ആരാധകരെ ഞെട്ടിച്ച് വിവാഹ ഫോട്ടോ പുറത്തുവിട്ട് ദിയ സന; ഇത്രയും നാള്‍ സൂക്ഷിച്ചതിന് പിന്നില്‍, ചുട്ടമറുപടി

കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ വി നായരുടെ മരണത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സ്ത്രീധനം വാങ്ങുന്നവര്‍ക്കും നല്‍കുന്നവര്‍ക്കുമെതിരെ നിരവധി പേര്‍ രംഗത്തെത്തി. വിസ്മമയുടെ മരണത്തിന് പിന്നാലെ ഒട്ടേറെ സമാന സംഭവങ്ങളും നടന്നു. ഇതിനിടെ ബിഗ് ബോസ് താരമായ ദിയ സനയും വിവാഹ ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്നെഴുതിയിരുന്നു.

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

1

എന്നാല്‍ ഇപ്പോഴിതാ താരം 15 വര്‍ഷം മുമ്പ് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തിവിട്ടിരിക്കുകയാണ് ദിയ സന. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോസ്റ്റിനെ താഴ് വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കൊക്കെ താരം ചുട്ടമറുപടിയും നല്‍കുന്നുണ്ട്.

2

ദിയ സന വിവാഹത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു, 'അങ്ങനെ ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത 15 കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം. വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോള്‍ക്ക് തന്ന് പറഞ്ഞു വിട്ടു. സ്വര്‍ണവും മൊതലുകളും ഒക്കെ കൊണ്ടോയി. അയാളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും കെട്ടിയവന്റെ ഉമ്മായും ചേര്‍ന്ന് ശാരീരിക മാനസിക ഉപദ്രവം തുടങ്ങിയപ്പോ ഓടി വീട്ടിലെത്തി.

3


അപ്പോഴത്തേക്കും പ്രിയപ്പെട്ടവനായ എനിക്കെന്റെ മോനേ കിട്ടി. അന്നിറങ്ങി ഓടിയത് കൊണ്ട് എന്റെ മോനും ഞാനും സുരക്ഷിതമായി ഇരിക്കുന്നു. വിവരം കെട്ട പ്രായത്തില്‍ തലകുനിച്ചു കൊടുക്കേണ്ടി വന്ന ഈ ദിവസത്തെ ആലോചിക്കാന്‍ പോലും ഇഷ്ടപ്പെടാതെ നാളെ ഒരു പെണ്ണും ഇങ്ങനെ അക്രമത്തിനു ഇരയാക്കരുത് എന്നുറക്കെ പറഞ്ഞുകൊണ്ട് പെണ്ണുങ്ങളെ രക്ഷപ്പെടൂ. പ്രതികരിക്കൂ പ്രതിഷേധിക്കൂ..

4


അതേസമയം, ദിയ സന പങ്കുവച്ച ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. എല്ലാവര്‍ക്കും താരം ചുട്ടമറുപടിയും നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കമന്റ് ഇങ്ങനെയായിരുന്നു.

5

അന്നത്തെ സനയില്‍ നിന്ന് ഇന്നത്തെ ദിയ സനയിലേക്ക് പരിണമിക്കാന്‍ കഴിഞ്ഞതാണ് നിന്റെ വിജയം. അതു കൊണ്ടാണല്ലോ തീയായി ഇപ്പോള്‍ ജ്വലിക്കുന്നത്. ഈ ഫോട്ടോ കാണുമ്പോള്‍ പണ്ടത്തെ സനയെ ഓര്‍മ്മ വന്നു. എന്റെ മേളേ നീ ഒരുപാട് കരഞ്ഞു. ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്തത് നീ ഓര്‍ക്കണ്ട. ഇപ്പോള്‍ നീ തീയാണ്.

6

എന്നാല്‍ മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു. ഭര്‍ത്താവിന്റെ ഭാഗം കൂടി കേട്ടാലെ നിങ്ങളുടെ തനിക്കൊണം മനസിലാകുകയുള്ളൂ എന്നായിരുന്നു. അതിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. നീ കേട്ട് കൂടെ കൂടി അദ്ദേഹത്തിന്റെ കൂട്ടാണെന്നു പറഞ്ഞല്ലോ സന്തോഷം. ഒരു സ്ത്രീ അവരുടെ ജീവിതം തുറന്നു പറഞ്ഞപ്പോ ഇത്രക്കും പൊള്ളലുണ്ടായതില്‍ എനിക്ക് അതിശയമില്ലെന്ന് ദിയ പറഞ്ഞു.

7

നിങ്ങളുടെ ആദ്യത്തെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ അ്‌ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒരിക്കലും ശരിയല്ലെന്നും നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അല്ല ചര്‍ച്ച ചെയ്യേണ്ടത്. കോടതിയില്‍ വച്ചായിരുന്നു എന്ന് ചിലര്‍ പറഞ്ഞു. ഈ ഫോട്ടോ സൂക്ഷിച്ചത് എന്തിന് വേണ്ടിയാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

8

ചെറിയ ഒരു തെളിവിന് വേണ്ടിയാണ് ഈ ചിത്രം സൂക്ഷിച്ചതെന്നായിരുന്നു ദിയ ഇതിന് മറുപടി നല്‍കിയത്. അയാളും രക്ഷപ്പെട്ട് ഇപ്പോള്‍ സുഖമായി ജീവിക്കുന്നുണ്ടാകും. രക്ഷപ്പെട്ടോട്ടെ എന്ന കമന്റിന് എന്താലായും പുരുഷന്‍ രക്ഷപ്പെട്ടപ്പോള്‍ നിന്നെ പോലുള്ള പുരുഷന് ആശ്വാസമായല്ലോ ഈ പുരുഷന്മാരോോണ് താന്‍ വിളിച്ചു കൂവുന്നതെന്നും ദിയ പറയുന്നു.

9

ഇപ്പോഴത്തെ സ്വഭാവം തനിക്ക് അന്നുണ്ടായിരുന്നെങ്കില്‍ വിവാഹമേ നടക്കില്ലായിരുന്നു തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ച്ച് ചുട്ടമറുപടിയാണ് താരം നല്‍കുന്നത്.

നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+