'എല്ലാം അങ്ങ് അഴിച്ചിട്ടാല്‍ മില്യണ്‍ കണക്കിന് വ്യൂ': ഞരമ്പന്‍മാരുടെ പൈസ ഊറ്റുന്നു; രജിത് കുമാർ
ബിഗ് ബോസിലെ വ്യാജ പ്രണയങ്ങള്‍ എടുത്ത് ദൂരെ കളയണമെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 2 താരമായ രജിത് കുമാർ. പ്രണയിക്കുന്നുവെങ്കില്‍ സത്യസന്ധമായി പ്രണയിക്കുക. മനുഷ്യരെ പറ്റിക്കാനുള്ള ശ്രമം നടത്തരുത്. പുറത്ത് നിന്ന് കാണുന്ന ജനങ്ങള്‍ നിങ്ങളുടെ ഈ വ്യാജ പ്രണയമൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നവരല്ലെന്ന് ആദ്യം മനസ്സിലാക്കണം. യഥാർത്ഥത്തില്‍ നിങ്ങള്‍ വെളുക്കാന്‍ തേക്കുന്നത് പാണ്ടാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അടുത്ത് വന്ന് ഇരിക്കുക, ക്യാമറയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ ഉമ്മ കൊടുക്കുക. പലതും ചെവിയില്‍ എന്തൊക്കെയോ പറയുകയാണ്. അതാണ് ഉമ്മയാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. കെട്ടിപ്പിടിക്കുന്നതോ, ഉമ്മ വെക്കുന്നതോ, തലയില്‍ മസാജ് ചെയ്തു കൊടുക്കുന്നതോ ഒന്നും തെറ്റായിട്ടുള്ള കാര്യമല്ല. എന്നാല്‍ ഞങ്ങള്‍ പ്രണയിക്കാന്‍ പോവുകയാണെന്ന് കാണിക്കാന്‍ വേണ്ടി ചെയ്യുമ്പോഴാണ് മോശമായി മാറുന്നതെന്നും രജിത് കുമാർ വ്യക്തമാക്കുന്നു. സില്ലി മോങ്ക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്ത് പല പ്രണയങ്ങളും ഉണ്ടാക്കി വെച്ചിട്ട് അകത്ത് കയറിയവരാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്. യഥാർത്ഥ പ്രണയങ്ങള്‍ ബിഗ് ബോസില്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അതിനെ അഭിനന്ദിക്കുകയാണ്. അതൊക്കെ കണ്ട് പഠിച്ചാണ് പലരും വരുന്നത്. കഴിഞ്ഞ സീസണ്‍ നോക്കിയാല്‍ കുറേപ്പേർ ക്യാമറയില്‍ നോക്കി സംസാരിക്കുമായിരുന്നു, കുറേപ്പർ നടന്നും ഇരുന്നും സംസാരിക്കുകയായിരുന്നു. എന്നാല്‍ അവർക്കൊക്കെ തെറ്റിപ്പോയി.
നല്ല പ്രണയമാണെങ്കില്‍ ഞാന്‍ അംഗീകരിക്കും. ഞാന്‍ പ്രണയ വിരുദ്ധന്‍ ഒന്നുമല്ല. നാദിറ, സാഗർ പ്രണയമൊക്കെ വെറും ആർട്ടിഫിഷ്യലാണ്. അതുകൊണ്ടാണല്ലോ നാദിറ എന്റെ നല്ല ഫ്രണ്ടാണെന്ന് സാഗർ നാഴികയ്ക്ക് നൂറുവട്ടം എന്ന് പറയുന്നത്. ഇത് വർക്ക് ഔട്ട് ആവില്ലെന്ന് നാദിറയ്ക്കും അറിയാം. എന്നാല്‍ ഇതെല്ലാം കാണാന്‍ താല്‍പര്യമുള്ള ഒരു വിഭാഗം പ്രേക്ഷകർ പുറത്തുണ്ടാവുമെന്നും രജിത് കുമാർ വ്യക്തമാക്കുന്നു.
സത്യസന്ധമായി നല്ല രീതിയില്‍ ഒരു അഭിമുഖം നടത്തി വീഡിയോ ഇട്ടാല്‍ അത് കാണാന്‍ ഒരാഴ്ചകൊണ്ട് ഒരു ലക്ഷം പേർ ഉണ്ടാവും. എന്നാല്‍ ഈ വീഡിയോയിലേക്ക് കേറിയാല്‍ നിങ്ങള്‍ ഞെട്ടും എന്ന തമ്പ്നെയിലും നല്ലൊരു ചിത്രമൊക്കെ വെച്ച് കൊടുത്താല്‍ ഒരു ദിവസം രണ്ട് മില്യണ്‍ ആളുകള്‍ കണ്ടെന്ന് വരും. ഇനി എന്ത് സംഭവിക്കും എന്ന ആകാംക്ഷ മനുഷ്യന് ഉണ്ടാവും. അത് മനസ്സിലാക്കിയ ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് ഈ ഞരമ്പ് രോഗികളില്‍ നിന്ന് പൈസ ഊറ്റി എടുക്കണമെന്ന് വിചാരിച്ച് വരുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഒക്കെ ഇപ്പോള്‍ എന്താണ് കാണുന്നത്. ചുമ്മാ അങ്ങോട്ട് കയറുക എല്ലാം അങ്ങ് അഴിച്ചിടുക. അതിന്റെ അടിയില്‍ നോക്കിയാല്‍ 56 മില്യണ്‍ വ്യൂസ് ഒക്കെയാണ്. ഫേസ്ബുക്കിലെ വീഡിയോ നോക്കിയാല്‍ കുറേയെണ്ണം വെള്ളത്തില്‍ ചാടുന്നതും തുണി അഴിച്ചിടുന്നതുമൊക്കെയാണ്. നല്ല വീഡിയോ വേറെ മുകളില്‍ കിടക്കുന്നുണ്ടാവും. ആരും കാണാനുണ്ടാവില്ല. ലോകം മൊത്തമുള്ള ഞരബ് രോഗികളൊക്കെ ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും രജിത് കുമാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തുടക്കത്തില്‍ താന്‍ വലിയ ദൈവ വിശ്വാസി ആയിരുന്നില്ലെന്നും രജിത് കുമാർ പറയുന്നു. നല്ല രീതിയില്‍ പഠിക്കുന്ന കുട്ടിയൊന്നും ആയിരുന്നില്ല. കണക്കും ഇംഗ്ലീഷുമൊന്നും അറിയില്ല ഇതോടെയാണ് കൂടെ പഠിക്കുന്ന കുട്ടികള്‍ ഇന്‍സള്‍ട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാവുന്നത്. അങ്ങനെയാണ് നമ്മുടെ കഴിവ് കാണിച്ച് കൊടുക്കണമെന്ന വാശിയുണ്ടാവുന്നത്. കലാരംഗത്ത് തുടക്കം മുതല്‍ തന്നെ സജീവമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications