ബിഗ് ബോസില്‍ സൂരജിനെ ഞെട്ടിച്ച് ലാലേട്ടന്‍; മേശപ്പുറത്ത് കയറ്റി നിര്‍ത്തി മാസ് ഡയലോഗ്; പിന്നാലെ കയ്യടിയും
ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സൂരജ് തേലക്കാട്. ബിഗ് ബോസിന്റെ തുടക്കത്തില്‍ തന്നെ വീട്ടിലുള്ളവരുടെയും പ്രേക്ഷകരുടെയും പ്രിയപ്പെട്ട മത്സരാര്‍ത്ഥിയായി മാറാന്‍ സൂരജിന് സാധിച്ചിരുന്നു. എന്നാല്‍ ഹൗസില്‍ ആക്ടീവല്ലെന്ന വിമര്‍ശനവും സൂരജ് നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഒരു പ്രമോ വീഡിയോ സൂരജിനെ ഇഷ്ടപ്പെടുന്നവര്‍ക്കും ആരാധകര്‍ക്കും സന്തോഷം നല്‍കുന്നതാണ്.

അവതാരകരനായ മോഹന്‍ലാല്‍ എത്തുന്ന വീഡിയോ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂരജിന് പേരെടുത്ത് വിളിച്ച മോഹന്‍ലാല്‍ അവിടെയുള്ള മേശപ്പുറത്ത് കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച സൂരജ് ഇത്ര ഉയരത്തിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചത്തെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയാകാനും സൂരജിന് കഴിഞ്ഞു.

പിന്നാലെ മികച്ച പെര്‍ഫോമര്‍ക്കുള്ള ബാഡ്ജ് അഖില്‍ സൂരജിന് നല്‍കുകയും ചെയ്തു. മറ്റുള്ള ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ മോഹന്‍ലാലിന്റെ ഈ പ്രഖ്യാപനത്തെ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഏല്ലാവരും എഴുന്നേറ്റ് നിന്ന് സൂരജിന് കയ്യടിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പ്രേക്ഷകരും രണ്ട് കയ്യും നീട്ടിയാണ് ഈ വീഡിയോ സ്വീകരിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. മുഖത്തു രോമവും അ ഞ്ചാറടി പൊക്കവും ഉണ്ടായിട്ടെന്തു കാര്യം ? ടാസ്‌ക് ചെയ്യാതെ ചുമ്മാ മണപ്പിച്ചു നടക്കുന്നവരേക്കാള്‍ എത്രയോ ഉയരത്തിലാണ് ഈ മനുഷ്യന്‍. ടോപ് അഞ്ചിലേക്ക് നമുക്ക് സൂരജിനെ കൊണ്ടുവരണമെന്നാണ് ഒരു ആരാധകന്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

എന്നാല്‍ ചിലര്‍ വീഡിയോയ്ക്ക് താഴെ വിമര്‍ശനവും പങ്കുവച്ചു. എന്ത് മികച്ച പ്രകടനമാണ് സൂരജ് കാഴ്ചവച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്. സൂരജിന്റെ പരിമിതികള്‍ ബിഗ്ബോസ് ഷോയ്ക്ക് പറ്റിയതല്ല. പുള്ളിക്ക് ആത്മവിശ്വാസം നല്‍കാന്‍ ഇങ്ങനെ ചെയ്യുന്നതിലൊന്നും പ്രശ്‌നമില്ല.പക്ഷെ മൊത്തത്തില്‍ ശരാശരിയിലും താഴെ തന്നെയാണ് സൂരജിന്റെ പ്രകടനമെന്നാണ് ഒരു ആരാധകന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

സൂരജ് മികച്ച പെര്‍ഫോമറാണെന്നത് മോഹന്‍ലാലും ഏഷ്യാനെറ്റും കൂടി തീരുമാനിച്ചാല്‍ മതിയോ. എങ്കില്‍ പിന്നെ പ്രേക്ഷകരുടെ വോട്ട് എന്തിനാണ്...എന്ത് അടിസ്ഥാനത്തില്‍ ആണ് സൂരജ് മികച്ച പെര്‍ഫോര്‍മര്‍.. ഇനി ഇത് വേറെ ബിഗ്ബോസ് ആണോ എന്നും മറ്റൊരു ആരാധകന്‍ ചോദിച്ചു.

അയ്യെ മലയാളം ബിഗ് ബോസ് പ്രോഗ്രാം എന്നും അധ:പതനത്തില്‍ തന്നെ ഏന്ന് വീണ്ടും തെളിയിക്കുകയാണ് , കഴിഞ്ഞ സീസണില്‍ വെറുതെ ഇരുന്ന് തിന്ന നോബിയേ ആയിരുന്നു മോഹന്‍ലാല്‍ ഇത് പോലെ പുകഴ്ത്തിയത് എങ്കില്‍ ഈ സീസണില്‍് ഒരു ഫിസിക്കല് ഗെയിം പോലും കളിക്കാന്‍ കഴിയാത്ത സൂരജ്, കഷ്ടം തന്നെ- മറ്റൊരാള്‍ കമന്റായി കുറിച്ചു.

അതേസമയം, സൂരജിനെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഫാന്‍ ഗ്രൂപ്പുകളിലും ഇത്തരം അധിക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ബിഗ് ബോസ് മത്സരാര്‍ഥി ആയ സൂരജിനെ തെറി വിളിച്ചു കൊണ്ടും വ്യക്തിപരമായി എന്തിനേറെ സൂരജിന്റെ ശാരീരിക പരിമിതികളെ പോലും കളിയാക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും കമന്റുകളും ഒക്കെ ഒരു വിഭാഗം പോസ്റ്റ് ചെയ്യുകയും വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്.












Click it and Unblock the Notifications