• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിങ്ങളോടുള്ള ഇഷ്ടം പോയി, ഓരോ വരികളും ക്ലീൻ ഇമേജിനു വേണ്ടി';ആരാധികയ്ക്ക് കിടിലം ഫിറോസിന്റെ മറുപടി

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് കിടിലം ഫിറോസ്. ഷോ അവസാനിച്ചെങ്കിലും ഇപ്പോഴും സൈബർ ഇടങ്ങളിൽ കിടിലം ഫിറോസിന്റെ പ്രതികരണങ്ങൾ ഏറെ ചർച്ചയാകാറുണ്ട്. അത്തരമൊരു കുറിപ്പും അതിന് ആരാധിക നൽകിയ കമന്റും ഫിറോസിന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസിൽ താങ്കളെ കണ്ടപ്പോൾ തന്റെ എല്ലാ ഇഷ്ടവും പോയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ആരാധികയുടെ കമന്റ്. ഇതിന് കിടിലം ഫിറോസ് നൽകിയ മറുപടി വായിക്കാം

ശരി തെറ്റ് എന്നൊന്നില്ല

ശരി തെറ്റ് എന്നൊന്നില്ല

ലോകത്തിൽ ശരിയും തെറ്റും എന്ന ഒന്നില്ല .. ഓരോരുത്തർക്കും ഓരോ ശരികളാണ് ..

നാം മനസ്സിലാക്കുന്ന കാര്യങ്ങളാണ് നമ്മുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് .. അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞതാണ് ശരി എന്ന് വാശി പിടിക്കുന്നത് നല്ല ബന്ധം ഉലയാൻ കാരണമാകും .
ഓരോ സംഭാഷണവും വ്യത്യസ്ത അറിവുകൾ സമ്പാദിക്കാനുള്ള സുവർണ്ണാവസരമായി കണ്ടാൽ ഓരോ ചർച്ചയും വളർച്ചയുടെ പടവുകൾ ആയി മാറും ..

ബന്ധങ്ങൾ ഇല്ലാതാകും

ബന്ധങ്ങൾ ഇല്ലാതാകും

സാധാരണ രീതിയിൽ നമ്മുടെ ചർച്ചകൾ പോലും തർക്കങ്ങളായി മാറാനുള്ള കാരണം നാം മാത്രമാണ് ശരി എന്ന് നാം വിശ്വസിക്കുന്നു എന്നതാണ് .മറ്റുള്ളവർ പറയുന്നത് കേൾക്കാനോ പഠിക്കാനോ നാം ശ്രമിക്കുകയുമില്ല , അവസാനം നാം ജയിച്ചു എന്ന് സ്ഥാപിക്കാനാണ് നമ്മൾ കൂടുതൽ ഊർജ്ജം കളയുക .. അവിടെ ബന്ധങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുക

ആദ്യം കേള്‍ക്കുക, പിന്നെ പറയുക

ആദ്യം കേള്‍ക്കുക, പിന്നെ പറയുക

തുടർച്ചയായി തർക്കത്തിൽ ഏർപ്പെടുന്നത് മാനസിക സംഘർഷം വർദ്ധിക്കാനും , ഡിപ്രഷൻ അടക്കമുള്ള രോഗാവസ്ഥക്കു പോലും കാരണമാകുന്നുണ്ട് .സ്നേഹത്തോടെ അറിവുകൾ പങ്കുവെക്കാം , ആദ്യം കേൾക്കുക , പിന്നെ പറയുക ... ബന്ധങ്ങൾ നല്ലതാകട്ടെ, എന്നതായിരുന്നു ഫിറോസിന്റെ പോസ്റ്റ്. ഇതിന് താഴ ആരാധിക എഴുതിയ കമന്റ് ഇങ്ങനെ

 ദേഷ്യം തോന്നാം

ദേഷ്യം തോന്നാം

ഞാൻ എഴുതിയത് വായികുബോൾ ഒരു പക്ഷേ എല്ലാവർക്കും എന്നോട് ദെഷ്യം തോന്നാം എന്നാലും എഴുതാത് ഇരിക്കാൻ പറ്റില്ല.. കാരണം ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫിറോസ് ഭായി...അവരോട് ഇപ്പോൾ എനിക്കുള്ള നിലപാട് അറിയിക്കണമെന്ന് തോന്നി.ഫിറോസ് ഭായിയുടെ ഓരോ എഴുത്തും ഞാൻ ശ്രദ്ധയോടെ വായിക്കുന്ന വ്യക്തിയാണ് മുൻബ് എനിക്ക് ഒരുപാട് ഇഷ്ടം മായിരുന്നു..

