ബിഗ്‌ബോസിലെ പരിപ്പുകറിയും ചോറും കഴിച്ചുകഴിച്ച് റോണ്‍സന്റെ ഇപ്പോഴത്തെ അവസ്ഥ! കണ്ണുതള്ളി ആരാധകര്‍
ബിഗ്‌ബോസിലെ ഏറ്റവും വ്യത്യസ്തനായ മത്സരാർത്ഥിയായിരുന്ന റോൺസൺ വിൻസെന്റ്. ആരോഗ്യത്തിലും ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധപുലർത്തിയിരുന്ന വ്യക്തികൂടിയായരുന്നു അദ്ദേഹം. തീർത്തും വ്യത്യസ്തമായൊരു തന്ത്രമായിരുന്നു ബിഗ്ബോസിന്റെ തുടക്കം മുതൽ രോൻസൺ പുറത്താകുന്നതുവരെ പിന്തുടർന്നിരുന്നത്. ആരുമായും വഴക്കിന് പോകാനോ അനാവസ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനോ റോൻസൺ നിന്നുരുന്നില്ല. ഇതിന്റെ പേരിൽ പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ നിന്നും ബിഗ്ബോസ് മത്സരാർത്ഥികളിൽ നിന്നും റോൻസൺ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
തന്റെ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമാണ് റോൻസൺ കൂടുതൽ സംസാരിച്ചത്. ജിം ബോഡിയും സിക്സ് പാക്കുമെല്ലാം ഉണ്ടായിട്ടും വഴക്ക് നടക്കുമ്പോൾ ഒന്ന് ഇടപെടാൻ തയ്യാറാവാത്തത് എന്തേ എന്ന് ബിഗ്ബോസിനകത്ത് നിന്ന പലരും റോൻസണോട് ചോദിച്ചിട്ടുമുണ്ട്. 92 ദിവസമാണ് അദ്ദേഹം ബിഗ്ബോസിനകത്ത് ഉണ്ടായിരുന്നത്. എത്ര ശ്രദ്ധിച്ചിട്ടും ബിഗ്ബോസിനകത്ത് നിന്ന് തന്റെ ശരീരത്തിന് ഉണ്ടായ മാറ്റത്തെക്കുറിച്ചാണ് റോൻസൺ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തന്റെ സോഷ്യൽ മിഡിയ പേജിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് മുമ്പും തിരിച്ച് വന്ന ശേഷവുമുള്ള തന്‍റെ ചിത്രങ്ങശാണ് അദ്ദേഹം പങ്കുവെച്ചത്.ബിഗ് ബോസ്സിലേക്ക് പോകുന്നതിന് മുമ്പ് ഉള്ള താരത്തിന്റെ ചിത്രങ്ങളിൽ എല്ലാം കാണാനാവുന്നത് നല്ല ജിം ബോഡിയാമ്. എന്നാൽ ബിഗ്ബോസിൽ പോയി 92 ദിവസങ്ങൾക്കു ശേഷം തിരിച്ച് എത്തിയപ്പോൾ കുടവയറുമായാണ് താരത്തിനുള്ളത്..

'92 ദിവസങ്ങളിലെ ബിഗ് ബോസ് ഭക്ഷണരീതികൾ എന്നെ കുടവയറനാക്കി. നിങ്ങൾ ആരെങ്കിലും ഈ അവസ്ഥയിൽ ആണോ ഇപ്പോൾ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രഷനും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവർക്കായി ഞാൻ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്നസ് യാത്രയിൽ നിങ്ങൾക്കും എന്റെ കൂടെ കൂടാം..

'92 ദിവസങ്ങളിലെ ബിഗ് ബോസ് ഭക്ഷണരീതികൾ എന്നെ കുടവയറനാക്കി. നിങ്ങൾ ആരെങ്കിലും ഈ അവസ്ഥയിൽ ആണോ ഇപ്പോൾ ഉള്ളത്? അമിതഭാരം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? കളിയാക്കലുകളും ഡിപ്രഷനും മടുത്തോ? ഒരു മാറ്റം അനിവാര്യം എന്ന് തോന്നുന്നവർക്കായി ഞാൻ തന്നെ ഒരു ഉദാഹരണം ആവുകയാണ്. നമുക്ക് ഒരുമിച്ച് തുടങ്ങാം. ആരോഗ്യമുള്ള ഒരു ശരീരത്തിലേക്കുള്ള എന്റെ ഫിറ്റ്നസ് യാത്രയിൽ നിങ്ങൾക്കും എന്റെ കൂടെ കൂടാം..

ലൈവ് വർക്ഔട്ട് സെക്ഷനുമായി ഞാൻ ഉടനെ വരുന്നുണ്ട്. ദിവസങ്ങൾക്കുള്ളിൽ ആരോഗ്യമുള്ള ഒരു ശരീരം നമുക്കൊരുമിച്ചു വാർത്തെടുക്കാം. എന്റെ സോഷ്യൽ മീഡിയ പേജിൽ എന്റെ നമ്പർ കൊടുത്തിട്ടുണ്ട്. നിങ്ങൾക്കു സധൈര്യം എന്നെ നേരിട്ട് ബന്ധപ്പെടാം. നിങ്ങൾക്ക് അനുയോജ്യമായ ഡയറ്റ് പ്ലാനും വർക്കൗട്ടും ഞാൻ പറഞ്ഞു തരുന്നതായിരിക്കും. നിങ്ങൾ എനിക്ക് തരുന്ന സ്നേഹവും നിങ്ങളിൽ ഉണ്ടാകാൻ പോകുന്ന റിസൾട്ടും ആണ് എന്റെ പ്രതിഫലം.' എന്നാണ് റോൺസണ‍് സോഷ്യൽ മീഡിയയിൽ പറഞ്ഞിരിക്കുന്നത്.

വളരെ ശാന്തസ്വഭാവക്കാരനായ റോൺസണെ ആണ് ബിഗ്ബോസിൽ കണ്ടത്. പലരും പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും റോൺസൺ ഒട്ടും മാറിയില്ല. നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ബിഗ് ബോസ് സീസണ്‍ 4ല്‍ നിന്നും റോൺസണ് പുറത്താകേണ്ടി വന്നത്. ഒന്നിലും ഇടപെടാതെ കളിച്ചുകൊണ്ടിരിക്കുന്ന റോൺസൺ പുറത്താകണമെന്ന് പലരും പറഞ്ഞിരുന്നു. മത്സരത്തിന്റെ അവസാനം എത്തുമ്പോഴേക്കും റിയാലും റോൺസണും നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തെത്തിയ ശേഷവും ബിഗ് ബോസിനകത്തെ ചില മത്സാർത്ഥികളുമാഇ റോൺസൺ സൗഹൃദം തുടർന്നു.












Click it and Unblock the Notifications