Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം കഴിക്കാന്‍ നടി രാഖി സാവന്ത് ഫാത്തിമയായി'; ഇതാണ് ഗതികേടെന്ന് തസ്ലീമ നസ്രിന്‍

ബോളിവുഡിലെ സെലിബ്രിറ്റി താരങ്ങളില്‍ ഒരാളാണ് രാഖി സാവന്ത്. നടിയും നർത്തകിയും അവതാരകയുമായി ഒക്കെ തിളങ്ങുന്ന താരം നിരവധി വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. നേരത്തെ പ്രമുഖ വ്യവസായിയെ വിവാഹം കഴിച്ചെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഭർത്താവിന്റെ പേര് വിവരങ്ങള്‍ പര്യസമാക്കാന്‍ താരം തയ്യാറായില്ല.

പിന്നാലെ ഹിന്ദി ബിഗ് ബോസിലെത്തിയ താരം ഇതേക്കുറിച്ച് കൂടുതല്‍ തുറന്ന് പറയുകയും താന്‍ ആ വിവാഹ ബന്ധം വേർപെടുത്തിയെന്നും അറിയിച്ചു. ഇപ്പോഴിതാ താരത്തിന്റെ രണ്ടാം വിവാഹവും ചില വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

കാമുകന്‍ ആദിൽ ഖാൻ ദുറാനിയുമായുള്ള

കാമുകന്‍ ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹ ചിത്രം പുറത്ത് വന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് വിവാഹത്തില്‍ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ രംഗപ്രവേശനം ചെയ്യുന്നത്. മുസ്ലീമായ ഒരാളെ വിവാഹം കഴിച്ചതിനാൽ രാഖി സാവന്തിന് പോലും ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നുവെന്നാണ് തസ്ലീമ നസ്രിന്‍ അഭിപ്രായപ്പെട്ടത്.

വിവാഹത്തിനായി രാഖി സാവന്ത് ഫാത്തിമ

വിവാഹത്തിനായി രാഖി സാവന്ത് ഫാത്തിമ എന്ന് പേര് മാറ്റിയെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ഇതേക്കുറിച്ച് സ്ഥിരീകരണമില്ല. ഇസ്‌ലാമിനെ ശക്തമായി വിമർശിച്ച തസ്‌ലീമ, വിമർശനാത്മക പരിശോധന, സംസാര സ്വാതന്ത്ര്യം, സ്ത്രീ സമത്വം, അമുസ്‌ലിംകളുടെ അവകാശങ്ങൾ തുടങ്ങിയവ ഇസ്‌ലാം പരിഗണക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് പറഞ്ഞു. അല്ലാത്തപക്ഷം ആധുനിക സമൂഹത്തിൽ മതത്തിന് സ്ഥാനമുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു.

രാഖി സാവന്തിന്റെയും ആദിൽ ഖാന്റെയും

രാഖി സാവന്തിന്റെയും ആദിൽ ഖാന്റെയും വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആദിലുമായുള്ള രഹസ്യവിവാഹം രാഖി സാവന്ത് അംഗീകരിക്കുകയും അത് കഴിഞ്ഞ വർഷം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ വിവാഹവും ചിത്രങ്ങളും ആദിൽ നിഷേധിച്ചു. രാഖി സാവന്ത് ഫാത്തിമ എന്ന പേര് മാറ്റിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു രാഖി സാവന്തിന്റെ സഹോദരന്റെ മറുപടി.

 മുംബൈയിലെ ഓഷിവാരയിലുള്ള രാഖി സാവന്തിന്റെ

റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലെ ഓഷിവാരയിലുള്ള രാഖി സാവന്തിന്റെ വീട്ടിൽ 2022 മെയ് 29 ന് നിക്കാഹ് നടന്നതായും വധുവിന് 51,786 രൂപ മഹറായി നൽകിയതായും റിപ്പോർട്ടുകളുണ്ട്. രാഖി സാവന്തിന്റെ പേരുമാറ്റം സോഷ്യൽ മീഡിയയിൽ വിവിധ കോണുകളിൽ നിന്ന് വരുന്ന 'ലവ് ജിഹാദ്' പ്രസ്താവനകളുമായി ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തു.

Haie care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ

വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ രാഖി സാവന്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. നിക്കാഹ് കഴിഞ്ഞ ശേഷം നിയമപരമായുള്ള കോർട്ട് വെഡ്ഡിംഗും നടത്തി എന്നാണ് വിവരം. മുതിർന്നവരുടെ സാന്നിധ്യത്തിൽ, രാഖിയും ആദിലും പരസ്പരം മാല ചാർത്തുകയും വിവാഹം നടന്ന വിവരം പരസ്യമാക്കേണ്ട എന്ന് ആദിലിന് നിർബന്ധമായിരുന്നു എന്നുമാണ് രാഖി വ്യക്തമാക്കുന്നത്.

വിവാഹ സർട്ടിഫിക്കറ്റില്‍ ഫാത്തിമ എന്ന പേരില്ല.

എന്നാല്‍ വിവാഹ സർട്ടിഫിക്കറ്റില്‍ ഫാത്തിമ എന്ന പേരില്ല. തന്റെ വിവാഹത്തെക്കുറിച്ചറിഞ്ഞാൽ, ആദിലിന്റെ സഹോദരിക്ക് വരനെ കിട്ടാന്‍ പ്രയാസമാകും എന്ന നിലപാടിലായിരുന്നു ആദില്‍. അതുകൊണ്ടാണ് വിവാഹം രഹസ്യമാക്കി വെച്ചത്. എന്നാല്‍ ഇപ്പോള്‍ ആദില്‍ വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നിഷേധിക്കുകയാണെന്നും രാഖി സാവന്ത് കൂട്ടിച്ചേർക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+