 ഇഷ്ടം പോയി

ഇഷ്ടം പോയി

ബിഗ്ഗ് ബോസ്സിൽ നിങ്ങൾ വന്നപ്പോൾ ഞാൻ ഒരുപാട് പ്രതിഷിച്ചു പക്ഷേ അതിൽ നിങ്ങളെ കണ്ടപ്പോൾ എന്റെ എല്ലാ ഇഷ്ടവും പോയി എനിക്ക് നിങ്ങളോടുള്ള മതിപ്പ് പോയിരിക്കുന്നു ഇപ്പോൾ നിങ്ങൾ എഴുതുന്ന ഓരോ വരികൾ പോലും നിങ്ങളുടെ ക്ലീൻ ഇമെജ് ഉണ്ടാക്കാൻ വേണ്ടിയാണോ എഴുതുന്നത് എന്ന് തോന്നിപോവുന്നു

താത്പര്യമില്ലായ്മ

താത്പര്യമില്ലായ്മ

എനിക്ക് നിങ്ങളെ ആദ്യത്തെ പോലെ ഇഷ്ട പെടാൻ പറ്റുന്നില്ല ഞാൻ ഇങ്ങനെയാണ് ഇഷ്ടം തോന്നിയാൽ വല്ലാത്‌ ഇഷ്ട്ടപെടും...നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ഒരുപാട് ആയിരുന്നു എനിക്ക് അതുകൊണ്ട് തന്നെ നിങ്ങളുടെ വാർത്തകൾ എവിടെ കണ്ടാലും ഞാൻ നോക്കും ഇപ്പോൾ അതൊന്നും നോക്കാൻ തോന്നുന്നില്ല എല്ലാത്തിനോടും താല്പര്യമില്ലയ്മ....

 വീണ്ടും വായിക്കുന്നത്,

വീണ്ടും വായിക്കുന്നത്,

എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നുന്നത് എന്നറിയില്ല....വീണ്ടും നിങ്ങളോടുള്ള പഴയ സ്നേഹവും ഇഷ്ടവും ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ നിങ്ങളുടെ എഴുത്തുകൾ വായിച്ചുകൊണ്ടിരിക്കുന്നത്.... അതിൽ നല്ലതല്ലാത്തത് ഒന്നും വരല്ലേ എന്ന പ്രാർത്ഥന യോടെ നിങ്ങളുടെ ഒരു ആരാധിക, എന്നായിരുന്നു കമന്റ്. ഇതിന് ഫിറോസ് നൽകിയ മറുപടി ഇങ്ങനെ

അവഹേളിച്ചത് കേട്ടിരുന്നു

അവഹേളിച്ചത് കേട്ടിരുന്നു

താങ്കളുടെ ഭാഗം നൂറുശതമാനം ന്യായമാണ് . താങ്കൾ പ്രതീക്ഷിച്ചപോലെ ബിഗ്‌ബോസിൽ എനിക്ക് നല്ലവാക്കുകൾ പറഞ്ഞു എല്ലാവരെയും മോട്ടിവേറ്റ് ആക്കാനോ ,എല്ലാവരെയും സന്തോഷിപ്പിക്കാനോ ,ആരോടും തർക്കിക്കാതിരിക്കനോ കഴിഞ്ഞില്ല .എന്നുമാത്രമല്ല എന്നെ അവഹേളിച്ചതുമുഴുവൻ ചിരിച്ചുകൊണ്ട് കേട്ടിരുന്നു .

 താങ്കളുടെ ന്യായം സത്യമാണ്

താങ്കളുടെ ന്യായം സത്യമാണ്

യൂട്യൂബ് ചാനലുകളുടെയും ആർമികളുടെയും പുറത്തെ ആക്രമണവും ഡീഗ്രേഡിങ്ങും ഒന്നും അറിയാതെ ഞാനവിടെയും ഇവിടെയും കിടന്നും ഇരുന്നും 95 ദിവസങ്ങൾ നിന്ന് പോയി .എല്ലാ ആഴ്ചയിലും മഹാനായ ലാലേട്ടൻ വന്ന് ക്രിമിനൽ കുറ്റങ്ങൾക്ക് എപ്പോഴും ചീത്ത പറയുന്ന ഒരാളോട് എങ്ങിനെ ഇഷ്ടം തോന്നാനാണ് !!! അച്ചടി ഭാഷയിൽ സംസാരിക്കുന്ന ഒരുവനനോട് പുച്ഛമല്ലാതെ മറ്റെന്തു തോന്നാൻ ?? താങ്കളുടെ ന്യായം സത്യമാണ് .

ബിഗ് ബോസ് ആണ്

ബിഗ് ബോസ് ആണ്

പക്ഷേ ആ ഷോ ബിഗ് ബോസ്സ് ആണ് എന്നതാണ് ഇതിനൊക്കെ ഉള്ള മറുപടി .കുറച്ചു നാളേയ്ക്ക് ഈ പേജിലേക്ക് നോക്കണ്ട . അപ്പൊ ഇപ്പൊ ഉള്ള ഇഷ്ടക്കേട് തനിയെ മാറും .അടുത്ത സീസൺ ബിഗ്‌ബോസിലും പുറത്തു നമുക്കിഷ്ടമുള്ള ഒരാളെ അവർ കൊണ്ടുപോവും .തിരികെ ഇറങ്ങുമ്പോൾ അയാളോടും നമുക്കിതേ വെറുപ്പ് തോന്നും .അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും ...

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Bigg Boss Season 3:kidilam firoz's reply to fan girl who commented on his write up goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X