തലേദിവസം നാട്ടിൽ നിന്ന് ചെന്നൈയിലെത്തും; മോഹൻലാലിന്റെ എപ്പിസോഡിന് മാത്രം എത്തുന്ന ആ രഹസ്യത്തെ കുറിച്ച് ഫിറോസ്

ബിഗ് ബോസ് ആരാധകര്‍ ഇന്നും കാത്തിരിപ്പിലാണ്, ആരാണ് ഇത്തവണത്തെ വിജയി എന്നറിയാന്‍. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഇത്തവണ വിജയിയായി ഫ്‌ളാറ്റ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അത് ഏപ്പോഴാണെന്ന ചോദ്യമാണ് ആരാധകരെ കുഴക്കുന്നത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതോടെ ഗ്രാന്‍ഡ് ഫിനാലെ ഉടനുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

1

ആരാധകരുടെ കാത്തിരിപ്പിനിടെയിലും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിന്റെ എപ്പിസോഡില്‍ മാത്രം സംഭവിക്കുന്ന ഒരു രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം കിടിലം ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് ഇക്കാര്യം പറയുന്നത്.

2

ബിഗ് ബോസ് ഷോ അവസാനിപ്പിച്ച് മത്സരാര്‍ത്ഥികള്‍ കഴിഞ്ഞ മാസത്തോടെയാണ് ചെന്നൈയില്‍ നിന്ന് നാട്ടില്ലെത്തിയത്. സോഷ്യല്‍ മീഡിയ അവേശത്തോടെയാണ് എല്ലാവരെയും സ്വീകരിച്ചത്. മത്സരം അവസാനിച്ചെന്ന് കരുതിയെങ്കിലും വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് ബിഗ് ബോസ് അധികൃതര്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലായി.

3

പിന്നീടങ്ങോട്ട് തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഓരോ ആരാധകരും. സോഷ്യല്‍ മീഡിയകളിലും മറ്റ് ഗ്രൂപ്പുകളിലും മത്സരാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടി നിരവധി ആരാധകര്‍ രംഗത്തെത്തിയിരുന്നു. കിടിലം ഫിറോസ്, മണിക്കുട്ടന്‍, നോബി, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര എന്നിവരാണ് ഫൈനലില്‍ മത്സരിക്കുന്നത്.

4

മത്സരം അവസാനിപ്പിച്ച് പുറത്തെത്തിയതോടെ താരങ്ങള്‍ എല്ലാവരും തന്നെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. പലരും ലൈവ്‌സ വീഡിയോകളുമായി ആരാധകരുമായി സംവധിക്കാന്‍ തുടങ്ങി. താരങ്ങളുടെ വിശേഷങ്ങളും ആരാധകരുടെ ചോദ്യങ്ങള്‍ക്കും എല്ലാം മത്സരാര്‍ത്ഥികള്‍ മറുപടി പറഞ്ഞു തുടങ്ങി.

5

പിന്നാലെ പല താരങ്ങളും പല മാധ്യമങ്ങള്‍ക്കും മറ്റുമായി അഭിമുഖങ്ങള്‍ നല്‍കാന്‍ തുടങ്ങി. ബിഗ് ഹൗസിലുണ്ടായ രസകരമായ നിമിഷങ്ങളും അനുഭവങ്ങളും എല്ലാം അവര്‍ പങ്കുവച്ചു. എന്നാല്‍ ഇതിനിടെ സൂര്യ അടക്കമുള്ള ചില താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടിയും വന്നിരുന്നു.

6

എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ ഒരു രഹസ്യത്തെ കുറിച്ച് തുറന്നു പറയുകയാണ് കിടിലം ഫിറോസ്. മറ്റൊന്നുമല്ല, മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ ദിനത്തിലെ എപ്പിസോഡില്‍ ഉപയോഗിക്കുന്ന വസ്ത്രത്തെ കുറിച്ചാണ് ഫിറോസ് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ വസ്ത്രങ്ങളായിരുന്നു ഫിറോസ് ആ എപ്പിസോഡുകളില്‍ ഉപയോഗിച്ചിരുന്നത്.

7

വസ്ത്രങ്ങളെ കുറിച്ച് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ വസ്ത്രങ്ങള്‍ എല്ലാം തന്നെ എപ്പിസോഡിന്റെ തലേ ദിവസം നാട്ടില്‍ നിന്ന് ചെന്നൈയില്‍ എത്തിക്കാറാണ് പതിവെന്ന് ഫിറോസ് പറയുന്നു. ലാലേട്ടന്‍ എപ്പിസോഡുകള്‍ക്കായി ധരിച്ച വസ്ത്രങ്ങള്‍ എവിടുന്നായിരുന്നു എന്ന് ചോദിച്ചവര്‍ക്ക് മാത്രമായുള്ള പോസ്റ്റാണ് ഇതെന്ന് ഫിറോസ് പറയുന്നു.

8

ഫിറോസിന്റെ വാക്കുകളിലേക്ക്, ഒരു വലിയ പ്രോസസ്സ് ആണത്. ഓരോ വീകെന്റിനും തലേന്ന് നാട്ടില്‍ നിന്ന് രണ്ടു ജോഡി വീതം വസ്ത്രങ്ങള്‍ ചെന്നൈലെത്തണം. ഓരോ ആഴ്ചയും മെലിഞ്ഞു കൊണ്ടിരിക്കുന്നതിനനുസരിച്ചു എപ്പിസോഡ് കണ്ടു അളവ് വിലയിരുത്തി ഡിസൈന്‍ ചെയ്തു തയ്ക്കണം. കോവിഡ് സാഹചര്യത്തിനിടയില്‍ അത് കൊറിയര്‍ അയക്കപ്പെടണം.

9

ഇതൊക്കെ ഹൃദയം കൊണ്ട് ചെയ്തത് എന്റെ അത്രമേല്‍ പ്രിയപ്പെട്ട സുഹൃത്ത് രാജേഷ് ആണ്! എനിക്കും, നോബിക്കും ഉള്ള വസ്ത്രങ്ങള്‍ രാജേഷ് മനോഹരമായി തയാറാക്കി അയച്ചു. ലാലേട്ടന്‍ പലപ്പോഴും ചോദിച്ചിരുന്നു വസ്ത്രങ്ങളെ പറ്റി. ലാലേട്ടന് പേര്‍സണല്‍ വസ്ത്രങ്ങളൊരുക്കുന്നതില്‍ ഒരാളും രാജേഷാണ്. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ നമ്മടെ പഴയ ടീവി തട്ടിനോട് ചേര്‍ന്ന് ആണ് ഈ സ്ഥാപനം. ഒരുപാടിഷ്ടം- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

10

അതേസമയം, ഇത്തവണത്തെ ഫൈനല്‍ മത്സരം ഒന്നും പ്രവചിക്കാനാവാത്തതാണ്. ആരും ജയിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും മണിക്കുട്ടനും സായ് വിഷ്ണുവിനും സാധ്യതയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കൂടാതെ കിടിലം ഫിറോസിനും ഡിംപലിനും ചിലര്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

Recommended Video

cmsvideo
    Mohanlal's film journey through the years | Oneindia Malayalam

    വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+