായിരുന്നു പറഞ്ഞത്. എല്ലാവരും റോബിന്റെ കാര്യം അന്വേഷിച്ചതുകൊണ്ട് അപ്പോള്‍ ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ കുറേപ്പേർ അപ്പോഴേക്കും റോബിന്റെ അസുഖ വിവരം അറിയിച്ചുകൊണ്ട് വാർത്തിയിട്ടിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അതേക്കുറിച്ച് പറയാന്‍ നിന്നില്ല.

റോബിന്‍ തന്നെ ഇക്കാര്യം പറയാറുണ്ടായിരുന്നു

റോബിന്‍ തന്നെ ഇക്കാര്യം പറയാറുണ്ടായിരുന്നു. തുടർച്ചയായി യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഭയങ്കരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്. പലപ്പോഴും തീരെ വിശ്രമം ഉണ്ടാവാറില്ല. യാത്രകള്‍ക്കിടയില്‍ വണ്ടി നിർത്തി ഛർദ്ദിക്കാറുണ്ടായിരുന്നുവെന്നും റോബിന്‍ പറഞ്ഞിരുന്നു. അത്രമാത്രം ബുദ്ധിമുട്ടുകള്‍ പുള്ളിക്കുണ്ടായിരുന്നുവെന്നും ലേഖ പറയുന്നു.

Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

റോബിനെ നാളെ ഡിസ്ചാർജ് ചെയ്യാന്‍

സ്വഭാവികമായും ശരീരവും റെസ്റ്റ് ആവശ്യപ്പെടുന്നുണ്ടാവും. ശരീരത്തിന് എന്തായാലും റെസ്റ്റ് വേണമല്ലോ. റോബിനെ നാളെ ഡിസ്ചാർജ് ചെയ്യാന്‍ പോവുകയാണെന്നും അറിയാന്‍ സാധിച്ചു. മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ചെറിയൊരു പനി വന്നാല്‍ തന്നെ വലിയ ക്ഷീണമായിരിക്കും. ഞാന്‍ തന്നെ നേരത്തെ വലിയ രീതിയില്‍ ബുദ്ധിമുട്ടിയിരുന്നു.

രണ്ട് പ്രാവശ്യം കോവിഡ് പിടിപ്പെട്ടിരുന്നുവെന്ന്

രണ്ട് പ്രാവശ്യം കോവിഡ് പിടിപ്പെട്ടിരുന്നുവെന്ന് റോബിന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബോഡിക്ക് നല്ല ക്ഷീണമുണ്ടാവും. ആരതിയുടെ കാര്യം കൃത്യമായി അറിയില്ല. അവരും ഡ്രിപ്പൊക്കെ ഇട്ട് കിടക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അവർക്കും പനിയാവും. കുറച്ച് തിരക്കിലായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചിട്ടില്ല.

എന്തായാലും നാളെ ഡിസ്ചാർജാവും എന്നാണ്

എന്തായാലും നാളെ ഡിസ്ചാർജാവും എന്നാണ് പറഞ്ഞത്. വേറെ എന്തെങ്കിലും മാറ്റം ഉണ്ടാവുമോയെന്ന് അറിയില്ല. ഒരുപാട് പേർ റോബിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. എല്ലാവരും റോബിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കും പല കാര്യങ്ങളില്‍ നിന്നും റോബിന്‍ രക്ഷപ്പെട്ട് വരുന്നതെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+