Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശോഭ അഖിലിനെ കുറിച്ച് പറഞ്ഞത്..വിവരവും ബോധവും കാണിക്കണം; വിഷ്ണു ആണെങ്കിൽ പോലും ഞാൻ പറയില്ല';ദേവു

കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം തന്നെ ഫൈനൽ 5 ൽ ആരൊക്കെ എത്തുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ബിഗ് ബോസ് ഗ്രൂപ്പുകൾ പുരോഗമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആരൊക്കെ വീഴും ആരൊക്കെ വാഴുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

അതിനിടയിൽ ചില മത്സരാർത്ഥികളെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ വൈബർ ഗുഡ് ദേവു. 'സില്ലി മോങ്ക്സ് മോളിവുഡിന്' നൽകിയ അഭിമുഖത്തിലാണ് ദേവുവിന്റെ പ്രതികരണം.

 sobhadevu-

മത്സരാർത്ഥികളെ റാങ്ക് ചെയ്യാനായിരുന്നു അവതാരകൻ ആവശ്യപ്പെട്ടത്. ആദ്യം നൽകിയ പേര് റിനോഷ് , സെറീന, നാദിറ എന്നിവരുടേതായിരുന്നു. ഇതിന് ദേവു നൽകിയ മറുപടി ഇങ്ങനെ-' റിനോഷ് ഒന്നും നാദിറ രണ്ടും സെറീന മൂന്നും സ്ഥാനത്ത് ഉണ്ടാകും. റിനോഷ് വളരെ നന്നായി കളിക്കുന്ന ആളാണ്. എടുത്തോ പിടിച്ചോ ചാടാതെ പണി കൊടുക്കേണ്ടിടത്ത് പണി കൊടുക്കുകയും ശബ്ദം ഉയർത്തേണ്ടിടത്ത് ശബ്ദം ഉയർത്തുകയും ചെയ്യുന്ന ആളാണ്. നാദിറയ്ക്ക് സംസാരിക്കാനും എവിടെ ബ്ലോക്ക് ചെയ്യാനും അറിയാം. സെറീന ഇപ്പോഴും അവളുടെ പൊട്ടൻഷ്യൽ പുറത്തെടുത്തിട്ടില്ലെന്നാണ് തോന്നുന്നത്. ചിലപ്പോൾ അവൾക്ക് മറ്റുള്ളവരെ വേദനിപ്പിക്കാൻ താത്പര്യം ഇല്ലാത്തത് കൊണ്ടാകാം.

ഷിജു , അഖിൽ മാരാർ, ശോഭ എന്നിവരിൽ അഖിൽ മാരാർ ആയിരിക്കും ആദ്യം. ഷിജു ചേട്ടനും ആദ്യം വരും പക്ഷേ റാങ്കിംഗ് പറയാൻ പറഞ്ഞത് കൊണ്ട് രണ്ടാം സ്ഥാനത്ത് വരും, ശോഭ മൂന്നാമതും. മാരാരിലും ഷിജു ചേട്ടനിലും മനുഷ്യത്വം ഉണ്ട്. ഈ ഗെയിമിന് ശേഷവും ജീവിതം ഉണ്ടെന്ന് മനസിലാക്കിയാണ് മുൻപോട്ട് പോകുന്നത്. പക്ഷേ ശോഭ അങ്ങനെയല്ല. അഖിൽ മാരാർ ആശുപത്രിയിൽ പോയപ്പോൾ ശോഭ പറഞ്ഞ കാര്യമൊന്നും ഒരിക്കലും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഞാൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ അതിനെ ചോദ്യം ചെയ്തേനെ.

ആശുപത്രിയിൽ പോയൊരാൾ അതുവഴി പോകട്ടെ എന്ന് പറയുന്നത് എന്ത് ഗെയിം സ്ട്രാറ്റജി ആണെങ്കിലും അങ്ങനെ പറയരുത്. വിഷ്ണു എന്റെ ശത്രുവാണ്. പക്ഷേ അത്തരമൊരു സാഹചര്യം വന്നാൽ ഒരിക്കലും ഞാൻ അതുപോലെ പറയില്ല. കാരണം അതൊരു മനുഷ്യനാണ്. അയാളെ ആശ്രയിച്ച് നിൽക്കുന്ന കുറെ പേരുണ്ട്. ശോഭയ്ക്ക് ഈഗോയുണ്ട്, തെറ്റ് മനസിലാക്കില്ല, വളരെ അറഗെൻറ് ആണ്.

ശോഭ അൽപം വിവരത്തോടെയും ബോധത്തോടേയും പെരുമാറണമായിരുന്നു.അവിടെ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും അടി ഉണ്ടാക്കിയേനെ. നാദിറയോടും ചോദിച്ചേനെ. പൊളിറ്റിക്കൽ കറക്ട്നസും മനുഷ്യത്വവും എപ്പോഴും പറയുന്ന നാദിറ എന്തുകൊണ്ട് അത് ചോദ്യം ചെയ്തില്ലെന്നും ഞാൻ ചോദിച്ചേനെ', ദേവു പറഞ്ഞു.

കലിപ്പന്റെ കാന്താരി എന്ന ട്രോളുകളോടും ദേവു പ്രതികരിച്ചു.'നിങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങളെ ഉപദേശിക്കുന്നുവെങ്കിൽ അത് നന്നാകാൻ വേണ്ടിയാണ് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്ന് വെച്ച് അയാൾ എന്നെ പരസ്യമായി തെറി വിളിച്ചാൽ ഞാൻ അയാളെ മാറ്റി വെയ്ക്കും. അന്ന് താൻ ഇത് പറഞ്ഞപ്പോൾ വൻ തെറിവിളിയായിരുന്നു. പക്ഷേ ചിലരോട് ഞാൻ ചോദിച്ചു നമ്മുടെ മാതാപിതാക്കൾ നമ്മളെ ചീത്ത പറയുന്നില്ലേ. അച്ഛനും അമ്മയും വഴക്ക് കൂടുമ്പോൾ അമ്മ ബാഗെടുത്ത് പോകുന്നുണ്ടോ, ഇതൊക്കെയാണ് ഞാൻ ഉദ്ദേശിച്ചതെന്ന്.

ഞാൻ കൊടുത്ത വിശദീകരണം കുറഞ്ഞത് കൊണ്ടാണോയെന്നൊന്നും അന്ന് തെറി കിടിയതെന്ന് മനസിലായിട്ടില്ല. നിങ്ങൾ എന്നോട് എങ്ങനെ പെരുമാറുന്നുവോ അത് പോലെ ഞാനും തിരിച്ച് പെരുമാറും. വളരെ ഓപൺ ആയി കാര്യങ്ങൾ പറയുന്ന ആളാണ് ഞാൻ', ദേവു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+