ഫേക്കാണ്, എനിക്ക് നേരിട്ടറിയുന്ന ഡിംപല്‍ ഇങ്ങനെയല്ല; മണിക്കുട്ടന്‍ ആള് ജനുവിനാണ്; ഷിയാസ് പറയുന്നത് ഇങ്ങനെ
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 3. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അടുത്തിടെയാണ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഷോ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ എപ്പോഴാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികളെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീസണ്‍ 1ലെ താരം ഷിയാസ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

സീസണ്‍ വണ്‍
മോഹന്‍ലാല്‍ അവതാരകനായ ആദ്യ സീസണും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. സാബു, പേളി, ശ്രീനിഷ്, അരവിന്ദ്, രഞ്ജനി എന്നിവരായിരുന്നു ആദ്യ സീസണില്‍ എത്തിയത്. ഒടുവില്‍ സാബുവാണ് ആദ്യ സീസണില്‍ വിജയിയായത്. കൂടാതെ ബി ബി ഹൗസിലെ കണ്ടുമുട്ടലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിലേക്ക് എത്തിച്ചത്.

ആരാണ് ഷിയാസ് കരീം
ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഷിയാസ് ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. മികച്ച പ്രേക്ഷക പിന്തുണ നേടിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ്. എന്നാല്‍ ഇപ്പോഴത്തെ മത്സരാര്‍ത്ഥികളെ കുറിച്ച് ഷിയാസ് പറയുന്ന ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മണിക്കുട്ടനും ഡിംപലും
ഈ സീസണിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ത്ഥികളില്‍ രണ്ട് പേരാണ് മണിക്കുട്ടനും ഡിംപലും. രണ്ട് പേരും പുറത്തുപോയി തിരിച്ചെത്തിയ മത്സരാര്‍ത്ഥികളാണ്. കൂടാതെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഈ രണ്ട് പേരെ കുറിച്ചാണ് ഷിയാസ് പ്രധാനമായും അഭിമുഖത്തില്‍ പറയുന്നത്.

ഡിംപല്‍ ഇങ്ങനയല്ല
ഡിംപലിനെ തനിക്ക് നേരിട്ടറിയാമെന്നും അവര്‍ ഇങ്ങനയല്ലെന്നുമാണ് ഷിയാസ് പറയുന്നത്. തനിക്ക് നേരിട്ടറിയാവുന്ന ഡിംപല്‍ ഇങ്ങനയല്ലെന്നാണ് ഷിയാസ് പറയുന്നു. എപ്പോഴും നേരില്‍ കാണുന്നവരല്ല. എങ്കിലും ഷോയുടെ ഭാഗമായി സംസാരിച്ചിട്ടുണ്ട്. വളരെ അരഗന്റായിട്ടാണ അവര്‍ തന്നോട് സംസാരിച്ചതെന്നും എന്തുകൊണ്ടാണ് അതെന്ന് തനിക്ക് അറിയില്ലെന്നും ഷിയാസ് വ്യക്തമാക്കുന്നു.

മണിക്കുട്ടനെ കുറിച്ച്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മണിക്കുട്ടനെ കുറിച്ചും ഷിയാസ് പറയുന്നുണ്ട്. ഡിംപലിനേക്കാള്‍ സത്യസന്ധമായി തോന്നിയത് മണിക്കുട്ടനെയാണ്. ഡിംലപല്‍ ഫേക്കാണെന്ന് സുഹൃത്തുക്കള്‍ വരെ പറഞ്ഞതായി അറിഞ്ഞിരുന്നെന്നും ഷിയാസ് വ്യക്തമാക്കുന്നു.

ഡിംപലിനെതിരെ മജിസിയ
അതേസമയം, ഡിംപലിനെതിരെ നേരത്തെ മുന്‍ മത്സരാര്‍ത്ഥി മജിസിയ ഭാനുവും രംഗത്തെത്തിയിരുന്നു. ഇവര്‍ നേരത്തെ ബിബി ഹൗസില്‍ വച്ച് വലിയ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ മജിസിയ പുറത്തെത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

സുഹൃത്ത് ബന്ധം
മജിസിയ പുറത്തു പോയതിന് പിന്നാലെയാണ് മണിക്കുട്ടനും ഡിംപലും തമ്മിലുള്ള സുഹൃത്ത് ബന്ധം ശക്തിപ്പെടുന്നത്. ഇടയ്ക്ക് മണിക്കുട്ടന്‍ ഷോയില്‍ നിന്ന് പുറത്തു പോയപ്പോള്‍ വളരെ വൈകാരികമായിട്ടായിരുന്നു ഡിംപല്‍ പ്രതികരിച്ചത്. അച്ഛന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഡിംപല്‍ പുറത്തുപോയപ്പോള്‍ മണിക്കുട്ടന്‍ ഏറെ വിഷമിച്ചിരുന്നു.

വിജയി ഉണ്ടാകും
അതേസമയം, ഷോ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും സീസണ്‍ 3 ക്ക് വിജയി ഉണ്ടാകുമെന്ന് ബിഗ് ബോസ് ടീം അറിയിച്ചിട്ടുണ്ട്. വോട്ടിങ്ങിലൂടെയാകും സീസണ്‍ 3യുടെ വിജയിയെ കണ്ടെത്തുക . തിങ്കളാഴ്ച രാത്രി മുതല്‍ ശനിയാഴ്ച രാത്രിവരെ തങ്ങളുടെ ഇഷ്ടപ്പെട്ട മത്സരാര്‍ഥിയ്ക്ക് വോട്ട് ചെയ്യാം. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന വ്യക്തിയായിരിക്കും സീസണ്‍ 3യിലെ വിജയി.


Click it and Unblock the Notifications