'ബിഗ് ബോസ് സീസൺ 5 ലെ വിജയിയെ മാത്രമല്ല കേരളം ആര് ഭരിക്കുമെന്നും റോബിൻ തീരുമാനിക്കും'; ട്രോളി ചെകുത്താൻ
കൊച്ചി:ബിഗ് ബോസ് സീസൺ 4 താരമായ റോബിൻ രാധാകൃഷ്ണൻ ആരാധകരെ അഭിസംബോധന ചെയ്യുന്ന രീതിക്കെതിരെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉണ്ടായിരുന്നു. പരിപാടിയിൽ വെച്ച് അലറി സംസാരിക്കുന്നത് എന്തിനാണെന്നായിരുന്നു പലരും ചോദിക്കാറുള്ളത്. എന്നാൽ ബിഗ് ബോസിൽ വെച്ച് ഉറക്കെ സംസാരിക്കുന്ന തന്നെയാണ് ആരാധകർ ഇഷ്ടപ്പെട്ടതെന്നും അവർ ആവശ്യപ്പെടുന്നതിനാലാണ് താൻ അലറുന്നതെന്നുമായിരുന്നു റോബിൻ ഈ വിമർശനങ്ങളോട് പ്രതികരിച്ചത്.
ഇപ്പോഴിതാ റോബിന്റെ ഈ രീതിക്കെതിരെ കടുത്ത വിമർശനം ഉയർത്തുകയാണ് ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന വ്ലോഗവർ അജു. ബിഗ് ബോസ് സീസൺ 5 വന്നത് കൊണ്ടൊന്നും റോബിന്റെ ഈ അലർച്ച അവസാനിക്കാൻ പോകുന്നില്ലെന്നും അജു പറഞ്ഞു. ലെറ്റ്സ് ടോക്ക് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അജുവിന്റെ പ്രതികരണം വായിക്കാം

'റോബിൻ അലറിയ അലർച്ച കേരളം മൊത്തെം കേട്ടു. ബിഗ് ബോസിലെ അടുത്ത വിജയി ആരെന്ന് അവൻ നിശ്ചയിക്കുമെന്നടക്കം പലതും പറയും, അവൻ നിശ്ചയിക്കും, ഉറപ്പിക്കും അതൊന്നും കാര്യമാക്കണ്ട. ഇനി ഇന്ത്യയിൽ ആര് ഭരിക്കുമെന്നൊക്കെ റോബിൻ തീരുമാനിക്കുമായിരിക്കും. റോബിൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നുവെന്നൊക്കെ കേട്ടു.
അങ്ങനെയെങ്കിൽ ഇനി കേരളം ആര് ഭരിക്കണമെന്ന് റോബിൻ തീരുമാനിക്കുമായിരിക്കും, അതിനൊന്നും ഒരു കുഴപ്പവുമില്ല. അയാൾ അങ്ങനെ പറയും. പറഞ്ഞില്ലെങ്കിൽ നമ്മൾ സംശയിക്കണം, ഇയാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന്.
ബിഗ് ബോസ് സീസൺ 5 വന്നാലും റോബിൻ പറയുന്ന കാര്യങ്ങളൊന്നും നിർത്താൻ പോകുന്നില്ല. അങ്ങനെയൊരു ആളല്ല റോബിൻ. ശരിക്കും റോബിൻ ബിഗ് ബോസ് താരമല്ല, ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് റോബിൻ പൊളിച്ചത്. ആള് ഈ അലർച്ച കൊണ്ടൊക്കെയാണ് ഫേമസ് ആയത്. ബിഗ് ബോസ് കാണാത്ത കുറെ പേരുണ്ട്.
ഞാൻ ബിഗ് ബോസ് കണ്ടിട്ടുണ്ട്. അതിൽ ജയിച്ചയാളെയൊന്നും എനിക്ക് അറിയില്ല. റോബിനെയെ അറിയുള്ളൂ. ഡോ രജത് കുമാർ മുൻപേ ഉള്ള ആളണ്. റോബിൻ ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് ശേഷമാണ് പണി കാണിച്ചത്. ഇനിയിപ്പോ സിനിമയെടുക്കാൻ പോകുന്നുവെന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നുവെന്നുമൊക്കെയാണ് കേട്ടത്.

ഇനി വല്ല നോമിനേഷനും കൊടുത്താൻ റോബിൻ പറയുന്നതൊക്കെ കേൾക്കേണ്ടി വരും. റോബിനെ പഠിച്ച പണിക്ക് കൊള്ളാത്തത് കൊണ്ടാണ് ഇതിലേക്ക് പോകുന്നത്. റോബിൻ ദുബായിലൊക്കെ ആശുപത്രിയൊക്കെ പണിയാം. അതിന് കുഴപ്പമൊന്നുമില്ല, ആശുപത്രി പണിഞ്ഞ അമൃതാനന്ദമയി ഡോക്ടറൊന്നുമല്ല, ഇയാൾക്ക് വേണമെങ്കിൽ കെട്ടിടം പണിഞ്ഞിട്ട് ആശുപത്രി മാനേജ്മെന്റായി പോകാം.
ഡോക്ടർമാർക്ക് എന്തു ചെയ്യാം. ഡോക്ടർ ആശുപത്രിയിൽ ഡാൻസ് കളിക്കാമോ ഡോക്ടർ ഓപ്പറേഷൻ തീയറ്ററിൽ പാട്ട് കേൾക്കാമോ എന്നൊന്നും പറയുന്നത് പോലെ അല്ല ഇത്. ഇയാളൊരു ഡോക്ടറിന്റെ പണി പോലും എടുക്കുന്നില്ല. പിന്നെ എന്തിനാണ് ഇയാളെ ഡോക്ടർ എന്ന് വിളിക്കുന്നുവെന്നതാണ് ആദ്യത്തെ പ്രശ്നം. അത് കഴിഞ്ഞിട്ടേയുള്ളൂ മറ്റ് പ്രശ്നങ്ങൾ.
ഇനി ഡോക്ടർ അല്ല ആരായാലും ഇങ്ങനെ കെടന്ന് അലറുന്നത് കണ്ടാൽ ഇതുപോലെയൊക്കെ തന്നെ എല്ലാവരും വിമർശിക്കൂ. മൈക്ക് എടുത്തിട്ട് എന്തിനാണ് ഇങ്ങനെ അലറുന്നത്. അവൻ ഹെഡ്സെറ്റൊക്കെ വെച്ച അവസ്ഥയിലാണ്. എംബിബിഎസ് പാസായിട്ടുണ്ടന്നേയുള്ളൂ. ജോലിയൊന്നും ചെയ്യാൻ അറിയില്ല. റോബിൻ ജോലി ചെയ്ത ആശുപത്രിയിൽ നിന്ന് തന്നെ അയാളെ പറഞ്ഞ് വിട്ടേനെ. ജോലി ചെയ്താലും അവനെ കൊണ്ട് നടക്കുന്നില്ല. ഏതെങ്കിലും ഡോക്ടർമാർ ഈ പണിക്ക് വരുമോ? ഡോക്ടർമാർ വെറും പണം ഉണ്ടാക്കാൻ മാത്രമല്ല, അതൊരു സേവനം കൂടിയാണ്.












Click it and Unblock the Notifications