'അലറൽവീരൻ എന്ന പേര് പോലും സഹിക്കാനാവുന്നില്ല, ഇതൊക്കെ താങ്ങുമോ'; റോബിൻ രാഷ്ട്രീയത്തിലിറങ്ങിയാൽ...
ഇതിനിടെയാണ് റോബിന്‍ തന്റെ ഒറു പ്രധാനപ്പെട്ട തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞത്

ബിഗ് ബോസിന്റെ ഏറ്റവും അവസാനത്തെ സീസണിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഷോ കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും റോബിന്‍ ഇന്നും സജീവമാണ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇനി സിനിമയിലേക്ക് ചുവടുറപ്പിക്കാനുള്ള ശ്രമവും റോബിന്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനിടെയാണ് റോബിന്‍ തന്റെ ഒറു പ്രധാനപ്പെട്ട തീരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

രാഷ്ട്രീയത്തിലേക്ക്
തനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു റോബിന്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചെന്നും റോബിന്‍ പറഞ്ഞിരുന്നു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ താന്‍ സിനിമയില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നാണ് റോബിന്‍ പറഞ്ഞത്.

സിനിമയില്‍ മാത്രം
ഇപ്പോള്‍ സിനിമയില്‍ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്യുക എന്നതാണ് രാഷ്ട്രീയം കൊണ്ടു ഉദ്ദേശിക്കുന്നത്. അതിന് രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന നിര്‍ബന്ധമില്ലെന്നും റോബിന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ എവിടെ നടക്കുന്നുണ്ടെങ്കിലും അത് രാഷ്ട്രീയമാണെന്നാണ് റോബിന്‍ പറഞ്ഞത്.

ആരാധകര്‍ പറയുന്നത്
എന്നാല്‍ റോബിന്റെ രാഷ്ട്രീയ പ്രവേശന തീരുമാനം എങ്ങനെ ആരാധകര്‍ എടുക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിലര്‍ പിന്തുണക്കുമെങ്കിലും മറ്റ് ചിലര്‍ എതിര്‍ക്കാനും രംഗത്തുണ്ടാകും. എന്നാല്‍ ഇപ്പോഴിതാ റോബിന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ജനങ്ങളുടെ പ്രതികരണം എങ്ങനെയാകുമെന്ന് നോക്കാം. അങ്ങനെ ഒറു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും
അപ്പ് ടുഡേ വ്‌ളോഗ് എന്ന യൂട്യൂബ് ചാനലാണ് ഇതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് പ്രതികരണം എടുത്തത്. വ്യത്യസ്തമായ അഭിപ്രായങ്ങലാണ് ഓരോരുത്തരും പങ്കുവയ്ക്കുന്നത്. ജനങ്ങളുടെ പ്രതികരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. റോബിന്‍ ജനുവിനായിട്ടുള്ള ഒരാളെന്ന് മനസിലായി, അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത് കൊണ്ട് കുഴപ്പമില്ല, ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും കുഴപ്പമില്ലെന്ന് ഒറു വീട്ടമ്മ പറഞ്ഞു.

അലറല്‍ വീരന്‍
ഒരു അലറല്‍ വീരന്‍ എന്നുള്ള പേര് പോലും സഹിക്കാന്‍ പറ്റാത്ത അദ്ദേഹത്തിന് ഇതൊക്കെ താങ്ങാന്‍ പറ്റുമോ എന്നറിയില്ലെന്നാണ് ഒരു യുവാവ് പ്രതികരണമായി പറഞ്ഞത്. പെട്ടെന്ന് പ്രകോപിതനാകുന്ന വ്യക്തിയാണ് റോബിന്‍, അങ്ങനെ ഒരു വ്യക്തിക്ക് രാഷ്ട്രീയം ചേരുമോ എന്ന കാര്യം അറിയില്ലെന്നാണ് യുവാവ് പറയുന്നത്.

അദ്ദേഹത്തിന്റെ ഇഷ്ടമാണ്
റോബിന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ ഒരു വിഷമവുമില്ലെന്നാണ് ഒരു വീട്ടമ്മ പറയുന്നത്. പിന്തുണയ്ക്കുകയേ ഉള്ളൂ. രാഷ്ട്രീയത്തിലേക്ക് പോയാല്‍ പാവപ്പെട്ടവരെ സഹായിക്കണം. ഏത് പാര്‍ട്ടി തിരഞ്ഞെടുക്കണമെന്ന് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. റോബിന്‍ ഞങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത പാര്‍ട്ടിയില്‍ ചേരത്തില്ലെന്നും ഒരു വീട്ടമ്മ പറഞ്ഞു.

രാഷ്ട്രീയത്തില്‍ പോവാതിരിക്കുന്നതാണ് നല്ലത്
റോബിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്നാണ് ഒരു യുവതി പറയുന്നത്. കാരണം, അദ്ദേഹത്തിന് ഒരു ജോലിയുണ്ട്. അദ്ദേഹം ഒരു ഡോക്ടറാണ്. അതുകൊണ്ട് രാഷ്ട്രീയത്തില്‍ പോവാതിരിക്കുന്നതാണ് നല്ലതെന്നും യുവതി പറയുന്നു. റോബിന്‍ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാര്‍ട്ടിയില്‍ അല്ല നില്‍ക്കുന്നതെങ്കിലും ഞങ്ങള്‍ വോട്ട് കൊടുക്കുമെന്നാണ് മറ്റൊരു യുവതി പറയുന്നത്.

ഒരു ഡോക്ടറല്ലേ
റോബിന്‍ നാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ട്. കാരണം, അദ്ദേഹം ഒരു ഡോക്ടറല്ലേ, ഡോക്ടര്‍ എന്ന് പറയുമ്പോഴേക്കും സ്‌നേഹം കാണില്ലേ എന്നാണ് യുവതി ചോദിക്കുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് മറ്റ് ചിലര്‍ പങ്കുവയ്ക്കുന്നത്. യോജിക്കുന്നുണ്ടെന്നും റോബിന് രാഷ്ട്രീയം പറ്റില്ലെന്നുമൊക്കെയുള്ള അഭിപ്രായം ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.












Click it and Unblock the Notifications