Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരതി പൊടി വിവാദം;'റിയാസിന് അസൂയ, പറഞ്ഞ് മനസിലാക്കി കൊടുക്കണം', വയടപ്പിച്ച് നിമിഷയുടെ മറുപടി

ലെഹങ്ക വിവാദത്തിൽ ആരതിയെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ ഉയരുന്നുണ്ട്

10-1676798630.jpg -Pr

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന നിമിഷ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്. തന്റെ കാര്യങ്ങൾ എല്ലാം തന്നെ നിമിഷ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ക്യൂ ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിനും നിമിഷ മറുപടി പറയാറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ വീണ്ടും ഒരു ക്യൂ ആന്റ് എയുമായി എത്തിയിരിക്കുകയാണ് നിമിഷ. ഇതിൽ ചോദ്യങ്ങളേറെയും നിമിഷയുടെ ഉറ്റ സുഹൃത്തുക്കളായ റിയാസിനേയും ജാസ്മിനേയും കുറിച്ചായിരുന്നു. ചില ചോദ്യങ്ങൾക്ക് കടുത്ത ഭാഷയിൽ തന്നെ അവർ മറുപടി നൽകുന്നുണ്ട്. വായിക്കാം

 ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോ

ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോ


ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോ ആണോ അതോ ഗെയിം ഷോ ആണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് നിമിഷയുടെ പ്രതികരണം ഇങ്ങനെ'റിയാലിറ്റി ഷോയാണെങ്കിലും പലരും അതിൽ റിയൽ ആയിരുന്നില്ല. ഞാൻ പക്ഷേ റിയാലിറ്റി ഷോയായിട്ടാണ് അതിനെ കണ്ടത്. ഓഡിഷൻ ചെയ്ത് കഴിഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞത് ഞങ്ങൾ നിങ്ങളെ എടുക്കുന്നത് നിങ്ങൾ റിയൽ ആയത് കൊണ്ടാണെന്നാണ്, നിങ്ങളുടെ റിയൽ സെൽഫ് കാണണമെന്നാണ്. അതുകൊണ്ട് തന്നെ ഞാൻ എന്റെ വാക്ക് പാലിച്ചു, അകത്തും പുറത്തും ഞാൻ റിയൽ ആയിരുന്നു', നിമിഷ പറഞ്ഞു.

ജാസു നിങ്ങളെക്കാൾ ദിൽഷയെ ഇഷ്ടപ്പെടുന്നുണ്ടോയെന്നായിരുന്നു

ജാസു നിങ്ങളെക്കാൾ ദിൽഷയെ ഇഷ്ടപ്പെടുന്നുണ്ടോയെന്നായിരുന്നു


ജാസു നിങ്ങളെക്കാൾ ദിൽഷയെ ഇഷ്ടപ്പെടുന്നുണ്ടോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ആണോ ജാസു എന്ന വരികളോടെ ജാസ്മിനൊപ്പം നിൽക്കുന്ന ചിത്രവും നിമിഷ പങ്കിട്ടു. ജാസ്മിൻ ദിൽഷയെ സ്നേഹിക്കുന്നത് കാണുമ്പോൾ സ്വാർത്ഥത തോന്നാറില്ലേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിന് ഈ ലോകത്ത് തനിക്ക് ചിന്തിക്കാൻ മറ്റ് പല കാര്യങ്ങളും ഉണ്ടെന്നായിരുന്നു നിമിഷയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങൾക്കിടെയാണ് ചിലർ ആരതി പൊടി ലെഹങ്ക വിവാദത്തെ കുറിച്ച് ചോദ്യം ഉയർത്തിയത്.

ആരതി വസ്ത്ര ഡിസൈൻ കോപ്പിയടിച്ചതാണെന്ന്

ആരതി വസ്ത്ര ഡിസൈൻ കോപ്പിയടിച്ചതാണെന്ന്


ആരതി വസ്ത്ര ഡിസൈൻ കോപ്പിയടിച്ചതാണെന്ന റിയാസിന്റെ ആരോപണത്തോടെയായിരുന്നു വിവാദം ഉയർന്നത്. കോപ്പിയടിക്കുമ്പോൾ ക്രെഡിറ്റ് കൊടുത്തൂടെയെന്നായിരുന്നു പേര് പറയാതെ റിയാസ് പരിഹസിച്ചത്. എന്നാൽ തനിക്ക് ഈ മുഴുവൻ സംഭവങ്ങളും അറിയില്ലെന്നായിരുന്നു ചോദ്യത്തിന് നിമിഷ നൽകിയ മറുപടി. മാത്രമല്ല ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ തനിക്ക് താത്പര്യം ഇല്ലെന്നും നിമിഷ വ്യക്തമാക്കി.

റിയാസിന് അസൂയ ആണെന്നും

റിയാസിന് അസൂയ ആണെന്നും

അതിനിടെ റിയാസിന് അസൂയ ആണെന്നും നിങ്ങൾക്ക് പറഞ്ഞ് മനസിലാക്കി കൊടുത്തൂടെയെന്നുമായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇതിനും കണക്കിന് നിമിഷ മറുപടി നൽകുന്നുണ്ട്. 'ആസൂയ എന്നത് തെറ്റായ കാര്യമൊന്നുമല്ല, പിന്നെ സമൂഹത്തിന് വേണ്ട രീതിയിൽ ഒരാളെ പാകപ്പെടുത്തി എടുക്കൽ എന്റെ ജോലി അല്ല. ഞാൻ പറഞ്ഞത് അവന് എന്തെങ്കിലും നിയമപരമായി പ്രശ്നങ്ങൾ നേരിട്ടാൽ ഞാനുണ്ടെന്നാണ്. ഞാൻ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും മേഖലയിലുള്ള നിരവധി പേരെ തനിക്ക് അറിയാം. പിന്നെ ആളുകളുടെ സ്വഭാവം നന്നാക്കലും മോറൽ വാല്യു പഠിപ്പിക്കലും എന്റെ ജോലിയല്ല, അതിന് എനിക്ക് ശമ്പളവും കിട്ടുന്നില്ല',നിമിഷ പറ‍ഞ്ഞു.

ലഹങ്ക വിവാദത്തിൽ ആരതിയെ വിമർശിച്ചും അനുകൂലിച്ചും

ലഹങ്ക വിവാദത്തിൽ ആരതിയെ വിമർശിച്ചും അനുകൂലിച്ചും

അതേസമയം ലഹങ്ക വിവാദത്തിൽ ആരതിയെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ ഉയരുന്നുണ്ട്. കോപ്പി അടിച്ചിട്ട് അതിന്റെ ക്രെഡിറ്റ് എടുക്കുന്നത് വളരെ മോശം കാര്യമാണെന്നായിരുന്നു ചിലർ കുറിച്ചത്. എന്ത് കാണിച്ചാലും ഡോ റോബിന്റെ ഫാൻസ് നിങ്ങളെ പിന്തുണയ്ക്കാൻ ഉണ്ടാകുമെന്നാണ് ചിലർ കമൻറ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+