ഫ്ളാറ്റ് സ്വന്തമാക്കണമെന്ന മോഹത്തോടെ ബിഗ് ബോസില്‍ പോവരുത്: അങ്ങനെ പോയാല്‍: ഫിറോസ് ഖാന്‍ പറയുന്നു...
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സാമുഹിക മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായ താരങ്ങളാണ് ഫിറോസ്-സജ്ന ദമ്പതിമാര്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയില്‍ എത്തി മികച്ച പ്രകടനവും കാഴ്ചവെച്ച ഇരുവര്‍ക്കും പക്ഷെ വോട്ടെടുപ്പ് പോലും ഉണ്ടാവാതെ പുറത്ത് വരേണ്ടി വരികയും ചെയ്തു. ചില താരങ്ങളുടെ പരാതിയായിരുന്നു ഇരുവര്‍ക്കും വിനയായത്.
ഷോയില്‍ നിന്ന് പുറത്ത് വന്ന ഫിറോസും സജ്നയും ഡിഎഫ്കെ എന്ന എന്നപേരില്‍ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ച് ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ഇതിനിടെയാണ് പ്രമുഖ വ്ളോഗറുമായ രേവതിയുമായി ബിഗ് ബോസിലെ വിശേഷങ്ങളും ഭാവി പരിപാടികളും പങ്കുവെച്ച് ഇരുവരും വീണ്ടും രംഗത്ത് എത്തിയത്.

അടുത്ത ഏതെങ്കിലും സീസണിലേക്ക് വീണ്ടും വിളിച്ചാല്‍ പോവുമോ എന്ന ചോദ്യത്തിന് ഉറപ്പായും പോവുമെന്ന ഉത്തരമാണ് ഫിറോസ് നല്‍കുന്നത്. എന്നാല്‍ എതിരാളികള്‍ കുടൂതുല്‍ ശക്തരായിരിക്കണം. കൂടുതല്‍ ശക്തരായ ആളുകള്‍ വേണം. സേഫ് ആയി കളിച്ചിട്ട് കാര്യമില്ല. അപ്പോള്‍ മത്സരമില്ല. ശക്തമായ മത്സരം വേണം. ബിഗ് ബോസ് പ്ലാറ്റ് ഫോം അതിനുള്ളതാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

ഇനിയൊരിക്കല്‍ കൂടി വിളിച്ചാല്‍ നൂറ്റൊന്ന് ശതമാനം പോവും. പണ്ടൊക്കെ സിനിമ ചെയ്യണമെന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ചോദിച്ച് കഴിഞ്ഞാല്‍ ബിഗ് ബോസ് ചെയ്യാനാണ് ആഗ്രഹമെന്നാണ് പറയുക. സിനിമയെ എങ്ങനെ കാണുന്നോ അതുപോലെ തന്നെ ഇപ്പോള്‍ ബിഗ് ബോസിനേയും കാണുന്നു. പക്ഷെ എതിരാളികള്‍ ശക്തരായിക്കണം.

കൂട്ടത്തില്‍ കളിക്കുന്നവര്‍ എത്ര ശക്തരാവുന്നോ അത്രയും നമ്മള്‍ ശക്തരാവും. 21 വര്‍ഷത്തെ ഹാര്‍ഡ് വര്‍ക്കിന്‍റെ ഫലമാണ് ബിഗ് ബോസില്‍ അവസരം ലഭിച്ചതും. തുടര്‍ന്നും ഏത് മേഖലയിലാണോ അതെ ഹാര്‍ഡ് വര്‍ക്കുമായി മുന്നോട്ട് പോവും. നെഗറ്റീവ് കമന്‍റുകള്‍ ചിലര്‍ രേഖപ്പെടുത്തിയെങ്കിലും കൂടുതലും നല്ല അഭിപ്രായങ്ങളാണ് ഉണ്ടായത്. പലരും അത് വിളിച്ച് അറിയിക്കുകയും ചെയ്തു.

ഒരാള്‍ സജ്നയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ മോശം കമന്‍റിട്ടിരുന്നു. അയാള്‍ക്കുള്ള കൃത്യമായ നടപടിയും കൊടുത്തിട്ടുണ്ട്. ബിഗ് ബോസില്‍ റിയലായിട്ട് കളിച്ചാല്‍ മാത്രമേ വിജയമുള്ളു. ഫ്ളാറ്റ് വാങ്ങാന്‍ വേണ്ടി പോവുകയോ അതിന് വേണ്ടി അഭിനയിക്കുകയോ ചെയ്യരുത്. റിയലായി കളിച്ചാല്‍ നമ്മള്‍ പെട്ടെന്ന് പുറത്തായേക്കാം. പക്ഷെ ജനങ്ങളുടെ മനസ്സില്‍ ഇടം പിടിക്കുമെന്നതാണ് തന്‍റെ അനുഭവമെന്നും ഫിറോസ് പറയുന്നു.

ഫാളാറ്റ് വാങ്ങണമെന്ന മോഹത്തോടെയാണ് പോവുന്നതെങ്കില്‍ ചിലപ്പോള്‍ നാടകമൊക്കെ കളിക്കേണ്ടി വരും. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ റിയലായിട്ട് കളിക്കണം. പാവമെന്ന് വിചാരിക്കണം എന്ന് കരുതി ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല. തീയിലേക്ക് എടുത്ത് ചാടുമ്പോള്‍ പൊള്ളുമെന്ന കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എനിക്ക് ആരോടും ശത്രുതയില്ല. ഗെയിമിന് അകത്തും പുറത്തും എല്ലാം ഞാന്‍ ഒരുപോലെയാണ്. അതുകൊണ്ട് തന്നെ ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പലരുമായി ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. വിളിച്ചിട്ട് എടുക്കാതിരുന്നത് ഒന്ന് രണ്ട് പേര്‍ മാത്രമാണ്. അവരൊഴികെ എല്ലാവരുമായി നല്ല രീതിയില്‍ ബന്ധം പുലര്‍ത്തുന്നു. പലരേയും അങ്ങോട്ട് വിളിച്ച് സംസാരിക്കുന്നു.

എനിക്ക് വേണമെങ്കില്‍ കൂടുതല്‍ സേഫായി കളിച്ച് ഷോയില്‍ തുടരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതല്ല മത്സരം. ഞങ്ങളെ പിന്തുണച്ച വലിയൊരു വിഭാഗം പ്രേക്ഷക സമൂഹമുണ്ട്. അവര്‍ക്കെല്ലാവിധ നന്ദിയും അറിയിക്കുന്നു. തുടര്‍ന്നും ഞങ്ങളുടെ കൂടെ തന്നെയുണ്ടാകണമെന്നും രേവതിയുമായി നടത്തിയ സംഭാഷണത്തില്‍ സജ്നയും ഫിറോസും അഭിപ്രായപ്പെടുന്നു.
Recommended Video

ബിഗ് ബോസില്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ചും സംഭാഷണത്തില്‍ ഫിറോസ് പറഞ്ഞിരുന്നു. രണ്ടാം സീസണിലേക്ക് ഷോയിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നീട് മൂന്നാം സീസണില്‍ സജ്നയെ ആണ് ആദ്യം ഉള്‍പ്പെടുത്താന്‍ അവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് രണ്ട് പേരേയും വിളിക്കുകയായിരുന്നെന്നാണ് ഫിറോസ് പറയുന്നത്.


Click it and Unblock the Notifications