Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതില്‍ നിന്നൊക്കെ മാറിനില്‍ക്കണം'; റോബിന് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ആരതിയും; അമ്പരന്ന് ആരാധകര്‍

കോഴിക്കോട്: ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ശേഷം മലയാളികള്‍ക്കിടയില്‍ ഏറെ സ്വാധീനമുണ്ടാക്കിയ മത്സരാര്‍ത്ഥിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഒരുപക്ഷെ മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ തന്നെ ഇത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയ മത്സരാര്‍ത്ഥി വേറെ ഉണ്ടാകില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ അവസാന റൗണ്ടില്‍ എത്തുന്നതിന് മുന്‍പ് തന്നെ പുറത്തായെങ്കിലും വലിയ ഫാന്‍ബേസ് ഉണ്ടാക്കിയെടുക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചിട്ടുണ്ട്.

റോബിന്‍ രാധാകൃഷ്ണനോടുള്ള അതേ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ആരതി പൊടിക്കും മലയാളികള്‍ കൊടുക്കുന്നത്. നടിയും മോഡലും അവതാരകയുമെല്ലാം ആയ ആരതി പൊടി നേരത്തെ തന്നെ പ്രശസ്തയായിരുന്നെങ്കിലും റോബിന്‍ രാധാകൃഷ്ണനുമായുള്ള പ്രണയത്തോടെ ആരതിയ്ക്കും ഒരുപാട് ആരാധകരായി. ഇരുവരും ഒന്നിച്ചെത്തുന്ന വേളയില്‍ എല്ലാം ആരാധകര്‍ക്ക് ഉത്സവമാണ്.

ഒന്നിച്ച് വന്നാല്‍ സൂപ്പര്‍ഹിറ്റ്

ഒന്നിച്ച് വന്നാല്‍ സൂപ്പര്‍ഹിറ്റ്

Image Credit: Arati Podi Instagram

ഇരുവരുടേയും ഒന്നിച്ചുള്ള അഭിമുഖങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റുമാണ്. പല ചടങ്ങുകളിലും വിവാഹ ആഘോഷങ്ങളിലും റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും ഒന്നിച്ച് എത്താറുമുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം ആരതി പൊടി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരേ ഒരുപോലെ അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന വിശേഷം പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരതി പൊടി.

റോബിന്റെ വഴിയെ ആരതി

റോബിന്റെ വഴിയെ ആരതി

Image Credit: Arati Podi Instagram


നേരത്തെ റോബിന്‍ രാധാകൃഷ്ണന്‍ തന്റെ ആരോഗ്യം നഷ്ടപ്പെടുകയാണ് എന്നും എല്ലാ തിരക്കുകളില്‍ നിന്നും ഒരു ഇടവേളയെടുക്കുകയാണ് എന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഉണ്ടാകില്ല എന്നായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ അതേപാതയിലാണ് താനും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരതി പൊടി. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായിട്ടാണ് തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്ന് വ്യക്തമാക്കി ആരതി പൊടി എത്തിയിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ബ്രേക്ക് എടുക്കുന്നു

ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ബ്രേക്ക് എടുക്കുന്നു

Image Credit: Arati Podi Instagram

' എല്ലാവര്‍ക്കും ഹായ്, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഇതില്‍ നിന്നെല്ലാം ഞാന്‍ രണ്ട് ദിവസത്തെ ഇടവേള എടുക്കുന്നു. ഇപ്പോള്‍ എല്ലാം സുഖം പ്രാപിക്കുന്നുണ്ട്. വിഷമിക്കേണ്ട. ഉടന്‍ മടങ്ങിവരും, നന്ദി' എന്നാണ് ആരതി പൊടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറി പങ്ക് വെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ആരാധകരാകെ അമ്പരന്നിരിക്കുകയാണ്. തിരക്ക് പിടിച്ച ഷെഡ്യുളുകളാണ് സെലിബ്രിറ്റികളുടെ ജീവിതത്തില്‍ എന്നും ആരാധകര്‍ പറയുന്നുണ്ട്.

ആശംസയുമായി ആരാധകര്‍

ആശംസയുമായി ആരാധകര്‍

Image Credit: Instagram

യൂട്യൂബ് വീഡിയോകളിലൂടേയും കമന്റുകളിലൂടെയും ആരതി പൊടിയുടെ തീരുമാനത്തിലെ അമ്പരപ്പിനൊപ്പം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയും ആരാധകര്‍ പങ്ക് വെക്കുന്നുണ്ട്. നേരത്തെ സമാനമായ സ്റ്റോറി റോബിന്‍ രാധാകൃഷ്ണനും പങ്ക് വെച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ശേഷം റോബിന്‍ രാധാകൃഷ്ണന്‍ നിരവധി ഉദ്ഘാടനങ്ങളും ഷോകളും എല്ലാം ആയി തിരക്കിലായിരുന്നു.

ബിഗ് ബോസ് സീസണ്‍ 5 ല്‍ ആരതി പൊടിയും?

ബിഗ് ബോസ് സീസണ്‍ 5 ല്‍ ആരതി പൊടിയും?

ഇതിന് ശേഷമാണ് ഇടവേള എടുക്കുകയാണ് എന്ന് പ്രഖ്യാപിച്ച് താരം രംഗത്തെത്തിയത്. അതേസമയം ബിഗ് ബോസ് സീസണ്‍ 5 ല്‍ ആരതി പൊടിയും മത്സരിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ വന്ന് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സംബന്ധിയായ പല വീഡിയോ ക്രിയേറ്റേഴ്‌സും ആരതി പൊടി ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന പ്രവചനവുമായി എത്തിയിട്ടുണ്ട്.

വിവാഹ നിശ്ചയം ഫെബ്രുവരിയില്‍

വിവാഹ നിശ്ചയം ഫെബ്രുവരിയില്‍

അതേസമയം ആരതി പൊടിയുമായുള്ള വിവാഹ നിശ്ചയം ഫെബ്രുവരിയില്‍ ഉണ്ടാകും എന്ന് റോബിന്‍ രാധാകൃഷ്ണന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ റോബിന്‍ രാധാകൃഷ്ണന്‍ ആരതി പൊടിയുടെ വീട്ടില്‍ കുടുംബവുമൊത്ത് പോയി ഔദ്യോഗികമായി പെണ്ണ് കാണുകയും ചെയ്തിരുന്നു. വിവാഹ നിശ്ചയം ഫെബ്രുവരി 10നും 20നും ഇടയിലായിരിക്കും എന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നത്.

അഭിമുഖം ചെയ്യാനെത്തി ഒന്നിച്ച് ജീവിതത്തിലേക്ക്

അഭിമുഖം ചെയ്യാനെത്തി ഒന്നിച്ച് ജീവിതത്തിലേക്ക്

ബിഗ് ബോസിന് ശേഷം നടന്ന ഒരു അഭിമുഖത്തില്‍ വെച്ചാണ് സംരഭക കൂടിയായ ആരതിയെ റോബിന്‍ പരിചയപ്പെട്ടത്. അന്ന് റോബിന്‍ രാധാകൃഷ്ണനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു ആരതി പൊടി. പിന്നീട് തങ്ങള്‍ സൗഹൃദത്തിലാവുകയായിരുന്നുവെന്നും ആ സൗഹൃദം പ്രണയത്തില്‍ ചെന്നെത്തുകയായിരുന്നു എന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+