Get Updates
Get notified of breaking news, exclusive insights, and must-see stories!

കട്ടക്കലിപ്പിൽ ബിഗ് ബോസ്: സജ്നയെ സായി പരിക്കേൽപ്പിച്ചോ? നിമിഷ നേരം കൊണ്ട് ലക്ഷ്വറി ടാസ്ക് നിർത്തലാക്കി

ബിഗ് ബോസിന്റെ മൂന്നാമത്തെ സീസൺ 15 ദിവസം പിന്നിടുമ്പോഴും ബിബി ഹൌസിനുള്ളിൽ മത്സരാർത്ഥികൾ തമ്മിലുള്ള പോര് തുടരുകയാണ്. ബിഗ് ബോസ് നൽകിയ ആഢംബര ടാസ്കിനിടെ മത്സരാർത്ഥികൾ തമ്മിലുള്ള പ്രശ്നം അതിരുകടന്നതോടെ ടാക്സ് നിർത്തിവെക്കാൻ ബിഗ് ബോസ് തന്നെ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ടാസ്‌ക്കിന്റെ ഭാഗമായി മണ്ണ് ശേഖരണത്തിനെത്തിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം.

 തുടക്കം ഗെയിമിൽ

തുടക്കം ഗെയിമിൽ


മാർച്ച് മൂന്നിന് സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ലക്ഷ്വറി ബജറ്റ് ടാസ്ക്കിനിടെ സായി വിഷ്ണുവും സജ്ന ഫിറോസും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. സായിയിൽ മർദ്ദനമേറ്റെന്ന് ആരോപിച്ച സജ്ന തനിക്ക് വേദനിച്ചെന്നും ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ബിഗ് ബോസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ രണ്ട് പേരെയും കൺഫഷെൻ

സായ്- സജ്ന ഫിറോസ്

സായ്- സജ്ന ഫിറോസ്

പൊന്നു വിളയും മണ്ണ് എന്ന വീക്ക് ലി ടാസ്കിനിടെയാണ് സംഭവം. ഈ ആഴ്ച ബിഗ് ബോസ് മലയാളം 3 ന്റെ ആഡംബര ബജറ്റ് ടാസ്ക് സ്വർണം തേടി മത്സരാർത്ഥികളെ കർഷകരായും പോലീസ് ഉദ്യോഗസ്ഥരായും മാറ്റി. പോലീസുകാരിയായി നിയമിക്കപ്പെട്ട സജ്ന ഫിറോസും കർഷകനായി വേഷമിട്ടെത്തിയ സായ് വിഷ്ണുവുമായാണ് തർക്കത്തിൽ ഉടലെടുത്തത്. എന്നാൽ ഗെയിമിനിടെ കാര്യങ്ങൾ അതിരുകടന്നുവെന്നും സായ് തന്നെ അടിച്ചുവെന്നും സജ്ന ആരോപിച്ചു, ഇത് കടുത്ത നടുവേദനയ്ക്ക് കാരണമായെന്നും സജ്ന ക്യാമറയ്ക്ക് മുമ്പിൽ നിന്ന് സംസാരിച്ചിരുന്നു.

ശരീരത്തിൽ സ്പർശിച്ചെന്ന്

ശരീരത്തിൽ സ്പർശിച്ചെന്ന്

സായി അടിച്ചെന്ന് സജ്ന പറഞ്ഞതോടെ സജ്ന തന്നെ ശരീരത്തിൽ സ്പർശിച്ചെന്ന് സായിയും ആരോപിച്ചിരുന്നു. ഇക്കാര്യം ബിഗ്ബോസിനോട് പറഞ്ഞ് പരാതിയറിയിച്ച ശേഷം നീതി ലഭിക്കണമെന്നും സജ്ന ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സജ്നയുടെ മുഖത്ത് പരിക്കേറ്റതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ലക്ഷ്വറി ബജറ്റ് ടാസ്ക് റദ്ദാക്കിയതായി ബിഗ് ബോസ് മത്സരാർത്ഥികളെ അറിയിച്ചത്.

 താക്കീത് നൽകി

താക്കീത് നൽകി

പിന്നീട്, ബിഗ് ബോസ് സായ് വിഷ്ണുവിനെയും സജ്ന ഫിറോസിനെയും കൺഫെഷൻ റൂമിലേക്ക് വിളിക്കുകയും കോപവും ആക്രമണ മനോഭാവവും നിയന്ത്രിക്കാൻ സായിയോട് നിർദ്ദേശിക്കുകയും ചെയ്തു. കൺഫെഷൻ മുറിയിൽ വെച്ച് കാര്യങ്ങൾ സമാധാനപരമായി അവസാനിക്കുന്നുണ്ടെങ്കിലും, ഒരു സ്ത്രീക്കെതിരായ അതിക്രമമായതിനാൽ ശക്തമായ നടപടിയെടുക്കാൻ സജ്നയുടെ ഭർത്താവ് ഫിറോസ് ഖാൻ ബിഗ് ബോസിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. സജ്നയ്ക്ക് അടിയേറ്റ വിവരത്തെക്കുറിച്ച് ചോദിച്ചറിയാൻ ഫിറോസ് ഖാനും രംഗത്തെത്തുന്നതോടെ വീണ്ടും ഈ വിഷയം ചർച്ചയാവുകയായിരുന്നു. തന്റെ രക്തം തിളയ്ക്കുന്നുണ്ടെന്നും ബിഗ് ബോസിനോടുള്ള ബഹുമാനം മൂലമാണ് ഒന്നും ചെയ്യാത്തതെന്നും ഫിറോസ് പറഞ്ഞിരുന്നു.

 ചോദിച്ച് ഫിറോസ്

ചോദിച്ച് ഫിറോസ്

സായ് വിഷ്ണുവിന്റെ സജ്നയോടുള്ള പെരുമാറ്റത്തിനെതിരെ ഫിറോസ് സംസാരിക്കണമെന്നാവശ്യപ്പെട്ട് മണിക്കുട്ടന്‍, അനൂപ് എന്നിവര്‍ ഫിറോസിനെ സമീപിച്ചിരുന്നു. ഇവിടെ വെച്ച് മർദ്ദിക്കപ്പെട്ടത് നിങ്ങളുടെ ഭാര്യയാമെന്നും ഇക്കാര്യം ചോദിക്കണമെന്നുമാണ് ഇവർ ഫിറോസിനോട് ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് ബിഗ് ബോസിനോട് ചോദിക്കണമെന്നും ഇരുവരും ഫിറോസിനോട് പറഞ്ഞിരുന്നു. ഇതിനെല്ലാം ശേഷമാണ് തന്റെ ഭാര്യയെ തല്ലിയതിനെതിരെ ഫിറോസ് രംഗത്ത് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+