'മൂക്കാമണ്ട അടിച്ച് പൊട്ടിക്കാൻ വരുമ്പോഴേ മൂക്കിനിടിക്കരുത്'; റോബിനെതിരെ ഷിയാസ്, പുതിയ വീഡിയോ
കഴിഞ്ഞ ദിവസം ഷിയാസിന് മറുപടിയുമായി റോബിൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിയാസിന്റെ പുതിയ വീഡിയോ

കൊച്ചി: കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 4 താരം റോബിൻ രാധാകൃഷ്ണനെ പരോക്ഷമായി വിമർശിക്കുന്ന ബിഗ് ബോസ് മത്സരാർത്ഥിയായ ഷിയാസ് കരീമിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായിരുന്നു. ഞാനെന്ന അഹങ്കാരം ഉള്ളവർക്ക് ബിഗ് ബോസില്‍ ഒന്നുമാവാന്‍ സാധിക്കില്ലെന്നായിരുന്നു ഷിയാസിന്റെ വാക്കുകൾ. അത്തരക്കാർക്ക് പുറത്ത് പിന്തുണക്കാൻ ആളുണ്ടാകുമെങ്കിലും ജീവിതത്തിൽ ഒന്നും നേടാൻ സാധിക്കില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു.
ഷിയാസ് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അത് റോബിനെ ഉന്നം വെച്ചുള്ളതാണെന്ന വിമർശനവുമായി റോബിൻ ആരാധകർ രംഗത്തെത്തി. ഷിയാസിന് റോബിനും മറുപടി നൽകി. ഇപ്പോഴിതാ റോബിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഷിയാസ്. കടുത്ത പരിഹാസമാണ് പുതിയ വീഡിയോയിൽ റോബിനെതിരെ ഷിയാസ് ഉയർത്തുന്നത്.

വിദ്യാഭ്യാസമുണ്ടായിട്ട് കാര്യമില്ല
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോബിനെതിരായ ഷിയാസിന്റെ വിമർശനം.എളിമയുമൊക്കെയാണ് ഒരു മനുഷ്യന് വേണ്ട ടാലന്റ് അല്ലാതെ വേറെ ഒന്നും ഉണ്ടായിട്ട് കാര്യമില്ല.ഇതൊന്നും ഇല്ലാതെ വിദ്യാഭ്യാസം മാത്രം ഉണ്ടായതുകൊണ്ട് നേട്ടമുണ്ടാവണമെന്നില്ല. ഡോക്ടറായിട്ടൊന്നും കാര്യമില്ല', എന്നായിരുന്നു ഷിയാസ് പറഞ്ഞത്.

തനിക്ക് ചിലർ ഫ്രീ പ്രമോഷൻ തന്നിരുന്നു
ഇതിനോട് ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു റോബിൻ മറുപടി നൽകിയത്. താൻ മാറി നിന്നപ്പോൾ ചിലർ തനിക്ക് ഫ്രീ പ്രമോഷൻ തന്നതായി അറിഞ്ഞു, അതിന് നന്ദി എന്നായിരുന്നു റോബിന്റെ ഒരു സ്റ്റോറി. നീ തരത്തിൽ പോയി കളിക്കെടായെന്ന മറ്റൊരു സ്റ്റോറിയും റോബിൻ പങ്കിട്ടിരുന്നു. പേര് പറഞ്ഞില്ലെങ്കിലും ഇത് ഷിയാസിനെ കുറിച്ചുള്ളതാണെന്ന് വ്യക്തമാണെന്നാണ് ബിഗ് ബോസ് ആരാധകരുടെ വിലയിരുത്തൽ.

ഷിയാസ് -റോബിൻ വാക്ക് പോര്
എന്നാൽ ഇത് കൊണ്ടൊന്നും ഇരുവരുടെ വാക്ക് പോര് അവസാനിക്കില്ലെന്നാണ് ഷിയാസ് കരീമിന്റെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിലൂടെ റോബിന്റെ പേര് പറയാതെ കടുത്ത പരിഹാസമാണ് ഷിയാസ് ഉയർത്തുന്നത്. ഷിയാസ് പറയുന്നത് ഇങ്ങനെ-'മൂക്കാ മണ്ട അടിച്ച് പൊട്ടിക്കും, ഞാനും എന്റെ പിള്ളേരും സ്ട്രോങ്ങാ, ഞാൻ ഒരുപാട് പിള്ളേർക്ക് പൈസ കൊടുക്കുന്നുണ്ട്, പിആറേ, അതുകൊണ്ട് പിള്ളേര് സ്ട്രോങ്ങാണ്. ഞാൻ പണിയെടുക്കില്ല, പക്ഷേ ഫാമിലിയൊക്കെ നന്നായി പണിയെടുത്ത് കാശൊക്കെ ഉണ്ടാക്കിയിട്ടുണ്ട്'

മൂക്കാമണ്ട ഇടിച്ച് പൊട്ടിക്കാൻ വന്നാൽ
'ഞാൻ കല്യാണം കഴിച്ചിട്ടില്ല, കഴിച്ചാൽ അല്ലേ പിള്ളേര് ഉണ്ടാകൂ. എനിക്ക് ലൈനടിക്കാൻ ഇഷ്ടമല്ല, എന്തെന്നറിയോ, തേച്ചിട്ട് വേറൊരു പെണ്ണിനെ ലൈനടിക്കാൻ പോകണ്ടേ, അതുകൊണ്ട്. ഫുട്ബോൾ കളിക്കാൻ പോയത് കൊണ്ട് മൂക്കിത്തിരി വളഞ്ഞാണ് ഇരിക്കുന്നത്. നീ ഒരു പണി ചെയ്യണം, മൂക്കാമണ്ട അടിച്ച് പൊട്ടിക്കാൻ വരുമ്പോൾ മൂക്കിനിടിക്കരുത്, പകരം വയറിനിടിച്ചോ, കാരണം ഞാൻ ഫിറ്റാണ്. ആ ഫിറ്റല്ല കേട്ടോ, സ്ട്രോങ്ങ്, അതോണ്ട് സൂക്ഷിച്ചോ', എന്നാണ് ഷിയാസിന്റെ പ്രതികരണം.

റോബിന് ആരോഗ്യ പ്രശ്നങ്ങൾ
എന്തായാലും ഇതിൽ റോബിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം
കുറച്ച് ദിവസമായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിൽക്കുകയാണ് റോബിൻ. താരത്തിന് ഡങ്കിപ്പനിയാണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആരോഗ്യ പ്രശ്നം ഉണ്ടെന്നും മാറി നിൽക്കുന്നുവെന്നും റോബിൻ പറഞ്ഞെങ്കിലും തനിക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്നത് പക്ഷേ റോബിൻ വ്യക്തമാക്കിയിട്ടില്ല.

റോബിന്റെ ഭാവി വധു ആരതിയും താൻ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.എന്നാൽ എന്തുകൊണ്ടാണ് ഈ വിട്ട് നിൽക്കൽ എന്ന് ആരതിയും പറഞ്ഞിട്ടില്ല. തങ്ങളുടെ വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന് റോബിനും ആരതിയും അടുത്തിടെ അറിയിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ വിവാഹിതരാകുമെന്നും ഇരുവരും അറിയിച്ചിരുന്നു.












Click it and Unblock the Notifications