ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളത്തിലല്ല, കന്നഡയില്‍... മലയാളത്തിന്റെ ഗതി എന്ത്?
ബെംഗളൂരു: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. പല സംസ്ഥാനങ്ങളും ലോക്ക് ഡൗണും പ്രഖ്യാപിച്ചു. കര്‍ണാടകത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കന്നഡയിലെ ബിഗ് ബോസ് അവസാനിപ്പിച്ചിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് സംപ്രേഷണം അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. കന്നഡ ബിഗ് ബോസിന്റെ എട്ടാം സീസണ്‍ ആണിത്. തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മലയാളം ബിഗ് ബോസും പ്രതിസന്ധിയില്‍ ആണ്. വിശദാംശങ്ങള്‍...
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

കളേഴ്‌സ് കന്നഡ
കളേഴ്‌സ് കന്നഡ ചാനലില്‍ ആണ് ബിഗ് ബോസിന്റെ കന്നഡ പതിപ്പ് സംപ്രേഷണം ചെയ്യുന്നത്. ചാനലിന്റെ ബിസിനസ് ഹെഡ് ആയ പരമേശ്വര്‍ ഗുണ്ഡ്കല്‍ ആണ് ബിഗ് ബോസ് കന്നഡ അവസാനിപ്പിക്കുന്നതായി അറിയിച്ചത്. കളേഴ്‌സ് ടിവിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയും പിന്നീട് അറിയിപ്പ് വന്നു.

കിച്ച സുദീപ്
മലയാളത്തില്‍ മോഹന്‍ലാല്‍ ആണ് അവതാരകന്‍ എങ്കില്‍, കന്നഡയില്‍ കിച്ച സുദീപ് ആണ് അവതാരകന്‍. ഈ സീസണിന്റെ എഴുപത് ദിവസങ്ങള്‍ ആണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. ആ ഘട്ടത്തിലാണ് ഷോ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കന്നഡയിലെ എട്ടാം സീസണ്‍ ആണിത്.

സുദീപ് ഇല്ലാതെ
ഇക്കഴിഞ്ഞ മൂന്ന് വാരാന്ത്യ എപ്പിസോഡുകളിലും അവതാരകനായ കിച്ച സുദീപ് എത്തിയിരുന്നില്ല. അദ്ദേഹത്തിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

തിരിച്ചെത്താന്‍ തയ്യാര്‍... പക്ഷേ,
ഇപ്പോള്‍ കിച്ച സുദീപ് ആരോഗ്യമെല്ലാം വീണ്ടെടുത്തിരിക്കുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുകാരണം അദ്ദേഹത്തിന് ബിഗ് ബോസ് ചിത്രീകരണത്തിന് എത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

എങ്ങനെ അവസാനിക്കും
ഇനി അധികം എപ്പിസോഡുകള്‍ ഒന്നും സംപ്രേഷണം ചെയ്യാനിടയില്ല എന്നാണ് ലഭിക്കുന്ന വിവരം. ഒരുപക്ഷേ, ഞായറാഴ്ച തന്നെ എട്ടാം സീസണിന് തിരശ്ശീല വീണേക്കും. 11 മത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ കന്നഡ ബിഗ് ബോസില്‍ അവശേഷിക്കുന്നത്. ഇവരെ എല്ലാം വേദിയിലേക്ക് വിളിച്ചിച്ച് യാത്രയയപ്പ് നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മലയാളത്തിന്റെ സ്ഥിതി എന്താകും
മലയാളം ബിഗ് ബോസിന്റെ സ്ഥിതി എന്താകും എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. തമിഴ് നാട്ടില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ ആശങ്ക ഏറുകയും ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അടുത്ത ദിവസം ഒരു എലിമിനേഷന്‍ പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകര്‍.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ മലയാളം ബിഗ് ബോസ് പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ദേശീയ തലത്തില്‍ പ്രഖ്യാപിച്ച കൊവിഡ് ലോക്ക് ഡൗണ്‍ തന്നെ ആയിരുന്നു കാരണം. അന്ന് 75 എപ്പിസോഡുകള്‍ ആയിരുന്നു പൂര്‍ത്തിയാക്കിയത്.
വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ












Click it and Unblock the Notifications