ബിഗ് ബോസ് സീസൺ 15; സൽമാൻ ഖാന്റെ പ്രതിഫലം 350 കോടി..കണ്ണുതള്ളി പ്രേക്ഷകർ
ദില്ലി; ജനപ്രിയ പരിപാടിയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന്റെ 15ാം സീസണ് ഞായറാഴ്ചയാണ് തുടക്കമാകുന്നത്. 14 ആഴ്ചകളിൽ നീണ്ട് നിൽക്കുന്നതാണ് ഷോ. ഇത്തവണയും സൽമാൻ ഖാൻ തന്നെയാണ് ഷോയുടെ അവതാരകനായി എത്തുന്നത്. ബിഗ് ബോസ് പുതിയ സീസണിലെ മത്സരാർത്ഥികൾ ആരെന്ന് അറിയാനുള്ള കൗതുകത്തിലാണ് പ്രേക്ഷകർ.
അതേസമയം പുതിയ താരങ്ങളുടെ പേരുകൾ ചർച്ചയാകുമ്പോൾ തന്നെ ആരാധകർ ചർച്ച ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ബിഗ് ബോസിൽ പങ്കെടുക്കുന്ന താരങ്ങളുടേയും അവതാരകരുടേയും പ്രതിഫലം. ഇപ്പോഴിതാ അവതാരകമായ സൽമാൻ ഖാന്റെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബലാണ് ഇക്കാര്യം പുറത്തുവിട്ടത്.

സീസൺ 4 ലൂടെയായിരുന്നു ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ അവതാരകനായി സൽമാൻ ഖാൻ ആ്യമായി എത്തുന്നത്. അന്ന് ഒരു എപ്പിസോഡിന് 2.5 കോടിയായിരുന്നു താരം പ്രതിഫലമായി വാങ്ങിയത്. സീസൺ 6 വരെ ഒരേ പ്രതിഫലമായിരുന്നു താരം വാങ്ങിയത്. എന്നാൽ സീസൺ 7 എത്തിപ്പോഴോക്കും ഒരു എപ്പിസോഡിനുള്ള പ്രതിഫലം 5 കോടിയായി അദ്ദേഹം ഉയർത്തി. അടുത്ത സീസണിൽ 5.5 കോടിയായി. എന്നാൽ 11ാം സീസൺ ആയപ്പോഴേക്കും ഇത് 11 കോടിയിലെതത്ി.

സീസണ്‍ 13ലേക്ക് ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വെച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ ഒരു എപ്പിസോഡിന് 6.5 കോടിയായിരുന്നത്രേ സൽമാൻ വാങ്ങിയത്. കൊവിഡ് സാഹചര്യത്തിൽ ബിഗ് ബോസ് ഷോ അവതരിപ്പിക്കുന്നത് പലർക്കും പ്രതിഫലം ലഭിക്കാൻ സഹായിക്കുമെന്നും താൻ അതിനാൽ കുറവ് പ്രതിഫലം മാത്രമേ വാങ്ങുള്ളൂവെന്നുമായിരുന്നു സൽമാൻ പറഞ്ഞത്. ഇതുപ്രകാരം 200 കോടി വരെ അദ്ദേഹം പ്രതിഫലമായി വാങ്ങിയതായി വാർത്തകൾ ഉണ്ടായിരുന്നു.

അതേസമയം 15ാം സീസൺ എത്തിയപ്പോഴേക്കും അദ്ദേഹം ഒറ്റയടിക്ക് പ്രതിഫലം 350 കോടിയാക്കി ഉയർത്തിയെന്നാണ് റിപ്പോർട്ട്. അതായത് ഒരു എപ്പിസോഡിന് 25 കോടി എന്ന കണക്കിലാണിത്. നിലവിൽ, സൽമാൻ ഖാൻ ഓസ്ട്രിയയിൽ കത്രീന കൈഫിനൊപ്പം ടൈഗർ 3. എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഇത്തവണ ബിഗ് ബോസ് 15 വീടിന്റെ വിഷയം കാടാണ്. അതുകൊണ്ട് തന്നെ ഇത്തവണ കടുപ്പമേറിയതാകും മത്സരം എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം ആരൊക്കെയാകും ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികൾ എന്ന കാര്യം വ്യക്തല്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ടീന ദത്ത, മാനവ് ഗോഹിൽ, ഡോണൽ ബിഷ്ത്, അർജുൻ ബിജലാനി തുടങ്ങിയ താരങ്ങൾ ഇത്തവണ ഷോിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ബിഗ് ബോസ് മലയാളം സീസൺ 4 എന്ന് വരുമന്ന ആകാംഷയിലാണ് മലയാളി പ്രേക്ഷകർ. ഉടൻ തന്നെ ബിഗ് ബോസ് 4 ഉണ്ടാകുമെന്ന സൂചനയാണ് സീസൺ 3 യുടെ ഗ്രാന്റ് ഫിനാലേ വേദിയിൽ അവതാരകൻ മോഹൻലാൽ വ്യക്തമാക്കിയത്. മറ്റ് ബിഗ് ബോസ് ഷോകളുടെ സമയം കൂടി പരിഗണിക്കുമ്പോൾ അടുത്ത ഫെബ്രുവരിയിൽ സീസൺ 4 ഉണ്ടാകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

അതേസമയം മത്സരാർത്ഥികൾ ആരെന്നുള്ള ആകാംഷകൾക്കൊപ്പം പരിപാടിയുടെ അവതാരകനായി മോഹൻലാൽ ഉണ്ടാകുമോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. നേരത്തേ മോഹൻലാലിനെ മാറ്റി സുരേഷ് ഗോപിയേയോ മുകേഷിനേയോ അവതാരകൻമാരാക്കിയേക്കാം എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷോയുടെ അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.
പുതിയ ഫോട്ടോസുമായി ആനും മീരയും; രണ്ടാളും എങ്ങോട്ടേക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍


Click it and Unblock the Notifications