വീണ്ടും ഋതു മന്ത്രയ്ക്കപ്പമുള്ള സ്വകാര്യ ചിത്രങ്ങളുമായി ജിയാ ഇറാനി; ബിഗ് ബോസ് താരത്തിന്റെ മറുപടി ഇങ്ങനെ
നേരത്തെ തന്നെ തങ്ങൾ പ്രണയത്തിലാണെന്ന വാദവുമായി ജിയ രംഗത്തെത്തിയിരുന്നു
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ശ്രദ്ധേയരായ വനിതാ മത്സരാർഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര. മോഡലിങ് രംഗത്ത് സജീവമായിരുന്ന ഋതു മന്ത്ര ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബോസിലൂടെയാണ് താരം കൂടുതൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഷോയിലുടനീളം സജീവമായിരുന്ന ഋതു മറ്റ് മത്സരാർഥികളോടുള്ള സമീപനംകൊണ്ടും പ്രേക്ഷക പ്രീതി നേടിയിരുന്നു.

എന്നാൽ ബിഗ് ബോസ് ഷോ പാതിയിൽ അവസാനിച്ച് വിജയിക്കുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ താരം മറ്റൊരു ശീതപോരാട്ടത്തിലാണെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. താരം ബിഗ് ബോസിലായിരിക്കുമ്പോൾ തന്നെ ഋതുവുമായുള്ള അടുപ്പം പങ്കുവെച്ച് അഭിനേതാവും മോഡലുമായ ജിയാ ഇറാനി രംഗത്തെത്തിയിരുന്നു. ഇരുവരുമൊത്തുള്ള ചിത്രവും ജിയ പങ്കുവെച്ചിരുന്നു. ഷോ അവസാനിച്ച് നാട്ടിലെത്തിയ ഋതു ജിയയെ അൺഫോളോ ചെയ്തതും വാർത്തയായി.

ഇതിന് പിന്നാലെ പലപ്പോഴായി ഋതുവുമൊത്തുള്ള ചിത്രങ്ങൾ നിരന്തരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ് ജിയാ. ഇതിനോട് പരസ്യമായി പ്രതികരിക്കാൻ തയാറായില്ലെങ്കിലും പോസ്റ്റുകളിലൂടെ താരവും മറുപടി കൊടുക്കുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ജിയായെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഫൊട്ടോസും ക്യാപ്ഷൻസുമാണ് ഋതു ഉഫയോഗിക്കുന്നതെന്ന് ആരാധക വാദം.

കഴിഞ്ഞ മൂന്ന് ദിവസും ഋതുവുമൊത്തുള്ള ചിത്രങ്ങൾ ജിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ശനിയാഴ്ച സ്നേഹത്തിന്റെ പാട്ടുകൾ എന്ന ടൈറ്റിലിൽ ഒരു പാട്ടാണ് ഋതുവിന്റെ കവർ ചിത്രത്തോടുകൂടി ജിയ പങ്കുവെച്ചത്. ഇന്നലെയും ഇന്നും ഋതുവുമായി കൂടുതൽ അടുപ്പം തോന്നിക്കുന്ന ഫൊട്ടോസും. ഏറ്റവും ഒടുവിൽ പങ്കുവെച്ചത് ഋതുവിന്റെ മടിയിൽ കിടക്കുന്ന തന്റെ ചിത്രമാണ്. "ഗുഡ് നൈറ്റ്" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും രണ്ട് കണ്ണുകളുണ്ട്. എന്നാല്‍ കാഴ്ചകള്‍ ഒരേ പോലെയല്ല. ഈ ക്യാപ്ഷനോടെയായിരുന്നു കഴിഞ്ഞ ദിവസം ഋതുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ജിയയുടെ ചിത്രങ്ങൾക്ക് താഴെ മോഡലിനെ പിന്തുണച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. ഇരുവരുമൊത്തുള്ള മികച്ച ചിത്രമാണ് ഇതെന്നും പറഞ്ഞപ്പോൾ വിവാഹത്തിനായി കാത്തിരിക്കുന്നു എന്നതായിരുന്നു മറ്റ് ചിലരുടെ വാദം. റോമിയോ-ജൂലിയറ്റ്, ലൈല-മജ്നൂ പ്രണയം പോലെയാണ് ഇതെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

അതേസമയം ഞായറാഴ്ച ഋതു മന്ത്ര പങ്കുവെച്ച ചിത്രവും ചർച്ച വിഷയമായിരിക്കുകയാണ്. സുദേവ് നായര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിലര്‍ക്ക് നിങ്ങളെ ഇഷ്ടമാവില്ല, നിങ്ങളുടെ സാന്നിധ്യം അവരെ അലോസരപ്പെടുത്തും എന്ന അടിക്കുറിപ്പോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇത് ജിയയ്ക്കുള്ള മറുപടിയാണെന്നാണ് ആരാധകർ വാദിക്കുന്നത്.

നേരത്തെ തന്നെ തങ്ങൾ പ്രണയത്തിലാണെന്ന വാദവുമായി ജിയ രംഗത്തെത്തിയിരുന്നു. വിവാഹമോചന സമയത്ത് പിന്തുണയുമായി ഋതു കൂടെയുണ്ടായിരുന്നു. പരസ്പരം മനസ്സിലാക്കിയവരാണ് ഞങ്ങള്‍. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കരിയറിനാണ് ഇപ്പോഴത്തെ പ്രഥമ പരിഗണനയെന്നും ജിയ ഇറാനി പറഞ്ഞിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം ഋതു ഇതിനോടൊന്നും പ്രതികരിക്കാൻ തയാറായിരുന്നില്ല.
Recommended Video

എന്നാൽ ബിഗ് ബോസിൽ ഒരു തവണ ഋതു തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. തനിക്കൊരു പ്രണയമുണ്ട്. ഷോ കഴിഞ്ഞ് ചെല്ലുമ്പോള്‍ അത് അവിടെയുണ്ടാകുമോയെന്നറിയില്ലെന്നായിരുന്നു ഋതു മന്ത്ര പറഞ്ഞത്. റംസാനുമായുള്ള സൗഹൃദവും ഏറെ ചർച്ചയായിരുന്നു. എന്നാൽ പിന്നീടൊരിക്കലും ബിഗ് ബോസ് വീടിനുള്ളിലും പുറത്തും താരം തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications