മണിക്കുട്ടനോട് സൂര്യയ്ക്ക് പ്രണയമൊന്നും അല്ലായിരുന്നു; മനസ് തുറന്ന് കിടിലം ഫിറോസ്
ഷോയിലായിരിക്കുമ്പോൾ തന്നെ പല വിവാദ വിഷയങ്ങളുടെയും ഭാഗമായെങ്കിലും പുറത്ത് തന്റേതായ ഒരു ആരാധക പിന്തുണ സൃഷ്ടിക്കാൻ കിടിലം ഫിറോസിന് സാധിച്ചിരുന്നു
മലയാള ടെലിവിഷൻ രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചുകൊണ്ടുള്ള ബിഗ് ബോസ് റിയലിറ്റി ഷോയുടെ മൂന്നാം പതിപ്പും അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫിനാലെ എപ്പിസോഡും പൂർത്തിയായി. കണക്കുകൂട്ടലുകൾ ശരിവെച്ച് മണിക്കുട്ടൻ തന്നെ വിജയി ആയപ്പോൾ മത്സരാർഥികൾ പലരും മലയാള പ്രേക്ഷക മനസിൽ ഇടംപിടിച്ചു. അതിൽ ശ്രദ്ധേയമായ ഒരാൾ റേഡിയോ ജോക്കിയും സാമൂഹിക പ്രവർത്തകനുമായ കിടിലം ഫിറോസാണ്.
Recommended Video
പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്

ഷോയിലായിരിക്കുമ്പോൾ തന്നെ പല വിവാദ വിഷയങ്ങളുടെയും ഭാഗമായെങ്കിലും പുറത്ത് തന്റേതായ ഒരു ആരാധക പിന്തുണ സൃഷ്ടിക്കാൻ കിടിലം ഫിറോസിന് സാധിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ചിത്രീകരണം നടന്നിരുന്ന തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ആകുകയും മത്സരം പൂർത്തിയാക്കാൻ സാധിക്കാതെ അവശേഷിച്ച താരങ്ങൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തപ്പോൾ ആ എട്ട് പേരിൽ കിടിലം ഫിറോസും ഉണ്ടായിരുന്നു.
ഫിനാലെയിൽ ആറാം സ്ഥാനത്തെത്തിയ കിടിലം ഫിറോസിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ പ്രണയങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമെല്ലാം മനസ് തുറന്ന് കിടിലം ഫിറോസ് ബിഗ് ബോസിൽ പോലും പറയാത്ത തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കേരളീയം എന്ന് പറയുന്ന യുട്യൂബ് ചാനലിന് നൽകിയ അഭമുഖത്തിൽ മനസ് തുറന്നു.

ബിഗ് ബോസ് വീടിനുള്ളിൽ ഏറ്റവും വലിയ തർക്കമുണ്ടായ പൊളി ഫിറോസും മണിക്കുട്ടനും ഏറ്റവും ആദ്യം ഔട്ടായ ലക്ഷ്മിയുമടക്കം എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്ന് കിടിലം ഫിറോസ് പറയുന്നു. 19 പോരെയും ഇഷ്ടപ്പെടുന്ന ആരാധകർ അവരുടെ എതിരാളി വിജയിക്കരുതെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും അതിൽ തെറ്റ് പറയാൻ സാധിക്കില്ലെന്നും കിടിലം ഫിറോസ് പറഞ്ഞു.
ബിഗ് ബോസ് തന്നെ ഒന്നും പഠിപ്പിച്ചില്ലെന്ന് കിടിലം ഫിറോസ് വ്യക്തമായി പറയുന്നു. " എന്നിലേക്ക് എന്തെങ്കിലും ആഡ് ചെയ്തതായി ഞാൻ കരുതുന്നില്ല. ബിഗ് ബോസിൽ നിന്നപ്പോൾ മനസിലായ ഒരു കാര്യം നമ്മൾ നമുക്കുവേണ്ടി മാത്രം ചിന്തിക്കുന്നയാൾ ആണെങ്കിലെ അതുപോലൊരും പ്ലാറ്റ്ഫോം പറ്റത്തൊള്ളു. നമ്മുടെ ഉള്ളിൽ നമ്മൾ ജയിക്കണം എന്ന വാശിയുണ്ടാകണം." ഗെയിമിനോട് ഉണ്ടായിരുന്ന സമീപനം തെറ്റാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഞാൻ എന്നെ തിരുത്താൻ പോയതല്ല.

താൻ രണ്ട് കാര്യങ്ങൾക്കായിട്ടാണ് ജീവിക്കുന്നത്. ഒന്ന് സന്തോഷം മറ്റേത് സമാധാനം. അത് പണമോ കൂടിചേരലുകളോ ഒന്നുമല്ലെന്നും ഫിറോസ് വ്യക്തമാക്കുന്നു. ഡിംപുവിന്‌റെ അച്ഛന്‍ മരിച്ച ദിവസമാണ് എന്റെ ഓര്‍മ്മയില്‍ ഞാന്‍ എറ്റവും കൂടുതല്‍ കരഞ്ഞത്. അല്ലാതെ ഞാന്‍ അങ്ങനെ കരഞ്ഞിട്ടില്ല, ഫിറോസ് പറയുന്നു.
ഡിംപുവിന്‌റെ അച്ഛന്റെ വിയോഗ സമയത്ത് സത്യസന്ധമായിട്ട് ഞാന്‍ വിചാരിച്ചു, ഞാന്‍ കാരണമാണ് എന്ന്. വിചാരിച്ചുപോവുമല്ലോ, കാരണം പുറത്തുനടക്കുന്നത് ഒന്നും നമ്മള് അറിയുന്നില്ല. പുറത്തിറങ്ങിയ ശേഷം ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു; കരഞ്ഞത് അവന്‌റെ അടവാണ്, ഉളളില്‍ നിറയെ വിഷമാണ്, വോട്ടിന് വേണ്ടിയുളള ശ്രമമാണ് എന്നൊക്കെ. അതെല്ലാം കണ്ട് സങ്കടമായി. ഞാന്‍ ആരോട് വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന് മുന്‍പ് അവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചിട്ടെ ചെയ്തിട്ടുളളൂ.

നാട്ടുകൂട്ടം ടാസ്‌ക്കിന് മുന്‍പ് ഞാന്‍ ഡിംപലിന്‌റെ അച്ഛനോടും അമ്മയോടും ക്യാമറയെ നോക്കി; എന്നോട് ക്ഷമിക്കണം, മകളെയാണ് ഞാന്‍ ആക്രമിക്കുന്നത്, പക്ഷേ കണ്‍ടസ്റ്റന്റായിട്ടാണ് എന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ പത്തൊമ്പത് പേരും നല്ല അസാധ്യ ഗെയിമേഴ്‌സാണ്. നിങ്ങള് കണ്ട സൗഹൃദങ്ങളല്ല അതിനകത്തെ യഥാര്‍ത്ഥ സൗഹൃദങ്ങള്‍. അതിനകത്തെ യഥാര്‍ത്ഥ സൗഹൃദങ്ങളെ ആരും കണ്ടില്ല, ഞങ്ങള് കണ്ടു. അതിനകത്തെ യഥാര്‍ത്ഥ ശത്രുക്കളെ പുറം ലോകം കണ്ടില്ല. പക്ഷേ ഞങ്ങള് കണ്ടു. അതിനകത്ത് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് ബിഗ് ബോസ് കാണിച്ചവര് പുറത്ത് ശത്രുക്കളായി, ഫിറോസ് പറയുന്നു.
ബിഗ് ബോസ് വീടിനുള്ളിലെ പ്രണയത്തെക്കുറിച്ചും കിടിലം ഫിറോസ് മനസ് തുറന്നു. മണിക്കുട്ടനോട് സൂര്യയ്ക്ക് പ്രണയമൊന്നുമല്ല. അവള്‍ക്ക് ക്രഷാണെന്ന് പറഞ്ഞ കിടിലം ഫിറോസ് താനൊരിക്കലും അതിനെ മുതലെടുത്തട്ടില്ലെന്നും വ്യക്തമാക്കി. ഇത് വേണ്ട എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും ഫിറോസ് ഖാൻ പറഞ്ഞു.

79 ലക്ഷം വോട്ടുകള്‍ കിടിലം ഫിറോസ് നേടി. ഒപ്പം മൂന്നാം സീസണിലെ മൈന്‍ഡ് റീഡര്‍ക്കുളള പുരസ്‌ക്കാരവും കിടിലം ഫിറോസിന് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് ബിഗ് ബോസ് ഫിനാലെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. 9 കോടിയില്‍ അധികം വോട്ടുകള്‍ നേടിയാണ് മണിക്കുട്ടന്‍ ബിഗ് ബോസ് കിരീടം ചൂടിയത്. അതിന് പിന്നാലെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പുതിയ പ്രഖ്യാപനം നടത്തി രംഗത്ത് വന്നിരിക്കുകയാണ് കിടിലം ഫിറോസ്.
"പോയത് ഒരു അനാഥാലയം എന്ന സ്വപ്നത്തിനാണ്. ഇന്ന് അത് സംഭവിക്കുന്നു എന്ന് ലാലേട്ടനെ സാക്ഷിയാക്കി ജനലക്ഷങ്ങളോട് പ്രഖ്യാപിക്കാനാവുക എന്നതിനേക്കാൾ വലിയ വിജയമെന്താണ് നമുക്ക്? വരും ദിവസങ്ങളിൽ അത് യാഥാർഥ്യമാകുകയാണ് . വയനാട്ടിൽ @sunil Payikkad എന്ന വലിയ മനുഷ്യന്റെ കടപ്പാടിൽ അവിടെ നമ്മളോരുമിച്ചൊരു മേൽക്കൂര പണിയും . നിങ്ങളൊക്കെ ഒപ്പമുണ്ടാകുകയും ചെയ്യും. അപ്പൊ ഷോ കഴിഞ്ഞു. പ്രകാശം പരക്കട്ടെ." കിടിലം ഫിറോസ് മത്സരശേഷം പറഞ്ഞു. കമന്റുകളിലൂടെ തിരുത്തിയും , ഇഷ്ടത്തോടെ വിമർശിച്ചും വെറുപ്പോടെ പരാമർശിച്ചും കഴിഞ്ഞ ഏഴുമാസങ്ങൾ സജീവമായി ഈ സോഷ്യൽ ഇടങ്ങളിൽ ഉണ്ടായിരുന്നവർക്കും ഫിറോസ് നന്ദി പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസൺ 3 ഗംഭീരമായി അവസാനിച്ചതിന് പിന്നാലെ നാലാം ഭാഗത്തിനെ കുറിച്ചുള്ള സൂചനയും മോഹൻലാൽ നൽകിയിട്ടുണ്ട്. ഉടനെ തന്നെ നാലാം ഭാഗം ഉണ്ടാകുമെന്നാണ് നടൻ പറഞ്ഞിരിക്കുന്നത്. ഒരിക്കൽ കൂടി ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമാണ് സീസൺ 4നായുള്ള കാത്തിരിപ്പിനെ കുറിച്ച് താരം പറഞ്ഞത്. ''ഇനിയൊരു കാത്തിരിപ്പാണ്. സന്തോഷവും സങ്കടവും പ്രണയവും അടിപിടിയും കുശുമ്പും വന്ന് നിറയുന്നത് വരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം കാണണം. ബിഗ് ബോസ് സീസൺ 4" എന്ന വാചകത്തോടെയാണ് താരം വിടവാങ്ങിയത്.


Click it and Unblock the Notifications